സഹ്ന സലിം : ബെസ്റ്റ് ഷെഫ് സീസൺ 3 ജേതാവ്

രുചിയുടെ രസാനുഭൂതികൾ പുതുമയോടെ അവതരിപ്പിക്കാൻ കഴിവുള്ള പാചകറാണിമാരെ കണ്ടെത്താനുള്ള മനോരമ ഓൺലൈൻ-ഹാവെൽസ് ബെസ്റ്റ് ഷെഫ് സീസൺ 4 മത്സരത്തിൽ തൃശൂർ സ്വദേശി സഹ്ന സലിം ജേതാവായി.

ഓണാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച മൽസരത്തിൽ വിവിധ ജില്ലകളിൽ നിന്നെത്തിയ 20 ഫൈനലിസ്റ്റുകളെ പിന്നിലാക്കിയാണ് സഹ്ന മത്തനില ചിക്കൻകൂട്ട് തയാറാക്കി ഒന്നാം സ്ഥാനം നേടിയത്.

സമ്മാനദാനച്ചടങ്ങ് ചലച്ചിത്രതാരം വിജയ് ബാബു, ഹാവെൽസ് സീനിയർ ബ്രാഞ്ച് മാനേജർ‌ എസ്. സുഭാഷ്, മനോരമ ഓൺലൈൻ മാർക്കറ്റിങ് ഡപ്യൂട്ടി ‍ജനറൽ മാനേജർ ബോബി പോൾ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

കപ്പ മസാല ഒരുക്കി പള്ളുരുത്തി സ്വദേശി കല്യാണി ടി.എസ് രണ്ടാം സ്ഥാനവും
റോ കാഷ്
യു അവിയൽ ഒരുക്കി ചോറ്റാനിക്കര സ്വദേശി സുചിത്ര സാബിത് മൂന്നാം സ്ഥാനവും നേടി.

വ്യത്യസ്തമായ രുചിക്കൂട്ടുകൾ അവതരിപ്പിക്കാൻ മനോരമ ഓൺലൈനിലൂടെ നടത്തിയ മൽസരത്തിൽ ആയിരത്തിലേറെ പാചകക്കുറിപ്പുകളാണു ലഭിച്ചത്.

ഇതിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടവരാണു കൊച്ചിയിലെ ഡ്രീം ഹോട്ടലിൽ നടന്ന അവസാനഘട്ട മൽസരത്തിൽ പങ്കെടുത്തത്. പാചക വിദഗ്ധ ജേജി ജോൺ, ഡ്രീം ഹോട്ടൽ എക്സിക്യൂട്ടീവ് ഷെഫ് വർഗീസ് തോപ്പിൽ എന്നിവരായിരുന്നു വിധികർത്താക്കൾ.

സമ്മാനദാനച്ചടങ്ങ് ചലച്ചിത്രതാരം വിജയ് ബാബു, ഹാവെൽസ് ഇന്ത്യാ വൈസ് പ്രസിഡന്റ് സി.ജി.എസ്. മണി, മനോരമ ഓൺലൈൻ മാർക്കറ്റിങ് ഡപ്യൂട്ടി ‍ജനറൽ മാനേജർ ബോബി പോൾ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

കപ്പ മസാല ഒരുക്കി സ്വദേശി കല്യാണി റ്റി.എസ് രണ്ടാം സ്ഥാനവും റോ കാഷ്യു അവിയൽ ഒരുക്കി ചോറ്റാനിക്കര സ്വദേശി സുചിത്ര സാബിത് മൂന്നാം സ്ഥാനവും നേടി.