ജീവിതശൈലി ക്രമീകരിക്കുകയാണ് ഹൃദ്രോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗം. ഹൃദ്രോഗത്തെ പ്രതിരോധിക്കാൻ 10 കാര്യങ്ങൾ ശ്രദ്ധിക്കുക.
01. അമിതാഹാരവും അമിതവണ്ണവും കുറക്കുക.
02. പുകവലി ഒഴിവാക്കുക.
03. മദ്യപാനം ഒഴിവാക്കുക.
04. കുട്ടികളും മുതിർന്നവരും ദിവസം ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക.
05. മുപ്പത് വയസ് കഴിഞ്ഞാൽ മൂന്ന് വര്‍ഷത്തിലൊരിക്കല്ലെങ്കിലും വിശദമായ വൈദ്യപരിശോധനക്ക് വിധേയരാകേണ്ടതാണ്.
06. കുടുംബത്തിൽ കൂടുതല്‍ വ്യക്തികള്‍ക്ക് ഹൃദയാഘാതം, പക്ഷാഘാതം, രക്തസമ്മര്‍ദ്ദം എന്നിവ ഉണ്ടെങ്കിൽ ആ കുടുംബത്തിലെ അംഗങ്ങള്‍ ഇരുപത് വയസ്സിനുമുമ്പുതന്നെ ഒറ്റതവണയെങ്കിലും പരിശോധനകള്‍ക്ക് വിധയേരാവണം.
07. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക.
08. ഭക്ഷണത്തില്‍ ഉപ്പിന്റെ ഉപയോഗം മിതമാക്കിയാൽ രക്തസമ്മര്‍ദ്ദം 20 ശതമാനത്തോളം കുറയ്ക്കുവാന്‍ സാധിക്കും.
09. ഒഴിവുകാലങ്ങൾ, വാരാന്ത്യങ്ങള്‍ എന്നിവ കുടുംബത്തോടുകൂടി മാനസിക ഉല്ലാസത്തിന് വേണ്ടി ചെലവിടേണ്ടതാണ്.
10. ഗര്‍ഭകാലത്ത് ഉചിതമായ പോഷകാഹാരങ്ങള്‍ അമ്മമാര്‍ ഉപയോഗിക്കുന്നത് കുട്ടികളുടെ അവയവങ്ങളുടെ പ്രത്യേകിച്ച് ആന്തരികാവയവങ്ങളുടെ പൂര്‍ണ്ണവളര്‍ച്ചക്ക് അത്യാവശ്യമാണ്.
ഡോ. ജി വിജയരാഘവന്‍
െഹഡ് ഓഫ് കാര്‍ഡിയോളജി,
കിംസ് ഹോസ്പ്പിറ്റൽ, തിരുവനന്തപുരം & വൈസ് ചെയർമാൻ കിംസ് ഗ്രൂപ്പ്