ദി അൾട്ടിമ ഫ്രം കജാരിയഎറ്റേണിറ്റി – അകത്തളം പ്രൗഢമാക്കാൻ – ദി അൾട്ടിമേറ്റ് സ്ലാബ്സ് ഒാഫ് ഇന്ത്യ
ലഭ്യമായ അളവുകൾ : 120x240 I 120x180 I 120x120 cm
Kajaria Onam
നിങ്ങളുടെ വീക്ഷണം പോലെ സൗന്ദര്യത്തിൽ വലതും പ്രൗഢവും എലിഗന്റുമാണ് കജാരിയയുടെ അൾട്ടിമ സ്ലാബ്. എക്സ്ട്രാ ലാർജ് പ്രീമിയം ടൈലുകൾ നിങ്ങളുടെ ജീവിതശൈലിയെ സമ്പന്നമാക്കുന്നു.

ഇന്ന് ഏറ്റവും ട്രെൻഡിങ്ങായ രീതിയിൽ ഫ്ളോറിങ് ഒരുക്കുന്നത് ഫാഷൻ സ്റ്റേറ്റ്മെന്റായി മാറിക്കഴിഞ്ഞു. പ്രവർത്തനക്ഷമതയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ഗ്ലെയ്സ്ഡ് വിട്രിഫൈഡ് ടൈലുകൾക്ക് പ്രചാരം ഏറെയാണ്. കജാരിയയുടെ എറ്റേണിറ്റി ഗ്ലെയ്സ്ഡ് വിട്രിഫൈഡ് ടൈൽ ഏത് അകത്തളത്തിന്റെയും പ്രൗഢി ഇരട്ടിയാക്കുന്നു. സ്‌പെഷൽ ഗ്ലെയ്സുകൾക്കൊപ്പം നാനോ പോളിഷിങ് കൂടി ചേരുമ്പോൾ ഈ ഡിജിറ്റൽ വിട്രിഫൈഡ് ടൈലുകൾ ഗുണനിലവാരത്തിലും ഭംഗിയിലും വേറിട്ടു നിൽക്കുന്നു.
കോടിൻന്യുാ + ടെക്നോളജി
Kajaria Onam
വീട്ടിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ ഫ്ലോറിങ്ങിന് ഉപയോഗിക്കാവുന്ന മികച്ച ഉത്പന്നമാണ് ഗ്ലെയ്സ്ഡ് വിട്രിഫൈഡ് ടൈലുകൾ. കാലമേറെ കഴിഞ്ഞാലും ഡിസൈനുകളോ പാറ്റേണുകളോ മാഞ്ഞുപോവില്ല എന്നതാണ് സവിശേഷത. ബേസിലേക്ക് വായുവോ ജലാംശമോ കടത്തിവിടാത്ത തരത്തിൽ ദൃഢതയുള്ള ഗ്ലെയ്സ്ഡ് വിട്രിഫൈഡ് ടൈലുകൾ ദീർഘകാലം ഈടുനിൽക്കുമെന്ന് ഉറപ്പ്. കറകളെയും പോറലുകളെയും ചെറുത്തുനിൽക്കുന്നത് മൂലം വർഷങ്ങൾക്കപ്പുറവും ഫ്ളോറിങ് പുതുപുത്തനായി തുടരും. ഇതിനെല്ലാം പുറമേ ഏറ്റവും എളുപ്പത്തിൽ വൃത്തിയാക്കിയെടുക്കാനും സാധിക്കും. വ്യത്യസ്ത നിറങ്ങളിലും ടെക്സ്ചറുകളിലും ഡിസൈനുകളിലും പാറ്റേണുകളിലുമുള്ള ഗ്ലെയ്സ്ഡ് വിട്രിഫൈഡ് ടൈലുകളുടെ വിപുലമായ ശേഖരം തന്നെ കജാരിയയിലുണ്ട്.
ഗ്ലെയ്സ്ഡ് വിട്രിഫൈഡ് ടൈലുകളുടെ നീണ്ട നിര
വ്യത്യസ്ത വലുപ്പത്തിലും പോളിഷഡ്, റസ്റ്റിക്, മെറ്റാലിക്, മാറ്റ് തുടങ്ങി വ്യത്യസ്ത ഫിനിഷിങ്ങിലുമുള്ള ഗ്ലെയ്സ്ഡ് വിട്രിഫൈഡ് ടൈലുകളാണ് കജാരിയ ഉപഭോക്താക്കൾക്ക് മുന്നിലേക്ക് എത്തിക്കുന്നത്. വീട്ടിലെ അലങ്കാരങ്ങളോട് ചേർന്നുപോകുന്ന വിധത്തിൽ കലാപരമായി തന്നെ ടൈലുകൾ നിർമിച്ചിരിക്കുന്നു. കെമിക്കലുകളെയും കറകളെയും പ്രതിരോധിക്കാനാവുന്നതിനാൽ കുട്ടികളും വളർത്തുമൃഗങ്ങളുമുള്ള വീടുകളിൽ ഏറ്റവും അനുയോജ്യമാണ് ഗ്ലെയ്സ്ഡ് വിട്രിഫൈഡ് ടൈലുകൾ.
കട്ടിങ് എഡ്ജ് സാങ്കേതികവിദ്യ
അതിനൂതന ഉപകരണങ്ങളും കട്ടിംഗ് എഡ്ജ് സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തിയാണ് ഗ്ലെയ്സ്ഡ് വിട്രിഫൈഡ് ടൈലുകൾ നിർമ്മിക്കുന്നത്. സമാനതകളില്ലാത്ത ഗുണനിലവാരവും ഡിസൈനുകളും ഉറപ്പുവരുത്തുന്നതിനായി പരിചയസമ്പത്തും വൈദഗ്ധ്യവും നേടിയ ഡിസൈനർമാരാണ് നിർമാണത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഓരോ ടൈലും സൂക്ഷ്മമായി പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷമാണ് ഉപഭോക്താക്കളിലേക്ക് എത്തുന്നത്. നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ തിരഞ്ഞെടുക്കുന്നത് മുതൽ നിർമാണത്തിലും പായ്ക്കിങ്ങിലും ഷിപ്പിങ്ങിലുമടക്കം അങ്ങേയറ്റം കരുതലും ശ്രദ്ധയും ചെലുത്തുന്നു. 4x8 അടി , 4x6 അടി എന്നിങ്ങനെ ഏറെ വലുപ്പമുള്ള ടൈലുകളും ലഭ്യമാണ്. വളരെ എളുപ്പത്തിൽ തന്നെ ഇൻസ്റ്റാൾ ചെയ്യാനാവുമെന്നതും എടുത്തു പറയേണ്ട സവിശേഷതയാണ്.
കജാരിയ ടൈലുകളെക്കുറിച്ച് കൂടുതൽ അറിയാൻ പ്രോഡക്ട്സ് റേഞ്ചുകളെക്കുറിച്ച് അറിയാനും സന്ദർശിക്കുക : www.kajariaeternity.com