ഡാർക്ക് ഫാന്റസി മിൽക്ക് പുഡ്ഡിങ്
സ്വാദിഷ്ടമായ ഡാർക്ക് ഫാന്റസി മിൽക്ക് പുഡ്ഡിങ് വളരെ എളുപ്പത്തിൽ തയാറാക്കാം.
ചേരുവകൾ:
- ഡാർക്ക് ഫാന്റസി ചോക്കോ ഫിൽസ് ബിസ്ക്കറ്റ് - 200 ഗ്രാം
- ചൈനാ ഗ്രാസ് - 8 ഗ്രാം
- വെള്ളം - 3/4 കപ്പ്
- പാൽ - 1/2 ലിറ്റർ
- കണ്ടൻസ് മിൽക്ക് - 150 ഗ്രാം (1/2 കപ്പ്)
- വാനില എസൻസ് - 1 ടീസ്പൂൺ
- ഡാർക്ക് ഫാന്റസി ചോക്കോ ഫിൽസ് ബിസ്ക്കറ്റ് - 124 ഗ്രാം
- കാരമലൈസ് ചെയ്ത നട്സ് – അലങ്കാരത്തിനായി
- ഡാർക്ക് ഫാന്റസി ചോക്കോ ഫിൽസ് ബിസ്ക്കറ്റ് പൊടിച്ചത് – അലങ്കാരത്തിനായി
തയാറാക്കുന്ന വിധം
ഒരു മിക്സർ ജാറിലേക്കു ഡാർക്ക് ഫാന്റസി ചോക്കോ ഫിൽസ് ബിസ്ക്കറ്റ് (200 ഗ്രാം) ഇട്ട് നന്നായി പൊടിച്ചെടുക്കുക. ഇത് ഇനി ഡിസേർട്ട് ഗ്ലാസിലേക്ക് ഇട്ട് സ്പൂൺ വച്ച് ഒന്ന് അമർത്തി ഫ്രിജിലേക്കു വയ്ക്കാം.
ഒരു ഫ്രൈയിങ് പാനിലേക്കു ചൈനാ ഗ്രാസും വെള്ളവും ചേർത്ത് അഞ്ചു മിനിറ്റ് ചൈനാ ഗ്രാസ് കുതിരാനായി വയ്ക്കുക, ശേഷം തീ കത്തിച്ച് ചൈനാ ഗ്രാസ് ഉരുക്കി എടുക്കുക. ഇതിലേക്കു പാൽ, കണ്ടൻസ് മിൽക്ക്, വാനില എസൻസ് എന്നിവ ചേർത്ത് 3 - 4 മിനിറ്റ് വരെ (ഉയർന്ന തീയിൽ) നന്നായി ഇളക്കി ഗ്യാസ് ഓഫ് ചെയ്യുക. ഇത് ഇനി അരിച്ച് ഒരു പാത്രത്തിലേക്കു മാറ്റുക.
മിക്സർ ജാറിലേക്ക് ഡാർക്ക് ഫാന്റസി ചോക്കോ ഫിൽസ് ബിസ്ക്കറ്റ് (124 ഗ്രാം), കുറച്ചു തയാറാക്കിയ പാലിന്റെ മിശ്രിതവും ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇത് പാലിന്റെ മിശ്രിതത്തിൽ ചേർത്ത് നന്നായി യോജിപ്പിക്കുക, ശേഷം ഫ്രിജിൽ വച്ചിരിക്കുന്ന ഗ്ലാസുകൾ എടുത്ത് തയാറാക്കിയ പാലിന്റെ മിശ്രിതം എല്ലാത്തിലും ഒരേ പോലെ ഒഴിച്ച് ഫ്രിജിൽ വച്ച് സെറ്റ് ചെയ്യാം.
പുഡ്ഡിങ് സെറ്റായ ശേഷം കാരമലൈസ് ചെയ്ത നട്സും ഡാർക്ക് ഫാന്റസി ചോക്കോ ഫിൽസ് ബിസ്ക്കറ്റ് പൊടിച്ചതും വിതറി അലങ്കരിക്കാം.