Home
Manorama Online Christmas Special
Manorama Online Christmas Special

രാജ്യത്തു ലഭ്യമായ മികച്ച റസ്റ്ററന്റ് തൃശൂരിൽ, അഭിമാന നേട്ടവുമായി എം.എ.യൂസഫലി

Manorama Online Food Awards 2020

ഇതൊരു സ്വപ്നം പോലെയാണ്. നഗരവും പച്ചപ്പും ചുറ്റും ഭംഗിയോടെ കാവൽ നിൽക്കുമ്പോൾ സ്വിമ്മിങ് പൂളിന്റെ നീലഭംഗിക്ക് അരികിൽ ഇരുന്നുകൊണ്ടു ഭക്ഷണംകഴിക്കുക. നഗരത്തിലെ ഏറ്റവും മനോഹരമായ ഡൈനിങ് ഏരിയ ഇപ്പോൾ ഭൂമിയിൽ നിന്ന് ഏറെ ഉയരെയാണ്. പുഴയ്ക്കൽപാടത്തെ ഹയാത്ത് റീജൻസിയിൽ പഞ്ചനക്ഷത്ര രാജ്യാന്തര ഹോട്ടൽ ശൃംഘലയായ ഹയാത്ത് റീജൻസിയെ ലുലു ഗ്രൂപ്പ് തൃശൂരിലും എത്തിക്കുകയാണ്. ജനുവരി 5 മുതൽ ഈ തലയെടുപ്പു നഗരത്തിനു സ്വന്തമാകും. എം.എ.യൂസഫലിയുടെ മറ്റൊരു നാഴികകല്ല്.

ഹയാത്ത് വരുന്നതു രാജ്യത്തു ലഭ്യമായ ഏറ്റവും മികച്ച സൗകര്യങ്ങളോടെയാണ്. റസ്റ്ററന്റ്, സ്പാ, മുറികൾ, കൺവൻഷൻ ഹാളുകൾ, ഹെൽത്ത് ക്ലബ്, സ്വിമ്മിങ് പൂൾ എന്നിവയ്ക്കെല്ലാം ക്ലാസിക് ടച്ചുണ്ട്. ബാത്ത് ടവ്വലുകൾപോലും ഇറക്കുമതി ചെയ്തതാണ്. അതീവ മൃദുലമായ ടവ്വലുകൾ നൽകുന്നതു ഹയാത്ത് സ്പർശമാണ്. ലോബിതന്നെ ഹയാത്തിന്റെ മുദ്രയുള്ളതാണ്. തീരെ തിരക്കില്ലാത്ത ശാന്തതയിലേക്കുള്ള കാൽവയ്പ്പ്. അനാവശ്യമായി ഒരു പൂ പാത്രംപോലും എവിടെയും വച്ചിട്ടില്ല. നടുമുറ്റത്തേക്കു കടക്കുന്നതുപോലെ തോന്നും.

ഹയാത്തിന്റെ സ്വാദ്

ഹയാത്തിന്റെ റസ്റ്ററന്റു ലോബിയിലാണ്. ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള ഭക്ഷണം അവിടെനിന്നുള്ളവരും പരിശീലനം നേടിയവരും പാകം ചെയ്യുന്ന അടുക്കള. 24 മണിക്കൂറും ഹയാത്തിന്റെ ഭക്ഷണശാല തുറന്നിരിക്കും. ലോബിയിലെ ചായക്കടയും അടയ്ക്കില്ല. റസ്റ്ററന്റിൽ ഓപ്പൺ എയറിനു പ്രത്യേക വിഭാഗമുണ്ട്. നാടു കാണാനെത്തുന്ന പലരും ആസ്വദിക്കുന്നതു കേരളത്തിന്റെ കാറ്റും കാലാവസ്ഥയുമാണ്.

പൂൾ, കൂൾ

സ്വിമ്മിങ് പൂൾ താമസക്കാർക്കും ക്ലബ് അംഗങ്ങൾക്കും മാത്രമാണ്. ഇതിനോടു ചേർന്നുള്ള ഭാഗത്തു പാർട്ടികളും മറ്റും നടത്താം. തൃശൂർ നഗരത്തിന്റെ പച്ചപ്പും ഭംഗിയും കാറ്റുമെല്ലാം ഇവിടെയിരുന്നു കണ്ടും തൊട്ടുമറിയാം. മഴയിൽ ഇവിടെയിരിക്കുന്നതു പുത്തൻ അനുഭവമായിരിക്കും. രാത്രി നീളുമ്പോൾ നഗരത്തിന്റെ നക്ഷത്ര വെളിച്ചവും മുകളിൽ മാനത്തെ നക്ഷത്രവുമായുള്ള വിരുന്നുകൾ ഹയാത്തിനെ വേറിട്ട ഓർമയാക്കുന്നു. ഈ ഗ്രൂപ്പിന്റെ ഏറ്റവും മനോഹരമായ പൂളുകളിൽ ഒന്നിതാകും.

കൺവൻഷനുകൾ

ഹയാത്തിൽ 1000 പേർക്കിരിക്കാവുന്ന 2 ഹാളുകളുണ്ട്. ഒരെണ്ണം ഡയനിങ് ഏരിയയാക്കുന്നതോടെ ഇതു വലിയ കൺവൻഷൻ സെന്റർപോലെയാകുന്നു. 30 മുതൽ 150 പേർക്കുവരെ ഇരിക്കാവുന്ന ഹാളുകൾ വേറെയും. ഇതിൽ പലതും ബോർഡു റൂമുകളായി മാറ്റാവുന്നവയാണ്. പലതും ബർത്ഡെ പാർടിപോലുള്ളവയ്ക്ക് ഒരുക്കാവുന്നവയും. ഇവയിലെല്ലാംതന്നെയുള്ളതു രാജ്യാന്തര നിലവാരമുള്ള പ്രൊജക്റ്ററുകളും പാർടി, കോൺഫറൻസ് സംവിധാനങ്ങളുമാണ്.

പെൺകുട്ടികളുടെ ഹയാത്ത്

പെൺകുട്ടികളുടെ കരുത്തിൽ കൈകോർക്കുക എന്നതു ഹയാത്തിന്റെ നയമാണ്. ഇവിടെ ലോബിയിലെ എല്ലാ ജീവനക്കാരും പെൺകുട്ടികളാണ്. അതിഥികളിൽ പലർക്കും ഇതു വീട്ടിലെത്തുന്ന അനുഭവമായിരിക്കും. എവിടെയോ കണ്ട മുഖങ്ങളുമായുള്ള കൂടിക്കാഴ്ച. ഈ ഹോട്ടലിലെ 25% ജീവനക്കാർ പെൺകുട്ടികളാണ്. പല വിഭാഗങ്ങളും അവരാണു ഭരിക്കുന്നത്. ഈ സൗമ്യതതന്നെയായിരിക്കും ഹയാത്തിനെ ഹൃദയത്തോടു ചേർത്തു നിർത്തുന്നത്

Stories
Manorama Online Food Awards 2020
രാജ്യത്തു ലഭ്യമായ മികച്ച റസ്റ്ററന്റ് തൃശൂരിൽ, അഭിമാന നേട്ടവുമായി എം.എ.യൂസഫലി
Manorama Online Food Awards 2020
തീ കത്തുന്ന ബിരിയാണി കഴിച്ചിട്ടുണ്ടോ? ഇത് കേരളത്തിൽ ആദ്യം!
Manorama Online Food Awards 2020
കച്ചേരിവളപ്പിന് പഴയമുഖം, പുതുരുചി...
Manorama Online Food Awards 2020
'ടൂവീലർ' മുട്ടക്കറി 'ഫോർവീലർ' ബീഫ് കറി!: ഭക്ഷണത്തിനു കോഡുഭാഷ നൽകി ഒരു രസികൻ ഹോട്ടൽ
Manorama Online Food Awards 2020
വായിൽ കപ്പലോട്ടും ഗോൽഗപ്പ കഴിക്കണോ? നേരെ തൃശൂരേക്ക് വിട്ടോളൂ!
Manorama Online Food Awards 2020
മമ്മാസ് റസ്റ്ററന്റിലെ മട്ടൻ വരട്ടിയത് രുചിയിൽ കേമൻ
© COPYRIGHT 2020 MANORAMA ONLINE. ALL RIGHTS RESERVED.