ആശയങ്ങളുടെ ഉത്സവമൊരുക്കി യുവ മാസ്റ്റർമൈൻഡ് സീസൺ 10

പുതുമ കൊണ്ടും പ്രായോഗികത കൊണ്ടും ശ്രദ്ധേയമായ കണ്ടുപിടിത്തങ്ങളൊരുക്കിയ പ്രതിഭകൾക്കു സമ്മാനപ്പെരുമഴതീർത്ത് മലയാള മനോരമ–ഐബിഎസ് യുവ മാസ്റ്റർമൈൻഡ് പത്താം പതിപ്പിന് ഉജ്വല സമാപനം. സ്കൂൾ–കോളജ്–പൊതുവിഭാഗങ്ങളിലെ വിജയികൾക്ക് വിക്രം സാരാഭായി സ്പേസ് സെന്റർ (വിഎസ്‌എസ്‌സി) ഡയറക്ടർ എസ്.സോമനാഥ് പുരസ്കാരങ്ങൾ സമ്മാനിച്ചു. ജൂറി അധ്യക്ഷനും സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗവുമായ ജി.വിജയരാഘവൻ പ്രോജക്ടുകൾ വിലയിരുത്തി സംസാരിച്ചു.

മലയാള മനോരമ എഡിറ്റർ ഫിലിപ് മാത്യു, ഐബിഎസ് ഗ്രൂപ്പ് സീനിയർ വൈസ് പ്രസിഡന്റും ഗ്ലോബൽ എച്ച്ആർ മേധാവിയുമായ പി. ജയൻ, കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജ് ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ ഡോ. സെഡ്. വി. ളാക്കപറമ്പിൽ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ് എന്നിവർ സംസാരിച്ചു.

‘അവർ’ ചിലപ്പോൾ ഇവിടെയുണ്ടെങ്കിലോ?

സൗരയൂഥത്തിനു പുറത്തെ ഗ്രഹങ്ങളിൽ ജീവനുണ്ടോ? ഉണ്ടെങ്കിൽ അവ നമ്മോട് ആശയവിനിമയം നടത്താത്തതിനു 2 കാരണങ്ങളുണ്ടാകാം. ഒന്നുകിൽ അവർ മനുഷ്യരുടെയത്ര സാങ്കേതികപരമായി വികസിച്ചിട്ടില്ല. അല്ലെങ്കിൽ അവർ നമ്മേക്കാൾ ഏറെ മുന്നേറിയിട്ടുണ്ടാകും. രണ്ടാമത്തെ സാധ്യത സത്യമാണെങ്കിൽ ഭൂമിയിലെവിടെയെങ്കിലും അന്യഗ്രഹജീവികളുണ്ടാകാം. മാസ്റ്റർമൈൻഡ് വേദിക്കു സമീപം പോലും അവരുണ്ടാകാം. അങ്ങനെയാണെങ്കിൽ കൂടുതൽ വേവലാതിപ്പെടേണ്ട. ചിലപ്പോൾ ഭൂമിയാകെ നശിപ്പിക്കാൻ പ്രാപ്തരാകും അവർ. അവരെ ‘മൈൻഡ്’ ചെയ്യാതിരിക്കുന്നതാണു നല്ലത്’...

കണ്ടുപിടിത്തക്കാര്‍: മനോരമ - ഐബിഎസ് യുവ മാസ്റ്റര്‍മൈന്‍ഡ് ശാസ്ത്ര–സാങ്കേതിക പ്രോജക്ട് മത്സരത്തിൽ സ്കൂള്‍-കോളജ്–പൊതു വിഭാഗങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍.

കോളജ് വിഭാഗം

ഒന്നാം സമ്മാനം 2 ലക്ഷം രൂപ
കോളജ് ഓഫ് നഴ്സിങ്, തലശ്ശേരി, കണ്ണൂർ
പോർട്ടബ്ൾ സ്റ്റെറിലൈസേഷൻ വെസ്സെൽ

ഉയർന്ന മർദത്തിൽ നീരാവി ഉപയോഗിച്ച് ചികിത്സാ ഉപകരണങ്ങളെ അണുവിമുക്തമാക്കുന്ന ഉപകരണം.
ടീം: ഭാഗ്യലക്ഷ്മി.പി.ആർ, അശ്വനി.എൻ.പി, ഫാത്തിമ ഷംന, അഞ്ജലി സെബാസ്റ്റ്യൻ; മെന്റർ: ഷെറിൻ പോൾ

രണ്ടാം സമ്മാനം ഒരു ലക്ഷം രൂപ
ബയോഡീഗ്രേഡബ്ൾ ഓൾട്ടർനേറ്റിവ്
ടു പ്ലാസ്റ്റിക് ഫ്രം റൈസ് സ്റ്റാർച്ച്

ദ്രവിക്കുന്ന ബയോഫിലിമുകളുടെ രൂപത്തിലേക്ക് കഞ്ഞിവെള്ളത്തെ മാറ്റുന്ന പ്രക്രിയ; പ്ലാസ്റ്റിക്കിനൊരു ബദൽ.
ടീം: ദേവിക ഗിരി, ആർഷ്യ ദേവി.പി.കെ, ചിഞ്ചു സജി, മാളവിക.എം, അനുജ്ഞ.സി.ഡി, ഷൈമ ഷെറിൻ.
മെന്റർ: ഡോ.പി.എം. മേഘ

മൂന്നാം സമ്മാനം 75,000 രൂപ
കോളജ് ഓഫ് നഴ്സിങ്, തലശ്ശേരി, കണ്ണൂർ
മൾട്ടിപർപസ് ഒഫ്തോസ്കോപ്പ്

കണ്ണ്, ചെവി എന്നിവ പരിശോധിക്കാൻ ഡോക്ടർമാരെ സ്മാർട്ഫോൺ സംവിധാനത്തിലൂടെ സഹായിക്കുന്ന ഉപകരണം.
ടീം: അമൃത.ടി.എ, മരിയ സെബാസ്റ്റ്യൻ, ഫിയാസ്.എ.എസ്, മുഹമ്മദ് ഷഹൽ ടി.ടി.
മെന്റർ: ഷെറിൻ പോൾ, മീന കെ.ബാബു

സ്കൂൾ വിഭാഗം

ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ
എകെഎംഎച്ച്എസ്എസ്, കോട്ടൂർ, മലപ്പുറം
നാച്ചുറൽ കൊയാഗുലന്റ് ഫ്രം ബിലിംബി ഫോർ റബർ ലാറ്റക്സ്

റബർ പാൽ ഉറയൊഴിക്കുന്നതിന് ഫോർമിക് ആസിഡിനു പകരം ഇരുമ്പൻ പുളിയിൽ നിന്നു വേർതിരിച്ചെടുക്കുന്ന കോയാഗുലന്റ് പൊടിയാക്കി ഉപയോഗിക്കുന്നത്.
ടീം: ഹെന്ന സുമി.പി.വി, കീർത്തന.പി, ശിവാനി പ്രദീപ്, അശ്വതി.ഇ;
മെന്റർ: കെ.എസ്. ശരത്.

രണ്ടാം സമ്മാനം 75,000 രൂപ
ജിഎച്ച്എസ്എസ്, പോരൂർ, മലപ്പുറം
സിംപിൾ സ്ട്രെച്ചർ ടു ബെഡ് ട്രാൻസ്ഫർ മെക്കാനിസം

പരുക്കേറ്റവരെ ഉൾപ്പെടെ സ്ട്രെച്ചറിൽ നിന്ന് മെത്തയിലേക്ക് എളുപ്പം മാറ്റാൻ സഹായിക്കുന്ന സംവിധാനം.
ടീം: ഷന നൗഫ.എം, ഷിഫാന.എം.കെ, അജിത്.എം, അജ്വദ്.പി, മിഷ്ഫൽ.എം;
മെന്റർ: ഒ. ഹരീഷ് ബാബു, എം.രാകേഷ്

മൂന്നാം സമ്മാനം 50,000 രൂപ
സെന്റ് മേരീസ് എച്ച്എസ്എസ്, എടൂർ, കണ്ണൂർ
എനർജി എഫിഷ്യന്റ് ഫയർ വുഡ് സ്റ്റൗ

വായുസഞ്ചാരം ക്രമീകരിച്ച്, കുറച്ച് വിറക് ഉപയോഗിച്ച് എളുപ്പത്തിൽ പാചകം സാധ്യമാക്കുന്ന അടുപ്പ്. പുകയും കുറവ്.
ടീം: നിതിൻ ലിജു, സെബാസ്റ്റ്യൻ ഷിബു, സ്റ്റാലിൻ.എസ്; മെന്റർ: അഖിൽ തോമസ്

പൊതുവിഭാഗം

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജ് ഓഫ് എൻജിനീയറിങ്ങിന്റെ അമൽ ജ്യോതി പുരസ്കാരങ്ങൾ

ഒന്നാം സമ്മാനം ഒരു ലക്ഷം രൂപം.
ഓട്ടമാറ്റിക് വിൻഡോ ലാച്ച്

ജനൽപാളികൾ വലിച്ചടച്ചാൽ തനിയെ ലോക്ക് ആകുന്ന, ജനൽ തുറന്നുവയ്ക്കുമ്പോൾ ഓട്ടമാറ്റിക്കായി സ്റ്റോപ്പറും പ്രവർത്തിക്കുന്ന സംവിധാനം.
ടീം: എസ്.ശശികുമാർ, ജയപ്രകാശ്, ഉണ്ണികൃഷ്ണൻ, ചുള്ളിമാനൂർ, തിരുവനന്തപുരം

രണ്ടാം സമ്മാനം 30,000 രൂപ
സി.ജെ.സന്തോഷ്, തലയോലപ്പറമ്പ്, കോട്ടയം
സൂര്യകിരൺ സ്റ്റൗ

വിറക് കുറച്ചു മതി, പക്ഷേ ഉയർന്ന ഇന്ധനക്ഷമത. കൊണ്ടുനടക്കാവുന്ന പുകയില്ലാത്ത അടുപ്പ്.

മൂന്നാം സമ്മാനം 20,000 രൂപ
സജിത് കൊല്ലേരി, പി. പ്രണവ്, അശ്വിൻ, കടലുണ്ടി, കോഴിക്കോട്
സ്മാർട് ഇ–ബൈക്ക്

വിരലടയാളം കൊണ്ട് സ്റ്റാർട്ട് ചെയ്യാവുന്ന, വൈദ്യുതിയിലും സൗരോർജത്തിലും പ്രവർത്തിക്കുന്ന സ്മാർട് ബൈക്ക്.

ഐബിഎസ് ആണ് യുവ മാസ്റ്റർമൈന്‍ഡ് മുഖ്യപ്രായോജകർ. അമൽജ്യോതി കോളജ് ഓഫ് എൻജിനീയറിങ് സാങ്കേതിക സഹകരണവും നൽകുന്നു.

പൊതു വിഭാഗത്തിലേക്ക് 10 പ്രോജക്ടുകൾ

മലയാള മനോരമ – ഐബിഎസ് യുവ മാസ്റ്റർമൈൻഡ് സീസൺ 10ലെ പൊതുവിഭാഗം ഫിനാലെയിലേക്ക് 10 പ്രോജക്ടുകൾ തിരഞ്ഞെടുത്തു. ജനുവരി 17നു കൊച്ചിയിൽ ഇവ പ്രദർശിപ്പിക്കും. മികച്ചവയ്ക്കു കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജ് ഓഫ് എൻജിനീയറിങ്ങിന്റെ അമൽ ജ്യോതി പുരസ്കാരങ്ങൾ ലഭിക്കും. ഒന്നാം സമ്മാനം: ഒരു ലക്ഷം രൂപ, രണ്ടാം സമ്മാനം: 30,000 രൂപ, മൂന്നാം സമ്മാനം: 20,000 രൂപ.

പ്രോജക്ടുകൾ ഇവ

1. Poultry raking machine for small farms – പി.വി.സുരേഷ്, പൂക്കോട്ടുംപാടം, മലപ്പുറം
2. Anti-accident Life Saver – പി.എൻ.സംഗീത്, വെസ്റ്റ് ഹിൽ, കോഴിക്കോട്
3. Smart Bike – സജിത് കൊല്ലേരി, കടലുണ്ടി, കോഴിക്കോട്
4. Tiltable Stabilizer for Handicapped Personal – ഗോപു എം.ചന്ദ്രൻ, ഒ.വിഷ്ണു, അരുൺ കൃഷ്ണൻ, ഒ.അഖിൽ
5. Suryakiran: Efficient Wood Burning Stove – സി.ജെ.സന്തോഷ്, തലയോലപ്പറമ്പ്, കോട്ടയം
6. Biodegradable Organic Sanitary Napkin – കെ.വി.റോഷിത, കൂത്തുപറമ്പ്, കണ്ണൂർ

7. Automatic Window Lock – എസ്. ശശികുമാർ, ചുള്ളിമാനൂർ, തിരുവനന്തപുരം 8. Tom Fly Trap – ഡോ. ടോം തോമസ്,കല്ലറ, കോട്ടയം
9. Hand Generating Charger – ഇഗ്‌നിഷ്യസ്
10. Bandana, സംജീദ് സലാം

മാസ്റ്റർമൈൻഡ് സീസൺ 10 – ഫൈനൽ റൗണ്ടിലേക്കു തിരഞ്ഞെടുക്കപ്പെട്ട പ്രോജക്ടുകൾ

പ്രോജക്ടിന്റെ പേര്, സ്കൂൾ

1. Helmet cooling system - സെന്റ് ജോർജ് ഇംഗ്ലിഷ് മീഡിയം സ്കൂൾ, ചുള്ളി, അങ്കമാലി.

2. Ground water replenisher - നേവി ചിൽഡ്രൻ സ്കൂൾ, നേവൽ ബേസ്, കൊച്ചി.

3. Anti Cavity chewing gum - സിദ്ധാർഥ സെൻട്രൽ സ്കൂൾ, പള്ളിമൺ, കൊല്ലം.

4. Biodegradable plastic with tapioca - കാലിക്കറ്റ് ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, കോഴിക്കോട്.

5. Natural coagulant for rubber latex - എകെഎംഎച്ച്എസ്എസ് കോട്ടൂർ, മലപ്പുറം.

6. Baby safe bucket - എൽഎഫ്സിഎച്ച്എസ്എസ്, കൊരട്ടി.

7. Beach cleaning robot - ചോയ്സ് സ്കൂൾ, തൃപ്പൂണിത്തുറ, എറണാകുളം.

8. Amphi- Bi-ome - മേരി മ‍ൗണ്ട് പബ്ലിക് സ്കൂൾ, കട്ടച്ചിറ, കോട്ടയം.

9. Ultrasonic animal repellent for bikes - ഹോളി ഏഞ്ചൽസ് ഇഎംഎച്ച്എസ്എസ്, അടൂർ.

10. An innovative e-bike – എംകെഎംഎച്ച്എസ്എസ് പിറവ.ം

11. Energy efficient fan – ചോയ്സ് സ്കൂൾ, തൃപ്പൂണിത്തുറ, എറണാകുളം.

12. Conservation of energy in cooking vessels – എസ്എൻഎച്ച്എസ്എസ്, പുല്ലംകുള.ം

13. Reduction in LPG – ചോയ്സ് സ്കൂൾ, തൃപ്പൂണിത്തുറ, എറണാകുള.ം

14. Techies Mat – സ്കൂൾ ഓഫ് ഗുഡ് ഷെപ്പെഡ്, തിരുവനന്തപുരം.

15. Vox- sign language translator – മോഡൽ ടെക്നിക്കൽ എച്ച്എസ്എസ്, കലൂർ.

16. Easy water tank cleaning system - സെന്റ് ലിറ്റിൽ തെരേസാസ് ജിഎച്ച്എസ്എസ്, വൈക്കം.

17. Mattress and cushions from plastic carry bags - എസ്ബി ഹയർ സെക്കൻഡറി സ്കൂൾ, ചങ്ങനാശേരി.

18. Replaceable brittle toothbrush – സെന്റ് ജോസഫ് പബ്ലിക് സ്കൂൾ, മണലിമുക്ക്.

19. Firewood stove – സെന്റ് മേരീസ് എച്ച്എസ്എസ് ഏടൂർ.

20. New efficient Teg design – എസ്‌സി ഹയർ സെക്കൻഡറി സ്കൂൾ, റാന്നി.

21. Gravity lamp Lumen – വിദ്യോദയ സ്കൂൾ, തേവക്കൽ.

22. Smart water well for kuttanadu with Back Wash - സെന്റ് ജോർജ് എച്ച്എസ്എസ്, മുട്ടാർ.

23. Fabrication of biodegradable grow bag - സെന്റ് ജോസഫ്സ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജ്, കാഞ്ഞിരപ്പള്ളി.

24. Stretcher lifting – ജിഎച്ച്എസ്എസ്, പോരൂർ.

25. Tender coconut puncher cum splitter – മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ റസിഡെൻഷ്യൽ പബ്ലിക് സ്കൂൾ, കൊട്ടാരക്കര.

പ്രോജക്ടിന്റെ പേര്, കോളജ്

1. Walker with foldable seating arrangement - കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻ‍‍ഡ് സയൻസ് (കിറ്റ്സ്), കോട്ടയം .

2. Mini-Steri - കോളജ് ഓഫ് നഴ്സിങ്, തലശ്ശേരി.

3. Ophtoscope - കോളജ് ഓഫ് നഴ്സിങ്, തലശ്ശേരി.

4. Candle Power Bank - ഗവ. പോളിടെക്നിക് കോളജ്, മീനങ്ങാടി.

5. Neotree, - എംഇഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്‍റ്, ചാത്തന്നൂർ.

6. Nadi- (Noval Aid for Directive Injection) - ക്രൈസ്റ്റ് കോളജ് ഓഫ് എൻജിനീയറിങ്.

7. Pinatech – മാർ അത്തനേഷ്യസ് കോളജ് ഓഫ് എൻജിനീയറിങ്, കോതമംഗലം.

8. Biodegradable and antimicrobial nano film from rice water and food packaging and preservation - മേഴ്സി കോളജ്, പാലക്കാട്.

9. Bund strengthening of Kuttanadu by natural fiber based composite - ഗവ. പോളിടെക്നിക് കോളജ്, കോട്ടയം.

10. Solar drier - രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, ആറ്റിങ്ങൽ.

11. Intelligent anti troxler headlamps – ശ്രീ ചിത്തിര തിരുനാൾ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം.

12. Feel the smell – മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയന്‍സ്, പുത്തന്‍കുരിശ്, എറണാകുളം.

13. All terrain scooter equipped with reverse - A helping hand for differently abled – സെന്റ് ഗിറ്റ്സ് കോളജ് ഓഫ് എന്‍ജിനീയറിങ്, കോട്ടയം.

14. Products for writing problems - യൂണിവേഴ്സൽ എൻജിനീയറിങ് കോള‍ജ്, തൃശൂർ.

15. Wafer water bottles – എസ്‌സിഎംഎസ് സ്കൂൾ ഓഫ് എന്‍ജിനീയറിങ് ആൻ‍ഡ് ടെക്നോളജി, എറണാകുളം.

16. Iot based fire fighting vehicle robot – ഗവ. കോളജ് ഓഫ് എൻജിനീയറിങ്, കണ്ണൂർ.

17. Dental remedy – സെന്റ് തോമസ് കോളജ്, തൃശൂർ.

18. Device fabrication for detection of formaldehyde in fish using fiber optics - ടികെഎം കോളജ് ഓഫ് എൻജിനീയറിങ്, കൊല്ലം.

19. An idea of pocket sized total station – മരിയൻ എൻജിനീയറിങ് കോളജ്, തിരുവനന്തപുരം.

20. Design and fabrication of fluorescence sorting mechanism for the removal of aflatoxin contaminated nutmeg – മാർ അത്തനേഷ്യസ് കോളജ് ഓഫ് എൻജിനീയറിങ്, കോതമംഗലം .

21. Floating motor – ക്രൈസ്റ്റ് കോളജ് ഓഫ് എൻജിനീയറിങ്, ഇരിങ്ങാലക്കുട.

22. Biodegradable Adhesive Band-Aid – സഹൃദയ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, കൊടകര.

23. Leg for a Backpack – ഗവ. എൻജിനീയറിങ് കോളജ്, പാലക്കാട് .

24. Portable nutmeg separator - വിശ്വജോതി കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, മൂവാറ്റുപുഴ.

25. Sweat based glucose censor from biofriendly carbon quantum dots - സെന്റ് തോമസ് കോളജ്, തൃശൂർ.

26. Therapy AI - ജ്യോതി എൻജിനീയറിങ് കോളജ്, തൃശൂർ.

Prizes

അവസാന റൗണ്ടിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രശസ്തി പത്രം ലഭിക്കും. എല്ലാ വിജയികൾക്കു ക്യാഷ് അവാർഡിനു പുറമേ ശിൽപവും പ്രശസ്തി പത്രവും ഉണ്ടാവും

© Copyright 2019 Manoramaonline. All rights reserved.