െഎവിഎഫ് ചികിൽസയുടെ ഘട്ടങ്ങൾ
വിശേഷമൊന്നുമായില്ലേ?, ദാമ്പത്യത്തിന്റെ ആദ്യ വർഷം ദമ്പതികൾ നേരിടേണ്ടി വരാറുള്ള സ്ഥിരം ചോദ്യമാണ്. നാളുകൾ കഴിയുന്തോറും ചോദ്യത്തിന്റെ ഗൗരവം കൂടും. ദമ്പതികൾക്ക് മാനസിക വിഷമം അനുഭവപ്പെടുകയും ചെയ്യും. വന്ധ്യതയ്ക്ക് ഇക്കാലത്ത് ഫലപ്രദമായ ചികിൽസ ലഭ്യമാണെങ്കിലും അജ്ഞത മൂലം പലരും വിലപ്പെട്ട സമയം പാഴാക്കിക്കളയുന്നു. ചികിൽസ തേടുന്ന സമയമാണ് വന്ധ്യതാ ചികിൽസയുടെ ഫലം നിർണയിക്കുന്നത്. ദമ്പതികൾക്ക് പ്രായമേറുംതോറും ചികിൽസ കൂടുതൽ സങ്കീർണമാക്കുന്നു. എത്രയും നേരത്തെ ചികിൽസ തേടുകയെന്നതാണ് വന്ധ്യതയെന്ന വെല്ലുവിളിയെ അതിജീവിക്കാൻ ദമ്പതികൾ ചെയ്യേണ്ടത്.
.
െഎവിഎഫ് ചികിൽസയുടെ ദൈർഘ്യം
ദമ്പതിമാർക്ക് വെവ്വേറെ വിശദ പരിശോധനയാണ് ആദ്യ ഘട്ടം. വിവിധ പരിശോധനകൾക്കൊപ്പം കൗൺസലിങ്ങും നൽകും. ഇത് ആരോഗ്യ പശ്ചാത്തലം മനസ്സിലാക്കാനും അനുയോജ്യമായ ചികിൽസ നിർദേശിക്കാനും വിദഗ്ദ്ധർക്കു സഹായമാകുന്നു. മികച്ച അണ്ഡത്തെ നല്ല ചലനശേഷിയും ആരോഗ്യമുളള ബീജവുമായി കൃത്രിമമായി സംയോജിപ്പിച്ചു സ്ത്രീയുടെ ഉദരത്തിൽ നിക്ഷേപിക്കുന്ന രീതിയാണ് െഎവിഎഫ്. അണ്ഡശേഖരത്തിനു ശേഷം സ്ത്രീ ശരീരത്തിലെ ഹോർമോണുകൾ സാധാരണ നിലയിലേക്ക് തിരികെയെത്തുന്നത് വരെ ഈ ഭ്രൂണം ലാബിൽ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താൽ ശീതികരിച്ചു സുക്ഷിക്കുന്നു. ചികിൽസ തേടുന്നവരുടെ ആരോഗ്യസ്ഥിതിയാണ് ചികിൽസയുടെ ദൈർഘ്യം തീരുമാനിക്കുന്നത്.
പിജിഡി, പിജിഎസ് ചികിത്സയുടെ ഗുണങ്ങൾ
വിദേശത്ത് മാത്രം ലഭ്യമായിരുന്ന നൂതന പരിശോധനാ രീതികൾ നമ്മുടെ ചുറ്റുവട്ടത്ത് ലഭ്യമായതോടെ വന്ധ്യതാചികിത്സയുടെ വിജയസാധ്യത ഇരട്ടിയാക്കുന്നു. പ്രീ ഇംപ്ലാന്റേഷൻ ജനറ്റിക് സ്ക്രീനിങ് (പിജിഎസ്), പ്രീ ഇംപ്ലാന്റേഷൻ ജനറ്റിക് ഡയഗോനോസിസ് (പിജിഡി) എന്നീ പരിശോധന രീതികളിലൂടെ ആരോഗ്യമുള്ള കൺമണിയെന്ന സ്വപ്നം യാഥാർഥ്യമാകും. മുപ്പത്തിയൊൻപതു വയസ്സിനു മുകളിലുളള സ്ത്രീകൾ ഗർഭം ധരിക്കുമ്പോളുണ്ടാകുന്ന അസ്വഭാവികതകൾ ഒഴിവാക്കാനും ജനിതകതകരാറുള്ള ദമ്പതികൾക്ക് തങ്ങളുടെ ജനിറ്റിക് അസുഖം കുട്ടികൾക്കു പകർന്നു കൊടുക്കുന്നതു തടയാനും പ്രീ ഇംപ്ലാന്റേഷൻ ജനറ്റിക് സ്ക്രീനിങ് (പിജിഎസ്), പ്രീ ഇംപ്ലാന്റേഷൻ ജനറ്റിക് ഡയഗോനോസിസ് (പിജിഡി) തുടങ്ങിയ പരിശോധനകൾ സഹായിക്കും. െഎവിഎഫ് ചികിൽസയിലെ പല മുന്നേറ്റങ്ങളിലൊന്നാണ് പിജിഡിയും പിജിഎസും. െഎവിഎഫ് ചികിൽസയിലൂടെ ലഭിക്കുന്ന ഭ്രൂണത്തിന്റെ ചെറിയ അംശം സാംപിളായെടുത്ത് ജനിതക ഘടന പരിശോധിച്ചു ശരീരിക – മാസിക വൈകല്യങ്ങളൊന്നുമില്ലെന്ന് ഇതുവഴി ഉറപ്പാക്കുന്നു
കുഞ്ഞുങ്ങളുടെ ആരോഗ്യം
1978 ജൂലായ് 25നാണ് ലോകത്തെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു ലൂയി ബ്രൗണ്‍ ജനിച്ചത്. ലൂയി എന്ന പെൺകുട്ടിയുടെ ജനനം വൻ വാർത്തയായതൊടൊപ്പം കുട്ടിയുടെ ആരോഗ്യത്തെക്കുറിച്ചും പല കോണിൽ നിന്നും ആശങ്കയുർന്നു. പക്ഷേ അവൾ ആരോഗ്യത്തോടെ വളര്‍ന്നു. അമ്മയായി രണ്ടു ആൺകുട്ടികൾക്കു ജന്മം നൽകുകയും ചെയ്തു. ഇത് െഎവിഎഫ് ചികിൽസയിലൂടെ ജനിക്കുന്ന കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് സംശയങ്ങൾ ഒഴിവാക്കാൻ കാരണമായി. മുപ്പത്തിയൊൻപതുകാരിയായ ലൂയി ബ്രൗൺ ഇപ്പോഴും ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതെ ജീവിക്കുന്നു. കൊടുങ്ങല്ലൂർ ക്രാഫ്‌റ്റ് ആശുപത്രിയിൽ തന്നെ ഇതിനോടകം പതിനയ്യായിരം (15000) കുഞ്ഞുങ്ങൾ െഎവിഎഫ് ചികിൽസയിലൂടെ ജനിച്ചിട്ടുണ്ട്. മെഡിക്കൽ രേഖകൾ പരിശോധിച്ചാൽ, സ്വഭാവികമായി ജനിച്ച കുഞ്ഞുങ്ങളുമായി വന്ധ്യതാ ചികിൽസയിലൂടെ ജനിച്ച കുഞ്ഞുങ്ങളെ താരതമ്യം ചെയ്യുമ്പോൾ കാര്യമായ ആരോഗ്യ പ്രശ്നങ്ങളെന്നും കണ്ടെത്തിയിട്ടില്ലെന്നതും ഇത്തരം ചികിൽസാ രീതി ആളുകള്‍ക്ക് സ്വീകാര്യമാക്കുന്നു.