Dark Fantasy  Onam Desserts Challenge

നേന്ത്രപ്പഴം പൂ അട പ്രഥമൻ, സ്വാദിഷ്ടം

ഷീജ റാണി


അട പ്രഥമൻ ഇല്ലാതെ എന്ത് ഓണാഘോഷം, വ്യത്യസ്ത രുചിയിലൊരുക്കാം.

ചേരുവകൾ

  • ഡാർക്ക്‌ ഫാന്റസി - 10
  • നേന്ത്രപ്പഴം – 1
  • പച്ചരി – അര കപ്പ്
  • നട്സ് വറത്തു പൊടിച്ചത് – രണ്ടു ടേബിൾ സ്പൂൺ
  • ബട്ടർ – 50 ഗ്രാം
  • ശർക്കര – 300 ഗ്രാം
  • തേങ്ങാപ്പാൽ – 400 (ഒന്നാം പാൽ )
  • എലക്കാപ്പൊടി – ഒരു ടീസ്പൂൺ
  • തേങ്ങാക്കൊത്ത് – ഒരു പിടി
  • വഴനയില – 1

പാകം ചെയുന്ന വിധം

നന്നായി പഴുത്ത പഴം വേവിച്ച് അരച്ചെടുക്കാം.

പച്ചരി വെള്ളത്തിൽ കുതിർത്ത് അരച്ചു പാകത്തിന് വെള്ളവും ചേർത്തു കുഴമ്പ് രൂപത്തിൽ വേവിച്ച് വയ്ക്കാം. പൊടിച്ചെടുത്ത കുക്കിസിനൊപ്പം പഴവും പച്ചരി മിശ്രിതവും പൊടിച്ച നട്സും ഒരു നുള്ള് ഉപ്പും ചേർത്തു കുഴച്ചു വാഴയിലയിൽ പരത്തി ആവിയിൽ വേവിച്ചു എടുത്തു ചെറിയ ചെറിയ കഷണങ്ങളായി മാറ്റി വയ്ക്കാം.

ശർക്കര ഉരുക്കി പാനിയാക്കി ഉരുളിയിൽ ഒരു സ്പൂൺ ബട്ടറും ചേർത്ത് തിളപ്പിക്കാം ഇതിൽ അടക്കൂട്ടും ചേർത്ത് ഇളക്കി കുറുകി വരുമ്പോൾ തേങ്ങയുടെ പാലും ചേർത്ത് ഇളക്കി ഏലക്കാപ്പൊടിയും ചേർത്തു ബാക്കിയുള്ള ബട്ടറിൽ തേങ്ങാക്കൊത്തും ചേർത്തു വറുത്ത് ഒഴിക്കാം. വയണ ഇലയും ചേർത്തു യോജിപ്പിച്ചു വിളമ്പാം.

VOTE For
Please enter Your Name
Please enter Your Mobile Number