ഡാർക്ക് ഫാന്റസി എക്സോട്ടിക്ക് ചോക്ലേറ്റ് ടർക്കിഷ് റോൾസ്
ചേരുവകൾ
- 1. ഡാർക്ക് ഫാന്റസി - 16 എണ്ണം
പാൽ - 1/2 ലിറ്റർ
കണ്ടൻസ്ഡ് മിൽക്ക് -1/4 ടിൻ
കോൺഫ്ലോർ -3 Tbs - 2. ഉണക്കിയ തേങ്ങാ പൊടി- 1 1/2 കപ്പ്
- 3. ഡാർക്ക് ഫാന്റസി - 10 എണ്ണം
ഫ്രഷ് ക്രീം -1/4 കപ്പ്
പഞ്ചസാര പൊടിച്ചത്-1/4 കപ്പ്
ക്രീം ചീസ്-100 ഗ്രാം - 4.വാനില എസ്സെൻസ് -1/2 tsp
- 5. ബട്ടർ -1 tsp
- 6. പിസ്ത -1/4 കപ്പ്
- 7. ബദാം -1/4 കപ്പ്
തയാറാക്കുന്ന വിധം
ഒരു മീഡിയം സൈസ് ട്രേയിലേക്കു ബട്ടർ തടവിയ ശേഷം ഉണക്കിയ തേങ്ങാ പൊടി വിതറി ഒരു സ്പൂൺ ഉപയോഗിച്ച് അമർത്തി വയ്ക്കുക.
ഡാർക്ക് ഫാന്റസി ബിസ്ക്കറ്റ് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഒരു ഫ്രൈയിങ് പാനിൽ പാൽ തിളപ്പിച്ച് ഡാർക്ക് ഫാന്റസി അരച്ചതും കണ്ടൻസ്ഡ് മിൽക്കും അല്പം പാലിൽ കലക്കിയ കോൺഫ്ലോറും ചേർത്ത് ചെറിയ തീയിൽ കുറുക്കിയെടുക്കുക. അല്പം തണുക്കുമ്പോൾ വാനില എസൻസും ചേർക്കുക.
ചൂടാറിയശേഷം നേരത്തെ തയാറാക്കിയ ട്രേയിലേക്ക് ഒഴിച്ച് ഒരേപോലെ നിരത്തുക.
ഇതിന്റെ മുകളിലേക്കു പിസ്ത ചെറുതായി പൊടിച്ചത് വിതറുക.
ഡാർക്ക് ഫാന്റസിയും ഫ്രഷ് ക്രീമും ഡബിൾ ബോയിലിങ് രീതിയിൽ നന്നായി ഉരുക്കി എടുക്കുക. ഇത് തണുത്ത ശേഷം ഇതിലേക്കു പഞ്ചസാരയും ക്രീം ചീസും ചേർത്ത് ഒരു ബീറ്റർ ഉപയോഗിച്ച് നന്നായി അടിച്ചെടുക്കുക. ഇത് പതിനഞ്ച് മിനിറ്റ് നേരം ഫ്രിജിൽ വച്ച് തണുപ്പിച്ച് എടുക്കണം.
ഈ കൂട്ട് ഒരു പൈപ്പിങ് ബാഗിൽ നിറച്ചശേഷം നേരത്തെ തയാറാക്കിയ ട്രേയിലേക്കു നിരത്തുക.
ഒരു സ്പാറ്റുല ഉപയോഗിച്ച് ട്രേ യുടെ എല്ലാ വശത്തും ഒരേപോലെയാക്കി കൊടുക്കുക.
ഫ്രിജിൽവച്ച് അരമണിക്കൂർ തണുപ്പിച്ച് എടുക്കുക.
ഒരു കത്തി ഉപയോഗിച്ച് ആവശ്യത്തിനുള്ള റോളിന്റെ വലുപ്പത്തിൽ അടയാളം ഇടുക.
ഒരു സ്ക്രപ്പർ ഉപയോഗിച്ച് പതുക്കെ ഓരോന്നായി റോൾ ചെയ്തെടുക്കുക.
ഇതിന്റെ മുകളിൽ നീളത്തിൽ അരിഞ്ഞ ബദാം കാരമലൈസ് ചെയ്തത് വിതറി അലങ്കരിക്കാം.