ഈ ഓണത്തിന് ഗെയിമര്‍മാര്‍ക്ക് വേറിട്ട ടെക് സദ്യ! എച്പി ഒമന്‍, വിക്ടസ് ലാപ്‌ടോപ്പുകള്‍ക്ക് ഉജ്വല ഓഫറുകള്‍

ലോകത്തെവിടെയുമുള്ള ഗെയ്മര്‍മാര്‍ വേറിട്ടൊരു കൂട്ടരാണ്. കംപ്യൂട്ടറുകളുടെ കരുത്തിന്റെ കാര്യത്തില്‍ വിട്ടുവിഴ്ച ചെയ്യാന്‍ ഒരുക്കമല്ലാത്തവരാണ് അവരെന്നതാണ് ഗെയിമര്‍മാരെ വേര്‍തിരിച്ചു നിർത്തുന്നത്. രസംകൊല്ലികളായി പല കംപ്യൂട്ടറുകളും ചൂടായി പ്രവര്‍ത്തനം നിലയ്ക്കുന്നു. ഇതിനൊക്കെ പരിഹാരം ഒരുക്കിയിരിക്കുന്ന ഒരു കമ്പനി എച്പിയാണ് എന്ന് സജീവ ഗെയിമര്‍മാര്‍ക്കൊക്കെ അറിയാം:

ലോകമെമ്പാടുമുള്ള കംപ്യൂട്ടര്‍ പ്രേമികള്‍ക്ക് ഒരു കാര്യം അറിയാം - എച്പിയുടെ ഒമന്‍, വിക്ടസ് (OMEN/ VICTUS) ശ്രേണികള്‍ കരുത്തിന്റെ കാര്യത്തില്‍ കാര്യമായ വിട്ടുവീഴ്ചകള്‍ നടത്തുന്നില്ല. ചൂടാകല്‍ ഒഴിവാക്കാനുള്ള കൂളിങ് സാങ്കേതികവിദ്യ മുതല്‍ സ്‌ക്രീനുകളുടെ റിഫ്രഷ് റെയ്റ്റ് വരെ വിവിധ കാര്യങ്ങളിള്‍ എച്പി ശ്രദ്ധിച്ചിരിക്കുന്നു എന്നു കാണാം. കരുത്തുറ്റ പ്രോസസറുകളും, യഥേഷ്ടം റാമും, ഉന്നത ശ്രേണിയിലുള്ള ഗ്രാഫിക്‌സ് പ്രോസസറുകളും എല്ലാം ചേര്‍ത്തുവച്ചാണ് ഗെയ്മര്‍മാര്‍ക്ക് പ്രിയങ്കരമായ ലാപ്‌ടോപ്പുകള്‍ എച്പി നിര്‍മിച്ചിറക്കിയിരിക്കുന്നത്.

ഒമന്‍ ടെക് ഓണ സദ്യ!

ലോകമെമ്പാടുമുള്ള ഗെയിമിങ് പ്രേമകിള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഒമന്‍, വിക്ടസ് (OMEN/ VICTUS) ഗെയിമിങ് ലാപ്‌ടോപ്പുകള്‍ മലയാളികളുടെ പ്രിയ ഉത്സവമായ ഓണത്തിന് വിവിധ ഓഫറുകള്‍ക്കൊപ്പം വില്‍ക്കുകയാണ് എച്പി.

ഒമന്‍, വിക്ടസ് ലാപ്‌ടോപ്പുകള്‍ക്കൊപ്പം സ്വാദൂറുന്ന ഓണ ഓഫറുകള്‍

കരുത്തുറ്റ കംപ്യൂട്ടറുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്കും ഗെയ്മര്‍മാര്‍ക്കുമായി വേറിട്ടൊരു ഓണം സമ്മാനിക്കാനായി എച്പി വിവിധ ഓഫറുകളാണ് അവതരിപ്പിക്കുന്നത്. വിഖ്യാതമായ കംപ്യൂട്ടര്‍ അക്‌സസറി നിര്‍മ‌ാതാക്കളായ ഹൈപ്പര്‍എക്‌സ് (HyperX) കമ്പനി നിര്‍മിച്ച 8,632 രൂപ വിലവരുന്ന ഉപകരണങ്ങള്‍ 999 രൂപയ്ക്ക് നല്‍കുന്നു എന്നതാണ് ഒന്ന്. കേരളത്തില്‍ ഒമന്‍, വിക്ടസ് ലാപ്‌ടോപ്പുകള്‍ വാങ്ങുന്നവര്‍ക്ക് ഈ ഓഫര്‍ പ്രയോജനപ്പെടുത്താം. ഒമന്‍, വിക്ടസ് (OMEN/ VICTUS) ശ്രേണികളിലെ ഗെയ്മിങ് ലാപ്‌ടോപ്പുകള്‍ വാങ്ങുന്നവര്‍ക്കാണ് ഈ ഓഫര്‍.

അതിലേറെ മികച്ചതാണ് എക്‌സ്‌ചേഞ്ച് ഓഫര്‍. നിങ്ങളുടെ പഴയ ലാപ്‌ടോപ് എക്‌സ്‌ചേഞ്ച് ചെയ്യാനുള്ള സൗകര്യവും എച്പി ഒരുക്കിയിട്ടുണ്ട്. പഴയ ലാപ്‌ടോപ്പിന് 21,000 രൂപ വരെ നല്‍കാനാണ് എച്പി തയാറായിരിക്കുന്നത്. ഇത്രയധികം വിലക്കുറവ് ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ പോലും പലപ്പോഴും നല്‍കാറില്ല.

മറ്റൊരു ഓഫര്‍ വിദ്യാര്‍ഥികള്‍ക്കാണ്. അവര്‍ക്ക് വെറും 499 രൂപ നല്‍കിയാല്‍ അധിക വാറന്റി നേടാം. ഇതിനു പുറമെ ബാങ്ക് ഓഫറുമുണ്ട്. ഇതുപയോഗിച്ചാല്‍ 5 ശതമാനം കിഴിവാണ് നല്‍കുന്നത്. ഇതിന്റെ പരിധി 5,000 രൂപയായിരിക്കും.