Dark Fantasy  Onam Desserts Challenge

ഡാർക് ഫാന്റസി ഐസ്ക്രീം

നിഷ ബിനോയ്


വീണ്ടും കഴിക്കാൻ തോന്നും രുചിയിൽ ഒരുക്കാം ഡാർക് ഫാന്റസി ഐസ്ക്രീം.

ചേരുവകൾ

  • പാൽ – 2 ഗ്ലാസ്
  • പഞ്ചസാര – 2 ടേബിൾ സ്പൂൺ
  • കസ്റ്റർഡ് പൗഡർ / കോൺഫ്ലോർ/ മൈദ – 2 ടീസ്പൂൺ
  • പാൽപ്പൊടി – 2 ടേബിൾ സ്പൂൺ
  • മിൽക് മെയ്ഡ് – 2 േടബിൾ സ്പൂൺ
  • ബൂസ്റ്റ് – 1/2 ടീസ്പൂൺ
  • ബട്ടർ – 1/4 ടീസ്പൂൺ
  • വാനില എസൻസ് – 1/4 ടീസ്പൂൺ
  • ഡാർക് ഫാന്റസി ബിസ്കറ്റ്സ് –8 എണ്ണം
  • കശുവണ്ടി, ബദാം – 5 എണ്ണം വീതം
  • ചോക്കോ ചിപ്സ് – 1 ടീസ്പൂൺ
  • വിപ്പിംഗ് ക്രീം – 3/4 കപ്പ്

തയാറാക്കുന്ന വിധം

ചുവടു കട്ടിയുള്ള ഒരു പാത്രത്തിലേക്ക് 1 ഗ്ലാസ് പാലൊഴിച്ച് ചെറുതീയിൽ തിളയ്ക്കാൻ വയ്ക്കുക.

അടുത്ത ഒരു ഗ്ലാസ് പാലിലേക്ക് പാൽപ്പൊടി, പഞ്ചസാര, കസ്റ്റാർഡ് പൗഡർ, മിൽക് മെയ്ഡ്, ബൂസ്റ്റ്, 4 ഡാർക് ഫാന്റസി എന്നിവ നന്നായി ഇളക്കി യോജിപ്പിച്ച ശേഷം തിളയ്ക്കാൻ വച്ചിരിക്കുന്ന പാലിലേക്ക് കുറേശ്ശെ ഒഴിച്ചു കൊടുക്കുക. അടിയിൽ പിടിക്കാതെ തുടർച്ചയായി ഇളക്കി തിളപ്പിച്ച ശേഷം കുറുകി വരുമ്പോൾ 1/4 ടീ സ്പൂൺ ബട്ടർ ചേർത്ത് ഇളക്കി തണുക്കാനായി മാറ്റി വയ്ക്കുക. മിശ്രിതം നന്നായി തണുത്തശേഷം വാനില എസൻസ് ചേർക്കുക. 3 ഡാർക് ഫാന്റസി ബിസ്കറ്റുകൾ തരിയായി പൊടിച്ചു വയ്ക്കുക.

അണ്ടിപ്പരിപ്പും ബദാമും ചെറുകഷണങ്ങളാക്കി വയ്ക്കുക. 3/4 കപ്പ് വിപ്പിംഗ് ക്രീം ബീറ്റ് ചെയ്യുക.

പകുതി ബീറ്റ് ചെയ്ത ക്രീമിലേക്ക് തണുക്കാനായി വച്ചിരിക്കുന്ന ഡാർക് ഫാന്റസി മിശ്രിതം ചേർത്തിളക്കുക. തരിയായി പൊടിച്ചു വച്ചിരിക്കുന്ന ഡാർക് ഫാന്റസിയും ചേർത്ത് ഒന്നു കൂടി ഇളക്കുക.

തയാറാക്കിയ മിശ്രിതം പാത്രത്തിലൊഴിച്ച ശേഷം അണ്ടിപ്പരിപ്പും ബദാമും ചോക്കോ ചിപ്സും മുകളിൽ നിരത്തുക. ശേഷിക്കുന്ന ഒരു ഡാർക് ഫാന്റസി അല്പം വലിയ കഷണങ്ങളായി മുറിച്ച് മിശ്രിതത്തിന് മുകളിൽ നിരത്തി ഫ്രീസറിൽ വയ്ക്കുക.

നന്നായി തണുത്തശേഷം രുചികരമായ ഡാർക് ഫാന്റസി ഐസ്ക്രീം ഉപയോഗിക്കാം.

VOTE For
Please enter Your Name
Please enter Your Mobile Number