മനുഷ്യര്‍ എക്കാലത്തും അവനവന്റെ ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരാണ്. എന്നാല്‍ ചിലപ്പോള്‍ അറിഞ്ഞു കൊണ്ടു തന്നെ രോഗങ്ങള്‍ വരുത്തിവയ്ക്കാന് മടി ഇല്ലാത്തവരും. പുകവലി, മദ്യപാനം, ചില അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍, വ്യായാമക്കുറവ് തുടങ്ങിയവ രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്ന് അറിയാമെങ്കിലും അതിനു പിറകേ പായുന്നത് ചിലരുടെയെങ്കിലും ഒരു പൊതുസ്വഭാവമായി മാറിയിട്ടുണ്ട്. ഈ ദുശീലങ്ങളുടെ അനന്തരഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത് പാവം നമ്മുടെ ഹൃദയം തന്നെ. ...