Dark Fantasy  Onam Desserts Challenge

മുളയരി, താമര വിത്ത് ചോക്ലേറ്റ് പായസം

സുൾഫിയ നിസിൽ


പായസം രുചികരവും വ്യത്യസ്തവുമാക്കാം, മുളയരിയും താമര വിത്തും ചോക്ലേറ്റ് ബിസ്ക്കറ്റും ചേരുമ്പോൾ രുചിമേളം.

ചേരുവകൾ

  • 1. ഡാർക്ക് ഫാന്റസി - 5എണ്ണം (പൊടിച്ചു എടുത്തത് )
  • 2. മുളയരി - 1/2 കപ്പ്‌ (7-8 മണിക്കൂർ വെള്ളത്തിൽ ഇട്ട് കുതിർത്തിയ ശേഷം കുക്കറിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ചെടുത്തത് ) ഇതിൽ നിന്ന് 2 ടേബിൾസ്പൂൺ മിക്സിയിൽ ഇട്ട് അടിച്ചു മാറ്റി വയ്ക്കണം .
  • 3. പാൽ - 1 ലിറ്റർ
  • 4. താമര വിത്ത് - 1/2 കപ്പ്‌
  • 5. കണ്ടൻസ്ഡ് മിൽക്ക് - 1/2 കപ്പ്‌
  • 6. ഏലക്കാപ്പൊടി - 1 ടീസ്പൂൺ
  • 7. നെയ്യ് - 2 ടേബിൾസ്പൂൺ
  • 8. അണ്ടിപരിപ്പ്,ബദാം - 2 ടേബിൾസ്പൂൺ (നെയ്യിൽ വറുത്തത് )
  • 9. ഉപ്പ് - ഒരു നുള്ള്

തയാറാക്കുന്ന വിധം

1. ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് ചൂടാക്കി 1 ടീസ്പൂൺ നെയ്യൊഴിച്ച് അതിൽ താമര വിത്ത് വറത്തു മാറ്റി വയ്ക്കണം. (ഇതിൽ നിന്ന് പകുതി എടുത്ത് മിക്‌സിയിൽ ഇട്ട് പൊടിച്ചു വയ്ക്കണം)

2. ഒരു ഉരുളി അടുപ്പിൽ വച്ച് 2 ടേബിൾസ്പൂൺ നെയ്യൊഴിച്ച് മുളയരി ചേർത്തു വഴറ്റുക . കുറുകി വരുമ്പോൾ പാൽ ചേർത്തു കൊടുക്കുക. ഒപ്പം കണ്ടൻസ്ഡ് മിൽക്ക് ചേർത്തു കൊടുകാം. തിളച്ചു തുടങ്ങുമ്പോൾ പൊടിച്ചു വച്ചിരിക്കുന്ന താമര വിത്ത് ചേർത്തു കൊടുക്കാം. ഒപ്പം മാറ്റി വച്ചിരിക്കുന്ന മുളയരി കൂടി ചേർത്തു കൊടുക്കണം. ഇതെല്ലാം നന്നായി ഇളക്കി കൊണ്ടിരിക്കണം. ഈ സമയം ഒരു നുള്ള് ഉപ്പ് ചേർത്തു കൊടുക്കാം. മധുരം ബാലൻസാകാൻ എല്ലാം നന്നായി കുറുകി വരുമ്പോൾ പൊടിച്ചു വച്ചിരിക്കുന്ന ഡാർക്ക് ഫാന്റസി ബിസ്ക്കറ്റും ബാക്കിയുള്ള താമര വിത്തും ചേർത്തു കൊടുത്ത് നന്നായി യോജിപ്പിച്ചു തിളച്ച ശേഷം തീ ഓഫ്‌ ചെയ്യാം. ഒരു നുള്ള് ഏലക്കാപ്പൊടി ചേർത്തു കൊടുക്കാം.

ഒപ്പം വറത്തു വച്ചിരിക്കുന്ന ബദാം, കശുവണ്ടിപരിപ്പ് എന്നിവ ചേർത്തു കൊടുക്കാം. എല്ലാം നന്നായി യോജിപ്പിച്ച ശേഷം വിളമ്പാം. ചൂടോട് കൂടിയോ ഫ്രിജിൽ വച്ച് തണുപ്പിച്ചോ കഴിക്കാം. പായസം അലങ്കരിക്കാൻ ഡാർക്ക് ഫാന്റസി പൊടിച്ചും ചേർക്കാം, ആവശ്യമെങ്കിൽ കുങ്കുമ പൂവ് ചേർക്കാം.

VOTE For
Please enter Your Name
Please enter Your Mobile Number