ചോക്ലേറ്റ് സ്വിസ് റോൾ കേക്ക് വിത്ത് ക്രിസ്പി ചോക്കോ വേഫർ റോൾസ്
എത്രകഴിച്ചാലും മതിവരാത്ത രുചിയിൽ ചോക്ലേറ്റ് കേക്ക് തയാറാക്കാം.
ചേരുവകൾ
- 1. ഡാർക്ക് ഫാന്റസി കുക്കീസ് - 20 എണ്ണം
- 2. പഞ്ചസാര (പൊടിച്ചത്) - 1/4 കപ്പ്
- 3. ബട്ടർ - 1 ടേബിൾ സ്പൂൺ
- 4. പാൽ - 1/4 കപ്പ്
- ഫില്ലിങ്ങിന് ആവശ്യമുള്ള ചേരുവകൾ
5. ഡെസിക്കേറ്റഡ് കോക്കനട്ട് - 1കപ്പ്
പഞ്ചസാര - 1/4 കപ്പ്
ബട്ടർ - 1ടീസ്പൂൺ
വാനില എസൻസ് - 1/2ടീസ്പൂൺ
പാൽ - 2 ടേബിൾ സ്പൂൺ
ബദാം (പൊടിയായി നുറുക്കിയത്) - 2 ടേബിൾ സ്പൂൺ
കശുവണ്ടി( പൊടിയായി നുറുക്കിയത്) - 2ടേബിൾ സ്പൂൺ - 6. കുങ്കുമപ്പൂവ് - ഒരു നുള്ള്
- വേഫർ റോൾസിന് ആവശ്യമുള്ള ചേരുവകൾ
- 7. ഡാർക്ക് ഫാന്റസി - 6 എണ്ണം
- 8. പാൽ - 1/2 കപ്പ്
- 9. മൈദ - 1/2 കപ്പ്
പഞ്ചസാര പൊടിച്ചത് - 1/4 കപ്പ്
ബേക്കിങ് പൗഡർ - 1/2 ടീസ്പൂൺ
ഓയിൽ - 3 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ഡാർക്ക് ഫാന്റസി കുക്കീസ് ഒട്ടും തരിയില്ലാതെ മിക്സിയിൽ അരച്ചെടുത്ത് ഒരു ബൗളിലേക്ക് മാറ്റുക. ഇതിലേക്കു പഞ്ചസാര പൊടിച്ചതും ബട്ടറും ചേർത്തു യോജിപ്പിക്കുക. ഈ കൂട്ടിലേക്കു കുറേശ്ശേ പാൽ ചേർത്തു നന്നായി കുഴച്ചെടുത്തു മാറ്റിവയ്ക്കുക.
ഇനി ഫില്ലിങ് തയാറാക്കാനായി അഞ്ചാമത്തെ ചേരുവകൾ എല്ലാം യോജിപ്പിക്കുക. ഇതിലേക്കു അൽപം പാലിൽ കലക്കിയ കുങ്കുമപ്പൂ ചേർക്കുക.
വേഫർ റോൾ തയാറാക്കുവാനായി ഡാർക്ക് ഫാന്റസി കുക്കീസും പാലും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ഒമ്പതാമത്തെ ചേരുവകളും ചേർത്ത് നന്നായി യോജിപ്പിച്ച് കലക്കി എടുക്കുക. ഒരു പാൻ വളരെ ചെറിയ തീയിൽ ചൂടാക്കി തീ ഓഫാക്കിയ ശേഷം ഓരോ സ്പൂൺ മിശ്രിതം ഒഴിച്ച് ഒരു ബ്രഷ് ഉപയോഗിച്ച് നേരിയതായി പരത്തി ഒരു മിനിറ്റ് വീതം ചെറിയ തീയിൽ പാകപ്പെടുത്തി എടുക്കുക. ഇതിന്റെ നടുവിൽ ഒരു സ്റ്റിക്ക് വച്ച് ചുരുട്ടിയെടുത്തു തണുക്കാൻ വേണ്ടി മാറ്റിവയ്ക്കണം. തണുത്ത ശേഷം കൈകൊണ്ട് പൊടിച്ചെടുക്കുക.
സ്വിസ്സ് റോൾ തയാറാക്കാൻ ഒരു ബട്ടർ പേപ്പറിൽ വെണ്ണ തടവിയ ശേഷം നേരത്തെ തയാറാക്കിയ ഡാർക്ക് ഫാന്റസി മിശ്രിതം പരത്തി എടുക്കുക. ഇതിന്റെ മുകളിൽ ഫില്ലിങ് നിരത്തുക. അതിനുശേഷം പൊടിച്ച വേഫർ റോൾസ് വിതറുക. ഇത് മെല്ലെ ചുരുട്ടി എടുത്ത് ഒരു ഫോയിൽ പേപ്പറിലേക്കു മാറ്റി നന്നായി പൊതിഞ്ഞ് അരമണിക്കൂർ നേരം ഫ്രിജിൽ വച്ച് സെറ്റ് ചെയ്യുക. അതിനുശേഷം വട്ടത്തിൽ മുറിച്ച് അലങ്കരിച്ചു വിളമ്പാം.