രക്ത സമ്മർദ്ദത്തെ അറിവിലൂടെ നിയന്ത്രിക്കുക 

ഉയർന്ന രക്ത സമ്മർദ്ദം ഉണ്ടെന്നു തോന്നിയാൽ ഉടൻ തന്നെ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്. ചെറിയ ഇടവേളകളിൽ രണ്ടോ മൂന്നോ തവണ പരിശോധിച്ച ശേഷം അതിന്റെ ഫലം 140/90 ഒാ അതിൽ കൂടുതലോ ആണ് കാണിക്കുന്നതെങ്കിൽ ഉയർന്ന രക്ത സമ്മർദ്ദം ഉണ്ടെന്നു ഉറപ്പു വരുത്താം. ഡോക്ടറുടെ നിർദ്ദേശപ്രകാരം വീട്ടിൽ തന്നെ രക്ത സമ്മർദ്ദം നോക്കുവാനുള്ള ഉപകരണങ്ങളും ലഭ്യമാണ്. 

എങ്ങനെ അറിയാം? 
ബി പി ഉപകരണത്തിലൂടെ ഡോക്ടറുടെയോ, നഴ്സിന്റെയോ സഹായത്താൽ രക്ത സമ്മർദ്ദം പരിശോധിക്കാവുന്നതാണ്. സമ്മർദ്ദത്തിന്റെ അളവ് (mmHg) എന്നാണ് രേഖപ്പെടുത്തുന്നത്. ഉപകരണത്തിൽ മെർക്കുറി (Hg) എത്ര മില്ലീലിറ്റർ(mm) രേഖപ്പെടുത്തുന്നു എന്നതിനെ ഇത് സൂചിപ്പിക്കുന്നു. 120/80 ആണ് ഒരു സാധാരണ മനുഷ്യന്റെ രക്ത സമ്മർദ്ദം. .120 എന്നത് ഹൃദയം സങ്കോചിക്കുമ്പോഴും 80 എന്നത് ഹൃദയം വിശ്രമിക്കുമ്പോഴും ഉള്ള രക്ത സമ്മർദ്ദമാണ്. ഇതിനു മുകളിൽ വരുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്. 

∙ രണ്ട് മിനിറ്റിന്റെ വ്യത്യാസത്തിൽ രണ്ട് തവണ പരിശോധിച്ച് രക്ത സമ്മർദ്ദം തുലനം ചെയ്യുക 
∙ ഡോക്ടറിനോടോ നഴ്സിനോടോ നിങ്ങളുടെ രക്ത സമ്മർദ്ദം എത്രയെന്നു ചോദിച്ചു മനസിലാക്കുക 

രക്ത സമ്മർദ്ദം എങ്ങനെ നിയന്ത്രിക്കാം? 
∙ ചിട്ടയായ ജീവിത ശൈലി, സമീകൃത ആഹാരം, വ്യായാമം എന്നിവയിലൂടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തടയുവാന്‍ സാധിക്കും 
∙ ആഹാരത്തിൽ പഴങ്ങൾ‍, പച്ചക്കറികൾ, അരി ആഹാരം എന്നിവ ഉള്‍പ്പെടുത്തുകയും കൊഴുപ്പുള്ള ആഹാര സാധനങ്ങൾ, മധുരം, ഉപ്പ് എന്നിവ കുറയ്ക്കുകയും ചെയ്യുക 
∙ അമിതവണ്ണം ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിന് ഒരു പ്രധാന കാരണമാകുമെന്നതിനാൽ സ്ഥിരമായ വ്യായാമം ശീലമാക്കി ആരോഗ്യമുള്ള ശരീരം നിലനിർത്തേണ്ടത് പ്രധാനമാണ് 
∙ മദ്യപാനം രക്ത സമ്മര്‍ദ്ദം ഉയര്‍ത്തുകയും, പുകവലി രക്തധമികളിൽ കൊഴുപ്പ് അടിയുന്നതിനു കാരണമാകുകയും ചെയ്യും എന്നതിനാൽ പുകവലിയും മദ്യപാനവും പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്. 

ഡോ. ജി വിജയരാഘവന്‍ 
െഹഡ് ഓഫ് കാര്‍ഡിയോളജി
കിംസ് ഹോസ്പ്പിറ്റൽ, തിരുവനന്തപുരം & വൈസ് ചെയർമാൻ കിംസ് ഗ്രൂപ്പ് 

OTHER STORIES
© Copyright 2015 Manoramaonline. All rights reserved.