Dark Fantasy  Onam Desserts Challenge

പാൽ പായസം പഴംനുറുക്ക് ചോക്ലേറ്റ് കേക്ക് രുചിക്കൂട്ട്

anooja

അനൂജ ജോസ്


അടരുകളായി വ്യത്യസ്ത രുചികൾ ചേർത്തൊരുക്കുന്ന രുചിമേളം.

ആദ്യത്തെ കേക്ക് ലെയർ

  • ഡാർക്ക് ഫാന്റസി കുക്കീസ് – 1 പാക്കറ്റ് (പൊട്ടിച്ചത്)
  • ബട്ടർ ഉരുക്കിയത് – 3 ടേബിൾസ്പൂൺ
  • പഞ്ചസാര – 4 ടേബിൾസ്പൂൺ
  • മൈദ – 3 ടേബിൾസ്പൂൺ
  • കൊക്കോപൗഡർ – 1 ടീസ്പൂൺ
  • ബേക്കിങ് പൗഡർ – 1/2 ടീസ്പൂൺ
  • ബേക്കിങ് സോഡ – 1/4 ടീസ്പൂൺ
  • തൈര് – 1 ടേബിൾസ്പൂൺ

ഈ ചേരുവകൾ എല്ലാം ഒരു മിക്സറിൽ ഇട്ട് യോജിപ്പിച്ച ശേഷം ഗ്ലാസ് ട്രേയിൽ ഇട്ട് 5 മിനിറ്റ് മൈക്രോ വേവ് ചെയ്ത് എടുക്കാം.

പഴം നുറുക്കു ലെയർ

  • റോബസ്റ്റാ – 4 (നന്നായി പഴുത്തത്)
  • ബട്ടർ – 3 ടേബിൾസ്പൂൺ
  • പഞ്ചസാര – 6 ടേബിൾസ്പൂൺ
  • ഫ്രഷ് ക്രീം – 2 ടേബിൾസ്പൂൺ

പഞ്ചസാരയും ബട്ടറും കാരമലൈസ് ചെയത്, അതിലേക്കു പഴം നുറുക്കിയതും ഫ്രഷ് ക്രീമും ചേർത്തു യോജിപ്പിക്കുക. ഇത് കേക്കിനു മുകളിലേക്കു ചേർത്ത് 15 മിനിറ്റ് തണുപ്പിച്ച് എടുക്കാം.

ക്രീമി ലെയർ

  • വിപ്പ്ഡ് ക്രീം – 1/3 കപ്പ്
  • ക്രീം ചീസ് – 110 ഗ്രാം
  • കണ്ടൻസ്ഡ് മിൽക്ക് – 7 ടേബിൾസ്പൂൺ
  • മുട്ടയുടെ മഞ്ഞ – 1
  • ജെലാറ്റിൻ – 1 ടേബിൾസ്പൂൺ (3 ടേബിൾസ്പൂൺ വെള്ളത്തിൽ കുതിർത്തത്)
  • വൈറ്റ് ചോക്ലേറ്റ് – 3 ടേബിൾസ്പൂൺ (ഉരുക്കിയത്)

ക്രീം സോഫ്റ്റാകുന്നതുവരെ ബീറ്റ് ചെയ്ത് എടുക്കാം. മുട്ടയുടെ മഞ്ഞ കണ്ടൻസ്ഡ് മിൽക്കും ക്രീം ചീസും ചേർത്ത്് വേവിക്കുക. ഉരുക്കി എടുത്ത ജലാറ്റിനും വൈറ്റ് ചോക്ലേറ്റും ഇതിലേക്കു ചേർത്ത് തണുക്കാൻ വയ്ക്കാം. ചൂട് കുറഞ്ഞ ശേഷം ഇതിലേക്കു വിപ്പിങ് ക്രീം ചേർത്തു യോജിപ്പിക്കാം. ഇത് ആദ്യ ലെയറിനു മുകളിലേക്കു ഒഴിച്ച് 20 മിനിറ്റ് ഫ്രിജിൽ വച്ച് തണുപ്പിക്കാം.

പാൽപ്പായസം ലെയർ

  • കണ്ടൻസ്ഡ് മിൽക്ക് ടോഫി – 300 ഗ്രാം
  • ഫ്രഷ് ക്രീം – 200 മില്ലിലിറ്റർ
  • ജലാറ്റിൻ – 1 1/4 ടീസ്പൂൺ (2 ടേബിൾസ്പൂൺ വെള്ളത്തിൽ അലിയിച്ചത്)

പ്രഷർ കുക്കറിൽ കണ്ടൻസ്ഡ് മിൽക്കും ടോഫിയും 4 വിസിൽ വരെ വേവിക്കുക. ചൂട് കുറഞ്ഞ ശേഷം ഇതിൽ നിന്നും 300 ഗ്രാം എടുത്ത് 200 ഗ്രാം ക്രീം ചേർത്ത് കുറുക്കി എടുക്കുക.

ജലാറ്റിൻ അലിയിച്ചതും ഇതിനൊപ്പം ചേർക്കാം. തണുത്ത ശേഷം തയാറാക്കിയ കേകിനു മുകളിലേക്കു രണ്ടാമത്തെ ലെയറായി ഇത് ഒഴിക്കാം, ഫ്രിജിൽ വച്ച് തണുപ്പിച്ച് സെറ്റ് ചെയ്യാം.

അലങ്കരിക്കാൻ

  • ചോക്ലേറ്റ് ബോൾസ്
  • കാഷ്യു പാരലൈൻ
  • ഡാർക്ക് ഫാന്റസി കുക്കി

4 ടേബിൾസ്പൂൺ ഡാർക്ക് ചോക്ലേറ്റ് മെൽറ്റ് ചെയ്ത് മോൾഡിൽ ഒഴിച്ച് ബോൾസാക്കാം. ഗോൾഡ് ഡെസ്റ്റ് വിതറി അലങ്കരിക്കാം.

VOTE For
Please enter Your Name
Please enter Your Mobile Number