ചോക്കോ കോഫി ടാർട്ട് വിത്ത് ക്രീം ബ്രൂലി
വ്യത്യസ്ത രുചിയിലൊരുക്കാം ടേസ്റ്റി ടാർട്ട്, ഡാർക്ക് ഫാന്റസിയും വെണ്ണയും ഐസിങും ചേരുമ്പോൾ രുചിയുടെ ഇന്ദ്രജാലം രുചിച്ച് അറിയാം.
ചേരുവകൾ
- 1. ഡാർക്ക് ഫാന്റസി - 15 എണ്ണം
- 2. വെണ്ണ ഉരുക്കിയത് - 1/4 കപ്പ്
- 3. ഐസിങ് ഷുഗർ - 2 ടേബിൾ സ്പൂൺ
ഫില്ലിങ്ങിന്റെ ചേരുവകൾ
- 4. ഡാർക്ക് ഫാന്റസി - 5 എണ്ണം
- 5. ഫ്രഷ് ക്രീം - 2 കപ്പ്
- 6. പഞ്ചസാര - 1/2 കപ്പ്
- 7. ഇൻസ്റ്റന്റ് കോഫി - 1 ടീസ്പൂൺ
- 8. കോൺഫ്ലോർ - 4 ടേബിൾ സ്പൂൺ
- 9. പാൽ -1/4 കപ്പ്
ക്രീം ബ്രൂലീയുടെ ചേരുവകൾ
- 10. മുട്ട മഞ്ഞ് - 1
പഞ്ചസാര( പൊടിച്ചത്) -2 ടേബിൾ സ്പൂൺ
വാനില എസൻസ് - 1/4 ടീസ്പൂൺ
ഫ്രഷ് ക്രീം - 1/2 കപ്പ്
- 11. പഞ്ചസാര - 3 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
റ്റാർട്ട് തയാറാക്കുവാനായി ഡാർക്ക് ഫാന്റസിയും ഐസിങ് ഷുഗറും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക.
ഇതിലേക്ക് വെണ്ണ ഉരുക്കിയത് ചേർത്ത് കുഴച്ചെടുക്കണം. ഇത് വെണ്ണ തടവിയ ഒരു റ്റാർട്ട് ടിന്നിൽ നിരത്തുക. സ്പൂൺ കൊണ്ട് നന്നായി അമർത്തി കൊടുക്കണം. ഇത് 20 മിനിറ്റ് നേരം ഫ്രിജിൽ വച്ച് സെറ്റ് ചെയ്യണം.
ഫില്ലിങ് തയാറാക്കുവാൻ വേണ്ടി ആദ്യം ഡാർക്ക് ഫാന്റസി കുക്കിസും ഫ്രഷ് ക്രീമും പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുക്കണം. ഈ കൂട്ട് ഒരു പാനിലേക്ക് ഒഴിക്കണം. ഇതിലേക്ക് ഇൻസ്റ്റന്റ് കോഫി പൗഡർ ചേർത്ത് നന്നായി യോജിപ്പിക്കണം. കോൺഫ്ലോർ പാലിൽ കലക്കി ഇതിലേക്കു ചേർക്കണം. വളരെ ചെറിയ തീയിൽ കുറുക്കി എടുക്കണം. അല്പം തണുത്ത ശേഷം ഈ മിശ്രിതം നേരത്തെ തയാറാക്കിയ റ്റാർട്ടിന്റെ മുകളിൽ ഒഴിച്ച് അരമണിക്കൂർ സമയം ഫ്രിജിൽ വയ്ക്കണം.
മൂന്നാമത്തെ ലെയർ ആയ ക്രീം ബൂലി തയാറാക്കുവാനായി പത്താമത്തെ ചേരുവകൾ നന്നായി യോജിപ്പിച്ച് ഡബിൾ ബോയിലിങ് രീതിയിൽ കുറുക്കി എടുക്കുക. ചൂടാറിയശേഷം നേരത്തെ തയാറാക്കിയ ഫില്ലിങ്ങിന്റെ മുകളിൽ നിരത്തി ഫ്രിജിൽ വച്ച് തണുപ്പിച്ച് എടുക്കണം.
ഇതിന്റെ മുകളിൽ പഞ്ചസാര വിതറി ഒരു കുക്കിങ് ടോർച്ച് കൊണ്ട് കാരമലൈസ് ചെയ്ത് എടുക്കണം. കുക്കിങ് ടോർച്ച് ഇല്ലെങ്കിൽ പഞ്ചസാര കാരമലൈസ് ചെയ്ത ഉടനെ ക്രീമിന്റെ മുകളിലേക്ക് ഒഴിച്ച് എല്ലായിടത്തും നിരത്തുക തണുക്കുമ്പോൾ ക്രിസ്പി ആയിരിക്കും.