പരിപ്പുകറി


01. ചെറുപയർ പരിപ്പ് — ഒരു കപ്പ്
02. ഉപ്പ്, വെള്ളം — പാകത്തിന്
വറ്റൽമുളക്— ഒന്ന്
03. തേങ്ങ ചുരണ്ടിയത് — കാൽ കപ്പ്
ജീരകം — കാൽ ചെറിയ സ്പൂൺ
04. വെളിച്ചെണ്ണ — ഒരു വലിയ സ്പൂൺ
കറിവേപ്പില — ഒരു തണ്ട്
05. നെയ്യ് — പാകത്തിന്

പാകം ചെയ്യുന്ന വിധം
∙ ചുവടുകട്ടിയുളള ചിനച്ചട്ടിയിൽ പരിപ്പു നന്നായി ചൂടാക്കിയശേഷം കഴുകി രണ്ടാമത്തെ ചേരുവ ചേർത്തു വേവിക്കുക.

∙ തേങ്ങ ജീരകം ചേർത്ത് മയത്തിൽ അരച്ചത് വെന്തപരിപ്പിൽ ചേർത്തു തിളപ്പിക്കുക.

∙ തീ കെടുത്തിയശേഷം വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്തിളക്കി ചൂടോടെ വിളമ്പുക.

∙ വെള്ളം അധികമാകാതിരിക്കാൻ ശ്രദ്ധിക്കണം .

∙ നെയ്യുടെ ഒപ്പം വിളമ്പാം.