ബാത്റൂം ഉൽപന്നങ്ങളുടെ ലീഡിങ് ബ്രാൻഡായി ഹിൻഡ്‌വെയർ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. നൂതന ഉൽപന്നങ്ങളും ഗുണനിലവാരവും സുതാര്യമായ സേവനങ്ങളും കൊണ്ടാണ് ഹിൻഡ്‌വെയർ ഈ സ്ഥാനത്തെത്തിയത്.
മികവിനായുള്ള പ്രവർത്തനം തുടരുന്നതിനൊപ്പം സമൂഹത്തിനായി തിരികെ സംഭാവനകൾ നൽകാനും ഹിൻഡ്‌വെയർ ബദ്ധശ്രദ്ധരാണ്. ആദ്യ പടിയായി ഹിൻഡ്‌വെയർ ജീവനക്കാരുടെയും കുടുംബത്തിന്റെയും ക്ഷേമത്തിനായി വേണ്ടതെല്ലാം നൽകുന്നു.
അടുത്തതായി സമൂഹത്തിലേക്കിറങ്ങി സേവനരംഗത്തും ഹിൻഡ്‌വെയർ ബദ്ധശ്രദ്ധരാണ്. ബാത്റൂം ഉൽപാദകരെന്ന നിലയിൽ സാമൂഹിക ശുചിത്വത്തിനായി സഹായങ്ങൾ നൽകുന്നു.
'Build A Toilet, Build Her Future' അത്തരത്തിലൊരു CSR ഉദ്യമമാണ്. സ്‌കൂളുകളിൽ പെൺകുട്ടികൾക്ക് ആവശ്യമായ ശുചിമുറി സൗകര്യങ്ങൾ ഒരുക്കുന്നതാണ് ഈ പദ്ധതി. പ്രത്യേകിച്ചും ഗ്രാമീണ മേഖലകളിൽ മതിയായ ശുചിമുറി സൗകര്യങ്ങൾ ഇല്ലാത്ത സ്‌കൂളുകളിൽ ഈ പദ്ധതിപ്രകാരം ശുചിമുറികൾ നിർമിച്ചുനൽകുന്നു. അതിലൂടെ പെൺകുട്ടികൾക്ക് സ്‌കൂളിൽ വരാനും ആത്മവിശ്വാസത്തോടെ പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടാനുമുള്ള സാഹചര്യമൊരുക്കുന്നു.
ഈ ക്യാംപെയ്‌നിലൂടെ സാമൂഹികശുചിത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധമേകാനും 50 ലക്ഷത്തിലേറെ രൂപ ഈയൊരു ദൗത്യത്തിനായി സ്വരൂപിക്കാനും സാധിച്ചു. വിശിഷ്ട വ്യക്തികളുമായി സഹകരിച്ച് ഈ സന്ദേശം കൂടുതൽ പേരിലേക്കെത്തിക്കാനും ഹിൻഡ്‌വെയറിനായി.
'Build A Toilet, Build Her Future', ക്യാംപെയ്‌നായി ഹിൻഡ്‌വെയർ 'Ma My Anchor' എന്നൊരു NGOയുമായി സഹകരിച്ച് ഗ്രൗണ്ട് ലെവൽ പ്രവർത്തനങ്ങൾ ഫലപ്രദമാക്കി. ഈ NGOയും പൊതുശുചിത്വ അവബോധവും അടിസ്ഥാനസൗകര്യവും ഒരുക്കുന്നതിനായി പ്രവർത്തിക്കുന്നതാണ്.
ഈ ദൗത്യത്തിനായി പ്രഗത്ഭ ആർക്കിടെക്ടുകളുമായും ഹിൻഡ്‌വെയർ സഹകരിച്ചു. പരിസ്ഥിതി -ബജറ്റ് -സൗഹൃദമായ ടോയ്‌ലറ്റുകൾ ഡിസൈൻ ചെയ്യുന്നതിൽ ഈ പങ്കാളിത്തം ഗുണകരമായി. തുടർന്നുള്ള കാലങ്ങളിലും ഈ സാമൂഹിക ഉത്തരവാദിത്തം അക്ഷീണം തുടരാൻ ഹിൻഡ്‌വെയർ പദ്ധതിയിടുന്നു.