ഡാർക്ക് ഫാന്റസി കുക്കീസ് ചേർന്ന ദേവദാരു കൂട്ടു പായസം
പായസം ഇല്ലാതെ എന്ത് ഓണാഘോഷം, വ്യത്യസ്തമായ പായസക്കൂട്ട് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- ഡാർക്ക് ഫാന്റസി കുക്കീസ് - 5 എണ്ണം
- തേങ്ങാ ചിരവിയത് - ഒരു കപ്പ്
- ദേവദാരു ഇടിച്ചു പിഴിഞ്ഞ നീര് - അര ഗ്ലാസ്സ്
- ശർക്കര പാനി - ഒരു ഗ്ലാസ്സ്
- തേങ്ങാ പാൽ (ഒന്നാം പാൽ ) - ഒരു ഗ്ലാസ്സ്
- നെയ്യ് – ആവശ്യത്തിന്
- ഉപ്പ് – ഒരു നുള്ള്
- അണ്ടിപരിപ്പ്, മുന്തിരി – ആവശ്യത്തിന്
- തേങ്ങാക്കൊത്ത് നെയ്യിൽ വറുത്തത് – ആവശ്യമെങ്കിൽ
- ഏലക്ക, ജീരകം, ചുക്ക് ഇവ ആവശ്യത്തിന് മാത്രം
തയാറാക്കുന്ന വിധം
ശർക്കര നന്നായി പാനിയാക്കിയതിൽ തേങ്ങാപ്പാൽ ആവശ്യത്തിനു നെയ്യ് ചേർത്ത് നന്നായി കുറുക്കി എടുക്കുക. ശേഷം തേങ്ങ ചിരവിയത് ചേർത്ത് ഇളക്കി, ദേവദാരു നീരു ചേർത്തു പച്ച മണം മാറും വരെ ഇളക്കി കൊടുക്കുക. ശേഷം ഒരു നുള്ള് ഉപ്പ് ചേർക്കാം. കൂടെ അണ്ടിപരിപ്പ്, മുന്തിരി, തേങ്ങാക്കൊത്ത് ഇവ എല്ലാം നെയ്യിൽ വറുത്ത് ചേർത്തു കൊടുക്കാം. ശേഷം പ്രധാന ചേരുവയായ ഡാർക്ക് ഫാന്റസി കുക്കിസ് പൊടിച്ചു വച്ചത് ഈ വരട്ടിയ കൂട്ടിലേക്കു ചേർത്തു കൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
ഏലക്ക, ചുക്ക്, ജീരകം ഇവ പൊടിച്ചതു ചേർത്തു നന്നായി വരട്ടി കുറുകി വരുമ്പോൾ അടുപ്പിൽ നിന്നും വാങ്ങാം, പായസം തയാർ.