ഡാർക്ക് ഫാൻ്റസി ഉണ്ണിയപ്പം ടാർട്ട് പായസം
രുചിവൈവിധ്യവുമായി ഡാർക്ക് ഫാന്റസി ഉണ്ണിയപ്പം ടാർട്ട് പായസക്കൂട്ട്.
തയാറാക്കുന്ന വിധം
- 1. ഗോതമ്പ് പൊടി - 1 കപ്പ്
- 2. ഡാർക്ക് ഫാൻ്റസി കുക്കീസ് - 4 എണ്ണം പൊടിച്ചത്
- 3. ബട്ടർ - 20 ഗ്രാം
- 4. ഉപ്പ് - 1 നുള്ള്
എല്ലാ കൂടി പുട്ടിനു നനയ്ക്കുന്നതു പോലെ ബട്ടർ കൂട്ടി യോജിപ്പിച്ച് എടുക്കാം. ടാർട്ട് മോൾഡിൽ പരത്തി കുത്തിട്ട് 180°c യിൽ ബേക്ക് ചെയ്യുക. ലൈറ്റ് ബ്രൗൺ ആകുന്നതാണ് പാകം.
ഡാർക്ക് ഫാൻ്റസി ഉണ്ണിയപ്പം ഉണ്ടാക്കുന്ന വിധം
- 1. ഡാർക്ക് ഫാൻ്റസി കുക്കീസ് - 1 പായ്ക്കറ്റ്
- 2. ഉണക്കലരി - 2 കപ്പ്
- 3. തേങ്ങാക്കൊത്ത് നെയ്യിൽ വറുത്തത് - 1/2 കപ്പ്.
- 4. വറുക്കാൻ നെയ്യ് - ആവശ്യത്തിന്
- 5. ഓർഗാനിക്ക് ഷുഗർ - 2 ടേ സ്പൂൺ
ഉണക്കലരി കുതിർത്ത് പൊടിച്ച് വയ്ക്കുക. കുക്കീസ് പൊടിച്ച് വയ്ക്കുക. എല്ലാം കൂടി ഉണ്ണിയപ്പ പാകത്തിൽ കുറച്ച് കട്ടിയിൽ കലക്കി വെക്കുക. അധിക സമയം വെക്കരുത് അപ്പോൾ തന്നെ ഉണ്ണിയപ്പക്കാരയിൽ ചുട്ടെടുക്കാം.
പായസത്തിന്
- 1. പാൽ - 1.5 ലിറ്റർ
- 2. ഓർഗാനിക്ക് പഞ്ചസാര - 100 ഗ്രാം
- 3. വെള്ളം - 1 ലിറ്റർ
- 4. കശുവണ്ടി, തൊലി കളഞ്ഞ ആൽമണ്ട്, ഡാർക്ക് ഫാന്റസി കുക്കീസ് - 1 ടേബിൾ സ്പൂൺ വീതം തരു തരുപ്പായി പൊടിച്ചത്.
1, 2, 3 ചേരുവകൾ അടുപ്പിൽ വച്ച് ഇളക്കിക്കൊണ്ടിരിക്കുക. നന്നായി തിളയ്ക്കുമ്പോൾ പൊടിച്ച് ചേരുവകൾ പാലിൽ കലക്കി ഒഴിക്കുക. ഇളക്കിക്കൊണ്ടിരിക്കണം കുറുകാൻ തുടങ്ങുമ്പോൾ വാങ്ങി വയ്ക്കുക. തണുത്ത ശേഷം ടാർട്ടിൽ ഒഴിച്ച് ഉണ്ണിയപ്പം കൊണ്ടലങ്കരിച്ച് വിളമ്പാം.