സൺഫീസ്റ്റ് ഡാർക്ക് ഫാന്റസി ഫ്രൂട്ട് കസ്റ്റാർഡ്
പഴങ്ങൾക്കൊപ്പം കുക്കീസും ചേർന്നൊരു ഫ്രൂട്ട് കസ്റ്റാർഡ് വ്യത്യസ്ത രുചിയിൽ.
ചേരുവകൾ
- ഡാർക്ക് ഫാന്റസി കുക്കീസ് - 8 എണ്ണം
- പാൽ - 1/2 ലിറ്റർ
- പഞ്ചസാര - 8 സ്പൂൺ
- കസ്റ്റാർഡ് പൗഡർ - 2 സ്പൂൺ
- തേൻ - 2 സ്പൂൺ
- ഉറുമാമ്പഴം - ഒന്നിന്റേ പകുതി
- റോബസ്റ്റ പഴം - 1 എണ്ണം
- ആപ്പിൾ - ഒന്നിന്റേ പകുതി
തയാറാക്കുന്ന വിധം
കാൽ ഗ്ലാസ് പാലിൽ രണ്ട് സ്പൂൺ കസ്റ്റാർഡ് പൗഡർ യോജിപ്പിച്ചു വയ്ക്കുക. ഒരു പാത്രത്തിൽ ബാക്കിയുള്ള പാൽ തിളപ്പിക്കാൻ വയ്ക്കുക. ചൂടായി വരുമ്പോൾ കസ്റ്റാർഡ് പൗഡർ ചേർത്ത പാൽ ഇതിൽ ഇളക്കിക്കൊണ്ട് ചേർക്കുക. പഞ്ചസാര ചേർക്കുക. തിളച്ച് കഴിയുമ്പോൾ സ്റ്റൗ ഓഫ് ആക്കി ചൂടാറാൻ വയ്ക്കുക. കസ്റ്റാർഡ് മിക്സ് തയാർ. ഇനി സർവിങ് ബൗളുകളുടെ വശങ്ങളിലൂടെ അര സ്പൂൺ വീതം തേൻ കൊണ്ട് അലങ്കരിക്കുക. ബൗളിന്റെ അടിയിൽ സൺഫീസ്റ്റ് ഡാർക്ക് ഫാന്റസി കുക്കീസ് ഓരോന്ന് വീതം വയ്ക്കുക. അതിനു മുകളിലായി രണ്ടു സ്പൂൺ വീതം കസ്റ്റാർഡ് മിക്സ് ഒഴിക്കുക. ഇനി ലെയറുകളായി ചെറുതായി മുറിച്ചുവച്ച പഴം, ആപ്പിൾ, ഉറുമാമ്പഴം എന്നിവയും കസ്റ്റാർഡ് മിക്സും നിരത്തുക. ഏറ്റവും മുകളിലായി സൺഫീസ്റ്റ് ഡാർക്ക് ഫാന്റസി കുക്കീസ് പൊടിച്ച് വിതറുക. ഒരു മണിക്കൂർ ഫ്രീസറിൽ വച്ച് തണുപ്പിച്ച് എടുക്കുക. സ്വാദിഷ്ടമായ സൺഫീസ്റ്റ് ഡാർക്ക് ഫാന്റസി കുക്കീസ് ഫ്രൂട്ട് കസ്റ്റാർഡ് തയാർ.