മില്ലറ്റ് ‘ഡി’ ഫാന്റസി അടപ്രഥമൻ
ചേരുവകൾ
- 1. ചാമ, വരക്, യവം, ബജ്റ, പഞ്ഞപ്പുല്ല്, ചോളം, തിന എന്നിവ 2 ടേബിൾ സ്പൂൺ വീതം 6 മണിക്കൂർ കുതിർത്ത ശേഷം പൊടിയാക്കിയെടുത്തത്.
- 2. ഡാർക്ക് ഫാന്റസി – 10 പീസ്
- 3. കദളിപ്പഴം – 3 എണ്ണം
- 4. ശർക്കര – 300 ഗ്രാം (ഉരുക്കിയത്)
- 5. നെയ്യ് – 100 ഗ്രാം
- 6. തേങ്ങാപ്പാൽ – 4 തേങ്ങായുടേത് രാം (ഒന്നാംപാൽ – 400 ml, രണ്ടാം പാൽ – 1.5 ലിറ്റർ)
- 7. ഏലയ്ക്കാ പൊടിച്ചത് – 1/2 ടീസ്പൂൺ
- 8. ചുക്കു പൊടി – 1/2 ടീസ്പൂൺം
- 9. കിസ്മസ് – 25 ഗ്രാം
- 10. കശുവണ്ടി – 50 ഗ്രാം
- 11. വെള്ളം – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചേരുവ ഒന്നായിട്ടുള്ള മില്ലറ്റുകൾ നന്നായി പൊടിച്ചത് അല്‍പം തേങ്ങാപ്പാലും 50 ഗ്രാം നെയ്യും 2 കദളിപ്പഴവും ആറ് പീസ് ഡാർക്ക് ഫാന്റസി നന്നായി ഉടച്ചതും ചേർത്ത് അട വീശാൻ പരുവത്തിലാക്കി തിളയ്ക്കുന്ന വെള്ളത്തിലേക്കു വാട്ടിയ വാഴയിലയിൽ വീശി എടുത്ത് കെട്ടിയത് ഇട്ട് വേവിച്ചെടുക്കുക.
അട നന്നായി തണുപ്പിച്ച ശേഷം 2 ടീസ്പൂൺ നെയ്യ് ഒരു ഉരുളിയിൽ ഒഴിച്ച ശേഷം അടയിട്ട് വെള്ളം വറ്റിക്കുക.
അതിലേക്കു ഒരു നൂൽ പരുവത്തിൽ ഉരുക്കിയ ശർക്കര ചേർത്ത് അട നല്ലവണ്ണം വിളയിച്ചെടുക്കുക.
ഈ അവസരത്തിൽ ഒരു കദളിപ്പഴം, 4 ഡാർക്ക് ഫാന്റസി എന്നിവ ചേർത്ത് അരച്ചത് ചേർത്ത് കൊടുക്കാവുന്നതാണ്.
നന്നായി ഇളക്കിയ ശേഷം അതിലേക്കു രണ്ടാം പാൽ ചേർത്ത് വറ്റിക്കുക.
തുടർന്ന് ഒന്നാം പാലും ഏലയ്ക്ക, ചുക്ക് പൊടിക്കൂട്ടും ചേർത്തിളക്കി വാങ്ങുക.
അതിലേക്കു നെയ്യിൽ വറുത്ത കിസ്മിസ്, അണ്ടിപ്പരിപ്പ് എന്നിവ ചേർത്തിളക്കി ചെറുചൂടോടെ ഉപയോഗിക്കാവുന്നതാണ്.