മൽസരം അന്തിമഘട്ടത്തിൽ

മികവിന്റെ മൽസരത്തിൽ ഇനി 15 വീട്ടുകൂട്ടങ്ങൾ‌

മികച്ച റസിഡന്റ്സ് അസോസിയേഷന്‌ മനോരമ ഓൺലൈൻ– അസെറ്റ് ഹോംസ് അവാർഡ്

ഏറ്റവും മികച്ച വീട്ടുകൂട്ടം നിങ്ങളുടേതോ?, എങ്കിൽ കേരളത്തിലെ ഏറ്റവും മികച്ച റസിഡന്റ്സ് അസോസിയേഷനെ കണ്ടെത്താനായി മനോരമ ഓൺലൈനും അസെറ്റ് ഹോംസും ചേർന്നൊരുക്കുന്ന ചുറ്റുവട്ടം പുരസ്കാര പദ്ധതിയിലേക്ക് സ്വാഗതം. മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന റസിഡന്റ്സ് അസോസിയേഷന് 1 ലക്ഷം രൂപയും ട്രോഫിയും ലഭിക്കും. രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്ന അസോസിയേഷനുകൾക്ക് യഥാക്രമം 75000 രൂപ, അര ലക്ഷം രൂപയും ലഭിക്കും. മാത്രമല്ല ഓരോ മൽസര വിഭാഗങ്ങളിലും മികച്ച പ്രവർത്തനം കാട്ടിയ റസിഡന്റ്സ് അസോസിയേഷന് 40,000 രൂപ വീതം സമ്മാനം ലഭിക്കും.

മൽസരത്തിനായി നൽകിയ വ്യത്യസ്ത മൽസരവിഭാഗങ്ങളിൽ നിങ്ങൾ തിരഞ്ഞെടുത്ത വിഷയത്തിൽ ഉള്ള മികവിന്റെ അടിസ്ഥാനത്തിൽ അതാത് വിഷയങ്ങളിലെ മികവിനുളള പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെടും. വിവിധ വിഷയങ്ങളിലെ പ്രവർത്തനങ്ങളുടെ മൊത്തം സ്കോറിന്റെയും നിങ്ങളുടെ അസോസിയേഷൻ സമൂഹത്തിൽ ചെയ്യുന്ന മാതൃകാപരമായ പ്രവർത്തനങ്ങളുടെ സ്കോറും വിലയിരുത്തിയാവും വിദഗ്ധ സമിതി സംസ്ഥാനത്തെ മികച്ച റസിഡന്റ്സ് അസോസിയേഷനെ കണ്ടെത്തുക

മൽസരത്തിനായി ഒരുക്കിയ വെബ്സൈറ്റിൽ റസിഡന്റ്സ് അസോസിയേഷന്റെയും ഭാരവാഹികളുടെയും പേരും വിവരങ്ങളും അപ്‌ലോഡ് ചെയ്തു റജിസ്ട്രേഷൻ നടത്താം.റജിസ്ട്രേഷൻ ഘട്ടത്തിൽ അസോസിയേഷന്റെ മുൻവർഷത്തെ പ്രവർത്തന റിപ്പോർട്ടും സമർപ്പിക്കണം. ഇതിൽ നിന്നു ചുരുക്കപ്പട്ടികയിലേക്കു തിരഞ്ഞെടുക്കുന്ന അസോസിയേഷനുകളിൽ റോഡ് ഷോയുടെ ഭാഗമായി വിവിധ രംഗങ്ങളിലെ വിദഗ്ധർ അടങ്ങിയ സമിതി സന്ദർശനം നടത്തും. വെബ്സൈറ്റിലൂടെ ലോകമെമ്പാടുമുള്ള വായനക്കാർ നൽകുന്ന റേറ്റിങ് അടിസ്ഥാനമാക്കിയാണു വിജയിയെ കണ്ടെത്തുക. നിങ്ങളുടെ വീട്ടുകൂട്ടത്തെ ലോകമെങ്ങും അറിയട്ടെ.