ഡാർക് ഫാന്റസി കോഫി പുഡ്ഡിങും
ചേരുവകൾ
- ഡാർക് ഫാന്റസി ബിസ്കറ്റ് – 30 എണ്ണം
- പാല്‍ – 1/2 കപ്പ്
- വിപ്പിംഗ് ക്രീം – 11/2 കപ്പ്
- കണ്ടൻസ്ഡ് മിൽക്ക് – 1 ടിൻ
- കോഫി പൗഡർ – 2 ടീസ്പൂൺ
- വാനില എസൻസ് – 1 ടീസ്പൂൺ
- പിസ്ത, ആൽമണ്ട്സ്, കാഷ്യൂനട്സ് – 3 ടേബിൾ സ്പൂൺ വീതം
തയാറാക്കുന്ന വിധം
15 എണ്ണം (ട്രേയുടെ വലിപ്പം അനുസരിച്ച്) ഡാർക് ഫാന്റസി ബിസ്കറ്റ് പാലിൽ കുതിർത്ത ശേഷം ട്രേയിൽ നിരത്തുക. ഒന്നരകപ്പ് വിപ്പിംഗ് ക്രീം ഒരു ബ്ലെൻഡർ ഉപയോഗിച്ച് അടിക്കുക. അതിലേക്ക് വാനില എസൻസും കണ്ടൻസ്ഡ് മിൽക്കും ചേർത്ത് വീണ്ടും അടിക്കുക. 15 എണ്ണം ഡാർക് ഫാന്റസി ബിസ്കറ്റ് മിക്സിയിൽ പൊടിച്ചെടുക്കുക.
ട്രേയിൽ ഇരിക്കുന്ന ബിസ്കറ്റ് ഒരു സ്പൂൺ ഉപയോഗിച്ച് പ്രസ് ചെയ്ത ശേഷം വിപ്പിംഗ് ക്രീം ഒരു ലെയർ നന്നായി ഇടുക. അതിനു മുകളിൽ പിസ്ത, ആൽമണ്ട്സ്, കാഷ്യൂ നട്സ് ചെറുതായി അരിഞ്ഞതിൽ കുറച്ച് നിരത്തുക. പൊടിച്ചെടുത്ത ബിസ്കറ്റ് പൊടി അതിനു മുകളിൽ നിരത്തിയ ശേഷം ബാക്കി ഇരിക്കുന്ന വിപ്പിംഗ് ക്രീമിൽ 2 ടീസ്പൂൺ കോഫി പൗഡർ മിക്സ് ചെയ്ത് ഇടുക. ഏറ്റവും മുകളിലായി ബാക്കി ഇരിക്കുന്ന ഡ്രൈ ഫ്രൂട്ട്സ് വിതറിയ ശേഷം ഫ്രിജിൽ വച്ച് തണുത്തതിനു ശേഷം ഉപയോഗിക്കുക.