Dark Fantasy  Onam Desserts Challenge

കരിക്കും ഡാർക്ക് ഫാന്റസിയും ചേർന്നൊരു രുചിമേളം

മുജിസ സി. എച്ച്


മൂന്ന് ലെയറുകളിലായി തയാറാക്കാവുന്ന സൂപ്പർ പുഡ്ഡിങ് രുചി.

ചേരുവകൾ

  • ഡാർക്ക് ഫാന്റസി കുക്കീസ് - 12 എണ്ണം
  • കരിക്ക് പൾപ്പ് - 1 കപ്പ്
  • ഈന്തപ്പഴം - 1/2 കിലോഗ്രാം
  • ക്രീം ചീസ് - 200 ഗ്രാം
  • കോൺഫ്ലോർ - 2 ടേബിൾസ്പൂൺ
  • പാൽ - 1/2 ലിറ്റർ
  • പഞ്ചസാര - 1 കപ്പ്
  • ബട്ടർ - 100 ഗ്രം
  • കശുവണ്ടിപ്പരിപ്പ് - 100 ഗ്രാം
  • ബദാം - 100 ഗ്രാം

തയാറാക്കുന്ന വിധം

പൊട്ടിച്ചെടുത്ത ഡാർക്ക് ഫാന്റസി കുക്കീസ്, ഈന്തപ്പഴം, ബട്ടർ, കശുവണ്ടിപരിപ്പ് എന്നിവ നന്നായി യോജിപ്പിക്കുക. ഇതാണ് ആദ്യത്തെ ലെയർ. പുഡ്ഡിങ് തയാറാക്കുന്ന പാത്രത്തിൽ ഇത് നിരത്താം.

അര ലിറ്റർ പാൽ തിളപ്പിക്കുക, ഇതിലേക്കു രണ്ട് ടേബിൾസ്പൂൺ കോൺഫ്ലോർ ചേർത്ത് യോജിപ്പിക്കുമ്പോൾ കുറുകി വരും. ക്രീം ചീസ്, പഞ്ചസാര എന്നിവ ചേർത്തു യോജിപ്പിച്ചു തീ ഓഫ് ചെയ്യാം. ഇതിലേക്കു കരിക്കും ഡാർക്ക് ഫാന്റസി കുക്കി കഷണങ്ങളും ചേർത്തു യോജിപ്പിക്കാം. ഇത് തയാറാക്കി വച്ചിരിക്കുന്ന ആദ്യത്തെ ലയറിനു മുകളിലേക്കു ഒഴിക്കാം.

അതിനു മുകളിലായി കാരമലൈസ് ചെയ്ത കശുവണ്ടിപ്പരിപ്പും ബദാമും ഡാർക്ക് ഫാന്റസി കുക്കീസ് പൊടിച്ചതും ചേർത്ത മിക്സ് കൊണ്ട് അലങ്കരിക്കാം. മൂന്ന് ലെയറുകളിലായി സൂപ്പർ പുഡ്ഡിങ് റെഡി.

VOTE For
Please enter Your Name
Please enter Your Mobile Number