

വരൂ! കേരളത്തിന്റെ മുഖമാകാം, മാറ്റത്തിന്റെയും!
സ്വപ്നം കാണൂ, സ്വപ്നം കാണൂ, സ്വപ്നം കാണൂ...സ്വപ്നങ്ങൾ ചിന്തകളായി മാറും. ചിന്തകൾ പ്രവൃത്തിയിലേക്ക് നയിക്കും. -ഡോ. എ.പി.ജെ അബ്ദുൽ കലാം ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖത്തിനും വ്യക്തിത്വത്തിനുമുടമയാണോ നിങ്ങൾ? നിങ്ങളുടെ ചിന്തകൾ ലോകം അറിയണമെന്നും, ലോകം നിങ്ങളെ അറിയണമെന്നും സ്വപ്നം കാണാറുണ്ടോ? ഫാഷനിൽ താല്പര്യവും ശ്രദ്ധയുമുള്ള വ്യക്തിയാണോ? സമൂഹത്തിനായി എന്തെങ്കിലും ക്രിയാത്മകമായി ചെയ്യണമെന്ന ആഗ്രഹമുള്ളയാളാണോ? ഈ ചോദ്യങ്ങളിൽ ഒരെണ്ണത്തിലെങ്കിലും 'അതെ' എന്നാണ് ഉത്തരമെങ്കിൽ നിങ്ങളുടെ സ്വപ്നസാഫല്യത്തിലേക്കുള്ള വാതിലുകൾ ഇവിടെ തുറക്കുകയാണ്! ലോകത്തിലെ മുൻനിര പ്രാദേശിക ഭാഷാ വെബ്സൈറ്റായ മനോരമ ഓൺലൈനും പ്രമുഖ ജ്വല്ലറി ബ്രാൻഡായ ജോയ് ആലുക്കാസും ബാങ്കിങ് രംഗത്തെ വിശ്വസ്തരായ ഫെഡറൽ ബാങ്കും ചേർന്നൊരുക്കുന്ന മിസ് മില്ലേനിയൽ മൽസരത്തിൽ പങ്കെടുക്കൂ, നാളത്തെ കേരളത്തിന്റെ മുഖമാകൂ.
ആർക്കൊക്കെ പങ്കെടുക്കാം?
18 വയസ്സിനുമേൽ പ്രായമുള്ള അവിവാഹിതരായ സ്ത്രീകൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത. നിങ്ങളുടെ കഴിവും കാഴ്ചപ്പാടുകളും ആത്മവിശ്വാസവുമാണ് പ്രധാനം.
എങ്ങനെ പങ്കെടുക്കാം?
ഒഫിഷ്യൽ വെബ്സൈറ്റായ www.missmillennial.in വഴിയാണ് മൽസരത്തിൽ രജിസ്റ്റർ ചെയ്യേണ്ടത്. ഇതിനായി പങ്കെടുക്കാനാഗ്രഹിക്കുന്നവർ തങ്ങളുടെ മൂന്നു ഫോട്ടോകൾ (ക്ലോസപ്പ്, മിഡ് ഷോട്ട്, ഫുൾ ലെങ്ത്) സൈറ്റിൽ അപ്ലോഡ് ചെയ്യണം. സെൽഫികൾ അനുവദനീയമല്ല. 2017 അവസാന തീയതി ഓഗസ്റ്റ് 10 .
കൂടുതൽ വിവരങ്ങൾക്കായി 0481- 2587278 എന്ന നമ്പറിൽ രാവിലെ 10 മണി മുതൽ 5 മണി വരെ വിളിക്കുക.
വിജയികളെ കാത്തിരിക്കുന്നത് ?
ഒന്നാം സമ്മാനം നേടുന്നവർക്ക് ഒരു ലക്ഷം രൂപയും മറ്റുപഹാരങ്ങളുമാണ് ലഭിക്കുക. രണ്ടാം സമ്മാനം അൻപതിനായിരം രൂപയും മൂന്നാം സമ്മാനം ഇരുപത്തയ്യായിരം രൂപയുമാണ്. സബ്ടൈറ്റിൽ ഉപഹാരങ്ങൾ വേറെയുമുണ്ട്. ഫാഷൻ രംഗത്തെ പ്രശസ്ത വ്യക്തിത്വങ്ങളുമായും സെലിബ്രിറ്റികളുമായും അടുത്തിടപഴകാനുള്ള അവസരവും ഈ മത്സരത്തിലൂടെ ലഭിക്കും. നിങ്ങളുടെ അനുഭവ കാഴ്ചപ്പാടുകൾ വിശാലമാകും. ഇതിനു പുറമെ നിങ്ങളുടെ ആശയങ്ങൾ ലോകമറിയുകയും ലോകം നിങ്ങളെ അറിയുകയും ചെയ്യും.
കാലവും സമയവും ആർക്കുവേണ്ടിയും കാത്തിരിക്കുന്നില്ല..ഉടൻ തന്നെ രജിസ്റ്റർ ചെയ്യൂ, നിങ്ങളുടെ സ്വപ്നത്തിലേക്കുള്ള യാത്ര ഇവിടെ സമാരംഭിക്കട്ടെ...