Dark Fantasy  Onam Desserts Challenge

ഡാർക്ക് ഫാന്റസി ചോക്കോഫിൽ വെർമിസെല്ലി പുഡ്ഡിങ്

valsaladevi

വത്സല ദേവി


ഡാർക്ക് ഫാന്റസി കുക്കിയും വെർമിസെല്ലിയും ചേർത്തൊരു പുഡ്ഡിങ് രുചി ഇതാ.

ചേരുവകൾ

  • ഡാർക്ക് ഫാന്റസി
  • ബട്ടർ
  • അഗാർ അഗാർ
  • പാൽ
  • മിൽക്ക് മെയ്ഡ്
  • വെർമിസെല്ലി
  • നെയ്യ്
  • ചോക്കോ ചിപ്സ്

തയാറാക്കുന്ന വിധം

8 ഡാർക്ക് ഫാന്റസി ചോക്കോഫിൽ പൊടിച്ച് ബട്ടറും ചേർത്തു യോജിപ്പിക്കുക.

125 മില്ലിലിറ്റർ പാൽ തിളപ്പിച്ച് അതിലേക്കു 2 ടേബിൾസ്പൂൺ മിൽക്ക് മെയ്ഡ് ചേർത്തു തീ കുറച്ച് വേവിക്കാം. ഇതിലേക്ക് അഗാർ അഗാർ ചേർത്ത് കുറുകുന്നതു വരെ ഇളക്കി യോജിപ്പിക്കാം.

തണുത്ത ശേഷം ഈ മിശ്രിതം ബിസ്ക്കറ്റ് ലെയറിനു മുകളിലേക്ക് ഒഴിക്കാം.

നെയ്യിൽ വറുത്തെടുത്ത വെർമിസെല്ലിയിലേക്കു കുറച്ച് പാൽപ്പൊടിയും(Khoa) പഞ്ചസാര പൊടിച്ചതും ചേർത്തു യോജിപ്പിക്കാം.

ഇത് തയാറാക്കിയ പുഡ്ഡിങ്ങിനു മുകളിലേക്കു നിരത്താം ചോക്കോ ചിപ്സും ചേർത്തു അലങ്കരിക്കാം. ഫ്രിജിൽ വച്ച് 2 മണിക്കൂർ തണുപ്പിച്ച ശേഷം വിളമ്പാം.

VOTE For
Please enter Your Name
Please enter Your Mobile Number