Dark Fantasy  Onam Desserts Challenge

ക്രഞ്ചി ചോക്കോ ഓറഞ്ച് മൊസേ കേക്ക്

സിമി ഫൈസൽ


ഓറഞ്ച് രുചിക്കൊപ്പം ചോക്ലേറ്റ് ചേർന്ന രസികൻ കേക്ക് രുചി.

ചേരുവകൾ

  • 1. ഡാർക്ക് ഫാന്റസി കുക്കീസ് - 10 എണ്ണം
  • 2. പാൽ - 1/4 കപ്പ്‌
  • 3. മൈദ - 1/2 കപ്പ്‌   ബേക്കിങ് പൗഡർ - 1/2 ടീസ്പൂൺ
      ബേക്കിങ് സോഡ - ഒരു നുള്ള്
      പഞ്ചസാര (പൊടിച്ചത്) - 1/2 കപ്പ്‌
  • 4.മുട്ട - 2 എണ്ണം
     വാനില എസൻസ് - 1/2 ടീസ്പൂൺ
     ഓയിൽ - 2 ടേബിൾ സ്പൂൺ
     വിനാഗിരി -1/4 ടീസ്പൂൺ
  • മൂസിന് ആവശ്യമുള്ള ചേരുവകൾ

    5.പാൽ - 1/2 ലിറ്റർ
  • 6. കോൺഫ്ലോർ - 1/4കപ്പ്‌
     ഓറഞ്ച് ജ്യൂസ് - 1/4 കപ്പ്‌
      പഞ്ചസാര - 1/4 കപ്പ്‌
     ഫ്രഷ് ക്രീം - 1/4 കപ്പ്‌
  • 7.ഡാർക്ക് ഫാന്റസി (ചെറുതായി നുറുക്കിയത്) - 4 എണ്ണം
  • മൂന്നാമത്തെ ലെയറിന് ആവശ്യമുള്ള ചേരുവകൾ

    8. കപ്പലണ്ടി - 2 ടേബിൾ സ്പൂൺ
      ഡാർക്ക് ഫാന്റസി - 8 എണ്ണം
      വെണ്ണ - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

ആദ്യം ചോക്ലേറ്റ് കേക്ക് തയാറാക്കുവാൻ ഡാർക്ക് ഫാന്റസി കുക്കീസും പാലും ചേർത്തു മിക്സിയിൽ നന്നായി അരച്ച് ചെറിയ തീയിൽ കുറുക്കി എടുക്കണം. ഇത് തണുക്കുവാനായി മാറ്റിവയ്ക്കണം.

മൂന്നാമത്തെ ചേരുവകൾ ചേർത്തു നന്നായി അരിച്ചെടുക്കണം. വേറെ ഒരു ബൗളിലേക്കു മുട്ടയും വാനില എസൻസും ചേർത്തു നന്നായി ബീറ്റ് ചെയ്ത് എടുക്കണം. ഇതിലേക്ക് ഓയിലും വിനാഗിരിയും ചേർത്തു ഹൈ സ്പീഡിൽ ഒരു മിനിറ്റ് അടിച്ചെടുക്കണം. നേരത്തെ തയാറാക്കി വച്ച ഡാർക്ക് ഫാന്റസി കൂട്ടും ചേർത്തു നന്നായി യോജിപ്പിക്കുക. അതിനുശേഷം അരിച്ചു വച്ച മൈദ കൂട്ട് കുറേശ്ശേ ചേർത്തു യോജിപ്പിച്ച് എടുക്കണം.

7 ഇഞ്ചിന്റെ ഒരു കേക്ക് ടിന്നിൽ ബട്ടർ പേപ്പർ നിരത്തി വെണ്ണ തടവിയ ശേഷം തയാറാക്കിയ കൂട്ട് ഒഴിക്കുക.

180 ഡിഗ്രിയിൽ 10 മിനിറ്റ് പ്രീ ഹീറ്റ് ചെയ്ത അവ്നിൽ 25 മിനിറ്റ് നേരം ബേക്ക് ചെയ്ത് എടുക്കാം.

ഇനി രണ്ടാമത്തെ ലെയറായ മൂസ്സ് തയാറാക്കുവാനായി പാലിലേക്ക് ആറാമത്തെ ചേരുവകൾ ചേർത്തു ചെറിയ തീയിൽ കുറുക്കി എടുക്കുക.

ഇതിലേക്ക് ചെറുതായി നുറുക്കിയ ഡാർക്ക്ഫാന്റസി കുക്കീസും ചേർത്ത് യോജിപ്പിക്കുക. തയാറാക്കിയ മിശ്രിതം അൽപം തണുത്ത ശേഷം ചോക്ലേറ്റ് കേക്കിന്റെ മുകളിലേക്ക് ഒഴിച്ച് അരമണിക്കൂർ ഫ്രിജിൽ വച്ച് സെറ്റ് ചെയ്യുക.

മൂന്നാമത്തെ ലെയറിനായി വറുത്ത കപ്പലണ്ടിയും ഡാർക്ക് ഫാന്റസി കുക്കീസും മിക്സിയിൽ പൊടിച്ചെടുക്കുക. ഇതിലേക്ക് ഉരുക്കിയ വെണ്ണ ചേർത്തു ചെറിയ ഉരുളകളായി ഉരുട്ടി എടുക്കണം. തയാറാക്കിയ ഉരുളകൾ കേക്കിന്റെയും മൂസിന്റെയും മുകളിൽ വിതറി അലങ്കരിക്കാം.

VOTE For
Please enter Your Name
Please enter Your Mobile Number