ഡാർക്ക് ഫാന്റസി ചോക്ലേറ്റ് ഡിലൈറ്റ്
ഫൻന്റാസ്റ്റിക്ക് രുചിയിലൊരു ഡാർക്ക് ഫാന്റസി ചോക്ലേറ്റ് ഡിലൈറ്റ്.
ചേരുവകൾ
- ഡാർക്ക് ഫാന്റസി ബിസ്ക്കറ്റ് – 20- 25
- വാൽനട്ട്, ബദാം, കശുവണ്ടിപരിപ്പ് – 1 കപ്പ്
- പഞ്ചസാര – 1 കപ്പ്
- മധുരമില്ലാത്ത കൊക്കോ പൗഡർ – 1/2 കപ്പ്
- വെള്ളം – 1 കപ്പ്
- ബട്ടർ – 2/3 കപ്പ് / 150 ഗ്രാം
- വനില എസ്സൻസ് – 1 ടീസ്പൂൺ
അലങ്കരിക്കാൻ
വിപ്പിങ് ക്രീം – 1/2 കപ്പ്
സെമി സ്വീറ്റൻഡ് ചോക്ലേറ്റ് – 120 ഗ്രാം
തയാറാക്കുന്ന വിധം
ഒരു ബൗളിൽ ഡാർക്ക് ഫാന്റസി ബിസ്ക്കറ്റ് കഷണങ്ങളാക്കി ഇടാം (പൊടിക്കരുത്).
നട്സ് റോസ്റ്റ് ചെയ്ത് ബിസ്ക്കറ്റിനൊപ്പം ചേർക്കാം.
പഞ്ചസാരയും കോക്കോപൗഡറും വെള്ളം ചേർത്ത് ഒരു ഫ്രൈയിങ് പാനിൽ ചെറിയ തീയിൽ കട്ടകെട്ടാതെ ഇളക്കിയോജിപ്പിക്കുക.
ഇതിലേക്കു ബട്ടർ ചേർക്കാം, 7 മിനിറ്റ് തിളപ്പിക്കാം.
തണുത്ത ശേഷം ഇതിലേക്കു വനില എസ്സൻസ് ചേർക്കാം.
ചോക്ലേറ്റ് മിശ്രിതം ബിസ്ക്കറ്റിലേക്കു ചേർത്തു ഫോൾഡ് ചെയ്തെടുക്കാം.
ബേക്കിങ് ട്രേയിലേക്കു ചേർത്തു അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ തണുപ്പിച്ച് എടുക്കാം.
അലങ്കരിക്കാൻ ഒരു ബൗളിൽ വിപ്പിങ് ക്രീം ചേർത്തു 30 സെക്കന്റ് ചൂടാക്കുക. ഇതിലേക്കു സെമി സ്വീറ്റൻഡ് ചോക്ലേറ്റ് ചേർത്തു യോജിപ്പിക്കാം. ഇത് കേക്കിനു മുകളിലേക്കു സ്പ്രെഡ് ചെയ്തു രണ്ടു മണിക്കൂർ എങ്കിലും തണുപ്പിച്ച ശേഷം ഉപയോഗിക്കാം.