Dark Fantasy  Onam Desserts Challenge

ഡാർക് ഫാന്റസി ചോക്ലേറ്റ് ചീസ് കേക്ക്

അനീഷ മഹ്റൂഫ്


മധുരം നിറഞ്ഞൊരു ചോക്ലേറ്റ് ചീസ് കേക്ക് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കിയാലോ?

ചേരുവകൾ

  • മുട്ട – 4 എണ്ണം
  • മൈദ – 1 കപ്പ്
  • പഞ്ചസാര – 1 കപ്പ്
  • ഡാർക് ഫാന്റസി ബിസ്കറ്റ് പൊടിച്ചത് – 1/2 കപ്പ്
  • പാൽ – 1/2 കപ്പ്
  • എണ്ണ – 1/4 കപ്പ്
  • ബട്ടർ – 40 ഗ്രാം
  • ബേക്കിങ് പൗഡർ – 1 ടീസ്പൂൺ
  • ബേക്കിങ് സോഡ – 1/4 ടീസ്പൂൺ
  • ഉപ്പ് – 1 നുള്ള്
  • വാനില എസൻസ് – 1/2 ടീസ്പൂൺ

ചോക്ലേറ്റ് ഗണാഷ്

1 കപ്പ് ഡാർക് ചോക്ലേറ്റ് 1/2 കപ്പ് ഫ്രെഷ് ക്രീം ഇവ ഡബിൾ ബോയ്​ലിങ് ചെയ്തെടുക്കുക.

ക്രീം ഫ്രോസ്റ്റിങ്

  • വിപ്പിംഗ് ക്രീം – 1 1/4 കപ്പ്
  • ക്രീം ചീസ് – 150 ഗ്രാം
  • ഡാർക് ഫാന്റസി ബിസ്ക്കറ്റ് – 1/2 കപ്പ്

ക്രീം ഒരു ബൗളിലിട്ടു ഫുൾ സ്പീഡിൽ ബീറ്റ് ചെയ്യുക. ശേഷം ബീറ്റ് ചെയ്ത ക്രീമിലേക്കു ക്രീം ചീസും ഡാർക് ഫാന്റസി ബിസ്കറ്റും ചേർത്തു വീണ്ടും ബീറ്റ് ചെയ്യുക.

തയാറാക്കുന്ന വിധം

കൊക്കോ പൗഡർ, മൈദ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, ഉപ്പ് എന്നിവ അരിച്ചെടുക്കുക. ഒരു ബൗൾ എടുത്ത് മുട്ടയുടെ വെള്ളയും മഞ്ഞയും വേർതിരിക്കുക. മുട്ടയുടെ മഞ്ഞ ബീറ്റ് ചെയ്ത് മാറ്റിവയ്ക്കുക. മുട്ടയുടെ മഞ്ഞയിലേക്ക് ഓയിൽ, വാനില എസൻസ്, ബട്ടർ, പഞ്ചസാര എന്നിവ േചർത്ത് ബീറ്റ് ചെയ്യുക. ശേഷം അരിച്ചു വച്ച പൊടികൾ ഇട്ട് വീണ്ടും ബീറ്റ് ചെയ്യുക. ശേഷം മുട്ടയുടെ വെള്ള ചേർത്തു ഫോൾഡ് ചെയ്തെടുക്കുക. ഇത് ഒരു കേക്ക് ടിന്നിലൊഴിച്ച് 35 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. ഈ സ്പോഞ്ച് ചൂടാറിയതിനു ശേഷം നമുക്ക് ഫ്രോസ്റ്റ് ചെയ്തെടുക്കാം. ശേഷം ചോക്ലേറ്റ് ഗണാഷ് ഒഴിച്ച് 2 മണിക്കൂർ ഫ്രിജിൽ സെറ്റ് ചെയ്യാൻ വയ്ക്കുക.

കേക്ക് സെറ്റ് ആയതിന് ശേഷം 6 ഡാർക് ഫാന്റസി ബിസ്കറ്റ് കേക്കിനു ചുറ്റും വച്ച് അലങ്കരിച്ചെടുക്കാം.

VOTE For
Please enter Your Name
Please enter Your Mobile Number