പേരന്റിങ് : കിടിലൻ പത്ത് കൽപ്പനകൾ!

എന്താണ് ഈ പേരന്റിങ്ങ്? കുട്ടികളെ വളർത്തൽ എന്ന് പലരും ഉത്തരം നൽകിയേക്കാം; ഒരിക്കലുമല്ല. കുട്ടികളെ വളർത്തുന്നതിൻറെ ലക്ഷ്യം എന്താണെന്നറിയാമോ? വെറുതെ പേടിപ്പിച്ചാണോ കുട്ടികളെ വളർത്തേണ്ടത്? അടുത്ത വീട്ടിലെ കുട്ടിയേക്കാൾ കേമൻ‌മാരാകാൻ നിർബന്ധിക്കാറുണ്ടോ? സാധാരണയായി പല വീടുകളിലും നടക്കുന്നത് ഇതൊക്കെയാണ്. എന്നാൽ ഇതിലൊക്കെ ഉപരി നല്ല ആത്മവിശ്വാസമുള്ള, സ്വയംപര്യാപ്തരായ, സഹജീവികളോട് കരുണയുള്ള നല്ല മനുഷ്യരായി കുട്ടികളെ വളർത്തുന്നതല്ലേ ശരിയായ പേരൻറിങ്? . ഇതാ പത്ത് പേരന്റിങ് കൽപ്പനകൾ.

1. നിങ്ങളുടെ പ്രവർത്തികൾക്ക് പ്രതിപ്രവർത്തിയുണ്ടാകും– കുട്ടികൾ നിങ്ങളെ ഉറ്റു നോക്കുന്നുണ്ട്. അവർക്ക് മാതൃകയാകുന്ന വാക്കുകളും പ്രവർത്തികളും മാത്രമേ നിങ്ങളിൽ നിന്നുണ്ടാകാൻ പാടുള്ളൂ.

2. സ്നേഹപ്രകടനങ്ങൾ അധികം വേണ്ട – അമിത സ്നേഹം ഒരു കുട്ടിയേയും വഴിതെറ്റിച്ചയായി കേട്ടിട്ടില്ല. പക്ഷേ ഈ അമിത സ്നേഹം വാഗ്ദാനങ്ങളും സമ്മാനങ്ങളുമായി മാറുമ്പോഴാണ് അപകടം സംഭവിക്കുന്നത്. സ്നേഹത്തിന് പകരമായി സ്നേഹം മാത്രം നൽകുക.

3. അവരുടെ ഒാരോ കാര്യത്തിലും ഇടപെടാം – ഇതൽപ്പം ബുദ്ധിമുട്ടേറിയ ഒന്നാണ്. നിങ്ങളുെട സമയവും സാന്നിധ്യവും അവിെട അത്യാവശ്യമാണ്. നിങ്ങളുെട പല കാര്യങ്ങളും മാറ്റി വയ്ക്കേണ്ടി വന്നേക്കാം അവർക്കായി.

4. നിങ്ങളുെട പേരൻറിംങ് കുട്ടികൾക്ക് അനുയോജ്യമാകുന്നതാകണം – കുട്ടികളുെട പ്രായത്തിന് അനുസരിച്ചുള്ള രീതികൾ വേണം സ്വീകരിക്കാൻ. മൂന്ന് വയസുകാരനെ വഴക്കു പറയുന്നത് പോലെ പതിമൂന്ന് വയസുകാരനോട് പെരുമാറരുത്. അവർ ചിലപ്പോള്‍ പ്രതികരിച്ചെന്ന് വരാം. മുതിർന്ന കുട്ടികളെ വഴക്കുപറയാതെ മോട്ടിവേറ്റ് ചെയ്യാൻ ശ്രമിക്കുക.

5. നിയമങ്ങളും നിയന്ത്രണങ്ങളും വയ്ക്കാം – ചെറു പ്രായത്തിൽ തന്നെ നിയമങ്ങളും നിയന്ത്രണങ്ങളും വയ്ക്കുന്നതാണ് ഉത്തമം. കുട്ടി എവിടെയാണ്? ആരാണ് കുട്ടിയുെട കൂടെയുള്ളത്? കുട്ടി എന്താണ് ചെയ്യുന്നത്? ഈ മൂന്ന് ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ എപ്പോഴും നിങ്ങളുടെ കൈയ്യിലുണ്ടാകണം.

6. കുട്ടിയുെട സ്വാതന്ത്ര്യത്തെ മാനിക്കാം – സ്വതന്ത്രരായി വളര്‍ത്തിയാൽ ജീവിതത്തിന് ലക്ഷ്യമുണ്ടാകുമത്രേ. അതോടൊപ്പം അല്പം നിയന്ത്രണങ്ങളുമാകാം, അത് സ്വയം നിയന്ത്രിക്കാൻ അവരെ പര്യാപ്തരാക്കും.

7. നിങ്ങൾ സ്ഥിരതയുള്ളവരായിരിക്കണം – അച്ചടക്കത്തിന്റെ ഏറ്റവും വലിയ ആയുധം നിങ്ങളുെട സ്ഥിരതയായിരിക്കണം. സാഹചര്യത്തിനനുസരിച്ച് നിയമങ്ങളിലും നിയന്ത്രണങ്ങളിലും മാറ്റം വരുത്താതെ നോക്കുക.

8. കടുത്ത ഡിസിപ്ലിൻ ഒഴിവാക്കാം – മാതിപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം കുട്ടികളുടെ എല്ലാ പ്രവർത്തികളേയും സ്വധീനിക്കും. അവരുടെ സ്വഭാവവൈകല്യങ്ങൾ പോലും നിങ്ങളുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനമാണ്. ഒരു സാഹചര്യത്തിലും കുട്ടികളെ അടിക്കരുതെന്നാണ് ശിശു വിദഗ്ദ്ധർ പറയുന്നത്. ഇത് അവരെ അക്രമസ്വഭാവമുള്ളവരാക്കും.

9. നിങ്ങളുെട നിയമങ്ങളും തീരുമാനങ്ങളും വിശദീകരിക്കാം – എന്തിനാണ് നിയമങ്ങളും നിയന്ത്രണങ്ങളുമെന്ന് പലപ്പോഴും കുട്ടികൾക്ക് മനസിലാകണമെന്നില്ല. ഒരോ പ്രായത്തിലും അവർക്ക് മനസിലാകുന്ന വിധത്തിൽ അത് പറഞ്ഞ് കൊടുക്കാം.

10. തീർച്ചയായും അവരെ ബഹുമാനിക്കണം – അവരിൽ നിന്നും ബഹുമാനം കിട്ടാനുള്ള എളുപ്പ വഴി അവരെ ബഹുമാനിക്കുക എന്നതാണ്. കുട്ടികളോട് വിനീതമായി സംസാരിക്കാം, അവരുെട അഭിപ്രായങ്ങളേയും മാനിക്കാം. അവരുടെ വാക്കുകൾക്ക് ചെവികൊടുക്കാം. അവരെ അനുമോദിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കരുത്. നിങ്ങൾ കുട്ടികളോട് പെരുമാറുന്നത് പോലെയാണ് അവർ മറ്റുള്ളവരോട് പെരുമാറുന്നത്.