നമ്മുടെ പൊതുമണ്ഡലത്തിൽ വിദ്യാർഥികൾ നടത്തുന്ന ശ്രദ്ധേയമായ സാമൂഹിക പ്രവർത്തനങ്ങളുടെ ഏറ്റവും നല്ല ഉദാഹരണമാണ് നല്ലപാഠം. ഈ
പ്രവർത്തനങ്ങൾ എല്ലായ്പോഴും ശ്രദ്ധാപൂർവം ഞാൻ വീക്ഷിക്കാറുണ്ട്. മുതിർന്നവർക്കും മാതൃകയാക്കാവുന്ന സദ്പ്രവൃത്തികളാണ് വിദ്യാർഥികൾ
പുതുമയുള്ള പദ്ധതികളിലൂടെ ചെയ്യുന്നത്. പഠന, പാഠ്യേതര പ്രവർത്തനങ്ങൾക്കൊപ്പം ഈ സാമൂഹിക ഇടപടലുകളും വിദ്യാർഥികളെ ഉയരങ്ങളിലേക്കു
കൊണ്ടുപോകും എന്നെനിക്ക് ഉറപ്പുണ്ട്. നാടിനു നല്ലപാഠം പകരാൻ പ്രവർത്തിക്കുന്ന എല്ലാ വിദ്യാർഥികളെയും അധ്യാപകരെയും ഞാൻ അഭിനന്ദിക്കുന്നു.
നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകളും.