വീട്ടിൽ രണ്ട് വയസുകാരനുണ്ടോ? അറിയണം ഈ 16 കാര്യങ്ങൾ!
കുട്ടികളുടെ വളർച്ചയുടെ ഒാരോ ഘട്ടത്തിലും ഒാരോ നാഴികകല്ലുകളുണ്ട്. ഒരോ പ്രായത്തിലും കടന്നുപോകേണ്ട ഘട്ടങ്ങളിലൂടെ അവർ സഞ്ചരിക്കുന്നുണ്ടോ എന്ന് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. 90 ശതമാനം കുട്ടികളും താഴെ പറഞ്ഞ കാര്യങ്ങൾ രണ്ടു വയസിൽ ചെയ്തിരിക്കും. ഇവയിൽ രണ്ടോ മൂന്നോ കാര്യങ്ങൾ അനുകൂലമല്ലെങ്കിലും പേടിക്കേണ്ടതില്ല, അവരുടെ ഡെവലപ്മെൻറ് അല്പം താമസിച്ചതാവാം കാരണം. രണ്ടാം വയസ്സുകാരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഈ വളർച്ചകൾ ഏതൊക്കയാണെന്ന്
നോക്കാം.
1. രണ്ട് വയസാകുമ്പോഴേക്കും ഞങ്ങൾക്ക് അഞ്ച് ശരീര അവയവങ്ങളെയെങ്കിലും തിരിച്ചറിയാനാകും.
2. വേണ്ട, ഇഷ്ടമല്ല തുടങ്ങിയ നിഷേധ വാക്കുകൾ പറയാൻ തുടങ്ങും, പക്ഷേ ഞങ്ങൾ നിക്ഷേധി അല്ലേ..
3. ആവശ്യപ്പെട്ടാൽ മറ്റൊരു മുറിയിലിരിക്കുന്ന വസ്തു തപ്പിക്കൊണ്ട് വരാനൊക്കെ പറ്റുമെന്നേ...
4. തലയാട്ടിക്കൊണ്ട് യെസ് എന്ന ആംഗ്യവും തലവെട്ടിച്ചു കൊണ്ട് നോ എന്ന ആംഗ്യവും കാണിക്കാറാകും.
5. സംസാരിക്കാൻ പറ്റുന്ന വാക്കുകളേക്കാൾ അധികം വാക്കുകൾ ഞങ്ങൾക്ക് മനസിലാക്കാൻ പറ്റും
6. നിങ്ങൾ ചോദിക്കുന്ന ചെറിയ ചോദ്യങ്ങളൊക്കെ മനസിലാകും
7. കഥകേൾക്കാൻ വല്യ ഇഷ്ടമാണ് ഞങ്ങൾക്ക്
8. പൂച്ചയുടെയും പട്ടിയുടേയുമൊക്കെ ശബ്ദങ്ങൾ അനുകരിക്കാൻ ഞങ്ങൾക്ക് ഈസിയാ...
9. ഞങ്ങളുടേതായ വാക്കുകൾ കൊണ്ടാകും ഭക്ഷണവും മറ്റും ചോദിക്കുക, അവ മനസിലാക്കി വച്ചോ..
10. വലിയ വാക്യങ്ങളൊന്നും പറ്റൂല്ലെന്നേ, ചെറിയ വാക്കുകളിലൂടെ കാര്യം പറയൂ.
11. എന്തേലും ഭക്ഷണം ഇഷ്ടപ്പെട്ടാൽ 'ഇനീം ഇനീം' എന്നേ ഞങ്ങള്‍ പറയൂ, മര്യദയ്ക്ക് ഇനീം തന്നോ.
12. പത്ത് മുതൽ ഇരുപത് വാക്കുകൾ വരെ വേണേൽ പറയാം കേട്ടോ.
13. അതെന്താ? ഇതാരാ? എന്നൊക്കെ ചോദിച്ചാൽ ടപ്പേന്ന് ഞങ്ങൾ ഉത്തരം പറയുമേ..
14. എല്ലാ ദിവസവും കാണുന്ന ചില വസ്തുക്കളുടെ പേരുകൾ കൃത്യമായി പറയാനാകും
15. ഞാൻ, എൻറെ, നീ എന്നൊക്ക പറഞ്ഞു തുടങ്ങും
16. 'അമ്മേ വാ' 'പൂച്ചയെ വേണം' പോലുള്ള കുഞ്ഞു കുഞ്ഞു വാചകങ്ങൾ ഞങ്ങളെക്കൊണ്ട് പറയാൻ പറ്റും