ഇല അട, വ്യത്യസ്ത രുചിയിലൊരുക്കാം
നാടൻ വിഭവങ്ങളിൽ പ്രധാനമാണ് ഇലയട, വ്യത്യസ്ത രുചിയിലൊരുക്കാം.
ചേരുവകൾ
- 1. അരിപ്പൊടി വറുത്തത് - ഒരു കപ്പ്
- 2. വെള്ളം, ഉപ്പ് - പാകത്തിന്
- 3. ഡാർക്ക് ഫാന്റസി കുക്കിസ് - 7 എണ്ണം
- 4. അണ്ടിപ്പരിപ്പ് - 10 ഗ്രാം
സൺഫ്ലവർ സീഡ്‌സ് - 10 ഗ്രാം - 5. ബ്രൗൺ ഷുഗർ - 1/4 കപ്പ്
-
6. കാരറ്റ് ഗ്രേറ്റ് ചെയ്തത് - 1/2 കപ്പ്
തേങ്ങ - രണ്ട് ടേബിൾ സ്പൂൺ
വെണ്ണ ( ഉപ്പില്ലാത്തത് ) - ഒരു ടീ സ്പൂൺ
തയാറാക്കുന്ന വിധം
അരിപ്പൊടി ഉപ്പ് ചേർത്ത ചൂടുള്ള വെള്ളം ചേർത്ത് യോജിപ്പിക്കുക.
ചൂടാറിയ ശേഷം നന്നായി കുഴച്ചു മയം വരുത്തണം.
നാലാമത്തെ ചേരുവകൾ വറക്കുക.
കുക്കീസിനോടൊപ്പം അണ്ടിപ്പരിപ്പും സൺഫ്ലവർ സീഡ്‌സും പൊടിച്ചെടുക്കുക. പൊടിച്ചെടുത്ത ചേരുവകളോടൊപ്പം അഞ്ചും ആറും ചേരുവകളും ചേർത്ത് ഒരു ബൗളിലാക്കി നന്നായി യോജിപ്പിച്ചു വയ്ക്കുക.
- വാഴയിലക്കീറുകളിൽ അൽപം നെയ്യ് പുരട്ടി വയ്ക്കുക. ആവശ്യമെങ്കിൽ വാഴയില മെല്ലെ വാട്ടിയ ശേഷം കീറിയെടുക്കുക.
- ഓരോ ഇലക്കീറിലും കുഴച്ച മാവ് അൽപം എടുത്ത് വിരലുകൾ കൊണ്ട് നേർമയായി പരത്തണം.
- ഇതിന്റെ ഒരു അരികിലായി കുക്കി മിക്സ് വെച്ച ശേഷം ഇല മടക്കി അരികുകൾ വിരൽ കൊണ്ട് അമർത്തി ഒട്ടിക്കുക. തയാറാക്കിയ അടകൾ 20 മിനിറ്റ് ഇടത്തരം തീയിൽ ആവിയിൽ വേവിച്ചെടുക്കുക.
- തണുത്തു കഴിയുമ്പോൾ കുക്കി സോസ് മീതെ തൂകി ഉപയോഗിക്കാം.
കുക്കി സോസ് തയാറാക്കാൻ ഒരു പാനിൽ അഞ്ചു കുക്കിസ് പൊടിച്ചത്, 100 മില്ലി ഫ്രഷ് ക്രീം, രണ്ട് ടേബിൾ സ്പൂൺ ബ്രൗൺ ഷുഗർ, ഒരു ടീ സ്പൂൺ വെണ്ണ എന്നിവ ഒരുമിച്ചാക്കി ചൂടാക്കുക. തിളക്കുമ്പോൾ വാങ്ങി ഒരു ബൗളിലാക്കുക.