ഒാണത്തിനു എന്താ ഇഷ്ട വിഭവം. മനോരമ ഒാൺലൈൻ ടേസ്റ്റ് ഒാഫ് ഒാണം മൽസരത്തിലെ വിജയികൾ
ഒാണത്തിനു എന്താ ഇഷ്ട വിഭവം. മനോരമ ഒാൺലൈൻ ടേസ്റ്റ് ഒാഫ് ഒാണം മൽസരത്തിലെ വിജയികൾ
savorit
1) സേവറിറ്റ് സേമിയ സദ്യ
സദ്യക്ക് വേണ്ടി ആദ്യം നമുക്ക് വാഴയില തയ്യാറാക്കാം.
ആവശ്യമായ സാധനങ്ങൾ. .


1. സേമിയ - മൂന്ന് കപ്പ്
2. പാണ്ടയില (രംഭയില ) - അരിഞ്ഞത്
3. ഉപ്പ് - ആറ് കപ്പ്

തയ്യാറാക്കുന്ന വിധം :-

ആദ്യം പാണ്ട ഇല നന്നായി മിക്സിയില്‍ അരക്കുക.
അതിന്റെ ജ്യൂസ് എടുക്കുക .ഈ ജ്യുസിലണ് സേമിയ വേവിക്കുന്നത്.
എടുത്ത് വച്ച ജ്യൂസ്അളന്നെടുത്ത് പാനിൽ ഒഴിച്ച് പാകത്തിന് ഉപ്പുമിട്ട് തിളക്കുമ്പോള്‍ സേമിയ ചേർത്ത് വേവിക്കുക.
ഈ വെന്ത സേമിയചൂടോടുകൂടി വാഴയിലയിൽ പരത്തി നന്നായി അമർത്തിയെടുക്കുക.
തണുക്കുമ്പോൾ വാഴയിലയുടെ ഡിസൈനിൽ സേമിയ കൂട്ട് കിട്ടും വാഴയിലയിൽ പരത്തി നന്നായി അമർത്തിയെടുക്കുക.
തണുക്കുമ്പോൾ വാഴയിലയുടെ ഡിസൈനിൽ സേമിയ കൂട്ട് കിട്ടും . വാഴയില മാറ്റി ഉപയോഗിക്കുക.
അങ്ങിനെ സേമിയ വാഴയില റെഡിയായി. ഇതിലാണ് സേമിസ സദ്യ വിളമ്പുന്നത്.
2) സേമിസ ചോറ്
ചേരുവകൾ

1. സേമിയ - ഒരു കപ്പ്
2. ഉപ്പ്,എണ്ണ -പാകത്തിന്
3. വെള്ളം - രണ്ടര കപ്പ്

പാകം ചെയ്യുന്ന വിധം :-

ഒരു പാനിൽ വെള്ളം ചേർത്ത് സേമിയ ഇട്ട് ഇളക്കി , നന്നായി വേവിക്കുക.
സേമിയ ചോറ് റെഡിയായി .
3) ശർക്കരവരട്ടി
ആവശ്യമുള്ള സാധനങ്ങൾ

1. മൂത്ത ഏത്തയ്ക്ക - 4 എണ്ണം
2. വെളിച്ചെണ്ണ - 500 മി.ല്ലി
3.നെയ്യ് - ഒരു ടീസ്പൂൺ
4.ശർക്കര -200 ഗ്രാം
5.ചുക്കുപൊടി - അര ടീസ്പൂൺ
6.ഏലയ്ക്കാപൊടി - കുറച്ച്
7. സേമിയ വറത്ത് പൊടിച്ചത് - 250 ഗ്രാം
8. മഞ്ഞള്‍പൊടി -കാൽ ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം :-

ഏത്തയ്ക്ക തൊലി കള‍ഞ്ഞത് മഞ്ഞള്‍പൊടി കലക്കിയ വെള്ളത്തിലിടുക .
മുപ്പത് മിനിറ്റ് കഴിഞ്ഞ് തുടച്ചെടുത്ത് നെറുകെ പിളർന്ന് ചെരിച്ച് കഷ്ണങ്ങളാക്കി മുറിക്കുക .
വെളിച്ചെണ്ണ ചൂടാകുമ്പോൾ കായ ചെറു തീയിൽ വറുത്ത് തണുത്തതിന് ശേഷം . ശർക്കര പ്പാവ് കാച്ചി അതിലേക്ക് കായ വറുത്തത് ചേർത്തിളക്കി നെയ്യ്, ചുക്ക് പൊടി , ഏലക്കാപൊടി , സേമിയ പൊടിച്ചത് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
ശർക്കര വരട്ടി റെഡിയായി.
4). സേമിയകായ നുറുക്കുപ്പേരി
ആവശ്യമുള്ള സാധനങ്ങൾ

1.സേമിയ വറുത്ത് പൊടിച്ചത് - അരകപ്പ്
2.അരിപ്പൊടി - കാല്‍കപ്പ്
3.ഉപ്പ് ,മഞ്ഞള്‍പ്പൊടി -പാകത്തിന്
4.വെളിച്ചെണ്ണ -പൊരിക്കാന് ആവശ്യത്തിന്
5.ഉഴുന്ന് പൊടിച്ചത് -ഒരു ടീസ്പൂൺ
5.ഉണക്കലരിപൊടിച്ചത് -രണ്ട് ടേബിള്‍ സ്പൂൺ

തയ്യാറാക്കുന്ന വിധം :-

വെളിച്ചെണ്ണ ഒഴികെയുള്ള ചേരുവകളെല്ലാം ഒന്നിച്ചിളക്കി യോജിപ്പിച്ച് ചൂടുവെള്ളത്തിൽ നന്നായി കുഴച്ചെടുക്കുക.
ഈമാവ് ഉരുട്ടിയെടുത്ത് കായ മുറിക്കുന്നപോലെ രണ്ടായി കീറിയെടുത്ത് വെളിച്ചെണ്ണയിൽ വറുത്ത് കോരുക. ചൂടോടെ ഉപയോഗിക്കാം.
5). സേമിയ മസാല പപ്പടം
ആവശ്യമുള്ള സാധനങ്ങൾ

സേമിയ പൊടിച്ചത് - ഒരു കപ്പ്
പച്ച മുളക് - മൂന്ന്
ചെറിയ ഉള്ളി - അഞ്ചെണ്ണം
ചെറിയ ജീരകം -അര ടീസ്പൂൺ
എള്ള്, ഉഴുന്ന് - ഒരു ടീസ്പൂൺ
കുരുമുളക് പൊടി - അര ടീസ്പൂൺ
കറിവേപ്പില -ഒരു തണ്ട്
ഉപ്പ്, വെളിച്ചെണ്ണ -പാകത്തിന്

തയ്യാറാക്കുന്ന വിധം :-

പൊടിച്ച സേമിയ യിലേക്ക് മറ്റു ചേരുവകളെല്ലാം നന്നായി അരച്ച് ചേർത്ത് മഞ്ഞൾപൊടിയും കൂട്ടി നന്നായി ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക.
ഈ മാവ് പപ്പടത്തിന്‍റെ വട്ടത്തിൽ പരത്തി ഉണക്കിയെടുക്കുക.
ഉണങ്ങി പാകമായാൽ എടുത്ത് വെളിച്ചെണ്ണയിൽ പൊരിച്ച് സേമിയ സദ്യക്ക് ഉപയോഗിക്കാം.
6). മുളക് കൊണ്ടാട്ടം
ഈ മാവ് കൊണ്ട് തന്നെ മുളകും ഉണ്ടാക്കി യെടുക്കണം.
7). പാഷൻ ഫ്രൂട്ടു പച്ചെടി
ആവശ്യമുള്ള സാധനങ്ങൾ

പാഷൻ ഫ്രൂട്ട് പള്‍പ്പ് - മൂന്നെണ്ണം
തേങ്ങ ചിരവിയത് - ഒരു മുറി
ജീരകം - ഒരു നുള്ള്
മുളക്പൊടി - അര ചെറിയ സ്പൂൺ
മഞ്ഞൾപൊടി - കാൽ ടീസ്പൂൺ
പച്ച മുളക് - ഒന്ന്
കടുക് ചതച്ചത് -ഒരു ടീസ്പൂൺ
സേമിയ - കാൽ കപ്പ്

തയ്യാറാക്കുന്ന വിധം :-

ചീനച്ചട്ടി ചൂടാക്കി പാകത്തിന് എണ്ണയൊഴിച്ച് അര ടീസ്പൂൺ കടുക്, രണ്ടു വറ്റൽ മുളക്,രണ്ടു തണ്ട് കറിവേപ്പില എന്നിവയിട്ട് മൂപ്പിച്ച ശേഷം അരപ്പ് ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് പാഷൻ ഫ്രൂട്ട് പൾപ്പും , സേമിയയും ചേർത്ത് വെന്ത ശേഷം ഒരു ചെറിയ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി വാങ്ങുക.
8). സേമിയ മാമ്പഴക്കാളൻ
ആവശ്യമുള്ള സാധനങ്ങൾ

സേമിയ മാമ്പഴം - 500 ഗ്രാം
ചക്കക്കുരു -അരകപ്പ്
തേങ്ങ - ഒരുമുറി
പച്ചമുളക് -രണ്ട്
വറ്റൽ മുളക് -മൂന്ന്
മഞ്ഞള്‍പൊടി - അര ടീസ്പൂൺ
മുളകുപൊടി - ഒരു ടീസ്പൂൺ

ജീരകം - അര ടീസ്പൂൺ തൈര് - ഒരു കപ്പ്
വെളിച്ചെണ്ണ - അര കപ്പ്
കടുക്, കറിവേപ്പില, ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :-

മാങ്ങ തൊലികളഞ്ഞത് ചെറുതായി മുറിക്കുക.
തേങ്ങ നന്നായി അരക്കുക . ജീരകം ചേർത്തരക്കുക
മഞ്ഞള്‍പൊടി ,മുളകുപൊടി , പച്ചമുളക് കീറിയത് , മാങ്ങാകഷ്ണങ്ങൾ, സേമിയ വറുത്തത്, മിക്സിയിലിട്ട് ഒന്ന് കറക്കിയെടുത്തത് , നന്നായി പൊടിയരുത് . ചക്കകുരു എല്ലാം ചേർത്ത് നന്നായി വേവിക്കുക
അതിലേക്ക് തൈരിൽ കലക്കിയ തേങ്ങ ഒഴിച്ച് ഒന്ന് കൂടി വേവിക്കുക
വെളിച്ചെണ്ണയിൽ കടുകിട്ട് കറിവേപ്പില വറ്റൽ മുളക് എന്നിവ കാളനിൽ താളിച്ച് ചേർക്കുക
9). ഓലൻ
ആവശ്യമുള്ള സാധനങ്ങൾ

1. ചുരയ്ക്കാ തൊലികളഞ്ഞ് ചതുര കഷ്ണങ്ങളാക്കി അരിഞ്ഞത് - രണ്ടു കപ്പ്
പച്ച മത്തങ്ങ ചതുരത്തിൽ മുറിച്ചത് - ഒന്നര കപ്പ്
അച്ചിങ്ങാ പയർ ഒന്നര ഇഞ്ച് നീളത്തിൽ മുറിച്ചത് - അരകപ്പ്
പച്ച മുളക് കീറിയത് -മൂന്ന്
സേമിയ - അര കപ്പ്
2. തേങ്ങാപാൽ ഒന്നാം പാൽ - അര കപ്പ്
രണ്ടാം പാൽ -അര കപ്പ്

3.ഉപ്പ് -പാകത്തിന് 4.വൻപയർ വേവിച്ചത് - മുക്കാൽ കപ്പ്

5. പച്ചമുളക് ചതച്ചത് -രണ്ട് 6.വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ
7.കറിവേപ്പില -ഒരു തണ്ട്

പാകം ചെയ്യുന്ന വിധം:-

ഒന്നാമത്തെ ചേരുവ യജിപ്പിച്ചു രണ്ടാം പാലും, ഉപ്പും ചേർത്ത് വേവിക്കുക
കഷ്ണങ്ങള്‍ വെന്തുടയുന്ന പാകമാകുമ്പോൾ വേവിച്ച വൻപയറും ചേർത്ത് വീണ്ടും അഞ്ച് മിനിറ്റ് വേവിക്കുക.
ചാറു കുറുകുമ്പോൾ ഒന്നാം പാൽ ചേര്‍ത്ത് യോജിപ്പിച്ച് വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്തിളക്കി . അടുപ്പില്‍ നിന്നും വാങ്ങുക.
10).സേമിയ , ചക്ക, ചേമ്പ് അവിയൽ
ആവശ്യമുള്ള സാധനങ്ങൾ

1. സേമിയ - അരകപ്പ്
ചക്ക ഉണക്കിയത് - നീളത്തിൽ അരിഞ്ഞത് - അര കപ്പ്
ചേമ്പ് നീളത്തിൽ അരിഞ്ഞത്.
2. പച്ച മുളക് - ആറ്
3.തേങ്ങ - അര മുറി
മഞ്ഞൾപൊടി - കാൽ ടീസ്പൂൺ
മുളക്പൊടി - ഒരു ടീസ്പൂൺ
4. കുടംപുളി - രണ്ട് അല്ലി
5.വെളിച്ചെണ്ണ - ഒരു ടേബിൾ സ്പൂൺ
6.ചുവന്നുള്ളി - പത്ത്
7.കറിവേപ്പില - ഒരു തണ്ട്

പാകം ചെയ്യുന്ന വിധം:-

കുടം പുളി നന്നായി കഴുകി ചെറിയ കഷ്ണങ്ങളാക്കി വെക്കുക .
തേങ്ങ, പച്ച മുളക്, മുളകുപൊടി മഞ്ഞള്‍പൊടി ചേർത്ത് ചതച്ചെടുക്കുക
ചുവന്നുള്ളി നീളത്തിൽ അരിഞ്ഞെടുക്കണം .
ചേമ്പ് അല്പം മഞ്ഞള്‍പൊടി ചേർത്ത് വെള്ളമൊഴിച്ച് വേവിക്കുക.കുഴഞ്ഞു പോകരുത്. ഇതിലേക്ക് ചക്കയും സേമിയയും ചേര്‍ത്ത് വേവിക്കണം .
അരപ്പും ചുവന്നുള്ളിയും . കുടംപുളിയും ,മഞ്ഞള്‍പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവാനുള്ള വെള്ളം ഒഴിച്ച് അടുപ്പത്ത് വെച്ച് വേവിച്ച് വറ്റിച്ചെടുക്കുക.
അടിയിൽ പിടിക്കാതെ നോക്കണം . ഇടക്ക് ഇളക്കി കൊടുക്കണം . കഷ്ണങ്ങൾ ഉടഞ്ഞുപോകരുത്.
വെള്ളം വറ്റുമ്പോൾ പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് വാങ്ങുക .
11). സേമിയ മുരിങ്ങയില - പപ്പായ എരിശ്ശേരി
ആവശ്യമുള്ള സാധനങ്ങൾ

1. മുരിങ്ങയില - നാല് കപ്പ്
2.പപ്പായ ചെറിയ കഷ്ണങ്ങളാക്കിയത് -രണ്ട് കപ്പ്
3.ഉപ്പ് വെള്ളം - പാകത്തിന്
തുവര പരിപ്പ് വേവിച്ചത് - കാല്‍ കപ്പ്
സേമിയ -കാല്‍ കപ്പ്
മഞ്ഞൾപൊടി -അര ടീസ്പൂൺ
അരപ്പിന്

4. തേങ്ങ ചുരണ്ടിയത് -ഒരു കപ്പ്
മുളക്പൊടി -ഒരു ടീസ്പൂൺ
വെളുത്തുള്ളി -6 അല്ലി
വറുത്തിടാൻ

5. എണ്ണ -ഒരു ടേബിൾ സ്പൂൺ
6.തേങ്ങ ചുരണ്ടിയത് -ഒരു ടേബിൾ സ്പൂൺ
7.കടുക്, ഉഴുന്ന് -കാൽ ടേബിൾ സ്പൂൺ
8.വറ്റൽ മുളക് - രണ്ട്

പാകം ചെയ്യുന്ന വിധം:-

മുരിങ്ങയിലയും ,പപ്പായയും കുക്കറിലേക്ക് ഉപ്പും,മഞ്ഞൾപൊടിയും വേവാൻ പാകത്തിൽ വെള്ളമൊഴിച്ച് വേവിക്കുക
നാലാമത്തെ ചേരുവ തരുതരുപ്പായി അരച്ചു കഷ്ണത്തിൽ ചേർക്കുക. ഇതിൽ പരിപ്പും സേമിയായും ചേര്‍ത്തു വേവിക്കണം .
ചട്ടിയില്‍ എണ്ണ ചൂടാക്കി തേങ്ങ വരുത്ത് ചേർക്കുക
ഇതേ എണ്ണയിൽ കടുകും ,ഉഴുന്നും പൊട്ടിച്ച് വറ്റല്‍ മുളക് വഴറ്റി കറിയില്‍ ഒഴിച്ച് തിളപ്പിച്ച് വാങ്ങുക .
വറുത്തു വെച്ച തേങ്ങ മുകളിൽ വിതറി അലങ്കരിക്കുക.
12). ചേനതണ്ട് ചക്കകുരു മുരിങ്ങയ്ക്ക തോരൻ
ആവശ്യമുള്ള സാധനങ്ങൾ

1 ചേനതണ്ട് - രണ്ട് കപ്പ് ചെറുതായി അരിഞ്ഞത്
2 ചക്കകുരു മുറിച്ചത് -ഒരു കപ്പ്
3 മുരിങ്ങയ്ക്കമുറിച്ചത് -തൊലി കളഞ്ഞത് ആറ് കഷ്ണം
4 മഞ്ഞൾപൊടി -അര ടീസ്പൂൺ
5 മുളക്പൊടി -ഒരു ടീസ്പൂൺ
6 ജീരകം -കാൽ ടീസ്പൂൺ
7 വെളുത്തുള്ളി -രണ്ടല്ലി
8 തേങ്ങ ചിരവിയത് -ഒന്നര (രണ്ട് കപ്പ്)
9 കറിവേപ്പില -രണ്ട് തണ്ട്
10 ഉപ്പ് - പാകത്തിന്
11വെളിച്ചെണ്ണ - രണ്ടു ടേബിൾസ്പൂൺ
12 വറ്റൽ മുളക് -രണ്ടെണ്ണം
13കടുക് -ഒരു ടീസ്പൂൺ
14 മുതിര-സേമിയ -1​‌​/3 കപ്പ്.വേവിച്ചത്

പാകം ചെയ്യുന്ന വിധം:-

ചേനതണ്ട് ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് നന്നായി വേവിക്കുക
ചക്കക്കുരു ചേർത്ത് വേവിക്കുക ഇതിലേക്ക് മുരിങ്ങയ്ക്ക ഇട്ട് വേവിക്കണം
പിന്നീട് വേവിച്ച മുതിരയും ചേർത്ത് അരപ്പ് കഷ്ണങ്ങളുടെ നടുക്കിട്ട് മൂടിവെച്ച് ആവി കയറ്റുക .
പൊടിഞ്ഞു പോകാതെ തവിയുടെ അറ്റം കൊണ്ട് ഇളക്കി വാങ്ങുക.
ചൂടായ വെളിച്ചെണ്ണയിൽ കടുകിട്ടു വറുത്തു തോരനിൽ ചേർത്ത് ഉലർത്തിയെടുക്കുക.
13). ചേമ്പിന്‍ താള്‍ മോരു കറി
ആവശ്യമുള്ള സാധനങ്ങൾ

1.സേമിയ - അര കപ്പ്
ചേമ്പിന്‍ താള്‍ -രണ്ടു കപ്പ് ചെറുതായി അരിഞ്ഞത്
2. പച്ചമുളക് - അഞ്ച്
മുളകുപൊടി, മഞ്ഞള്‍പൊടി -ഒരു ടീസ്പൂൺ
കറിവേപ്പില - രണ്ട് തണ്ട്

ഉപ്പ് -പാകത്തിന് ഇഞ്ചി ചെറുതായി അരിഞ്ഞത് -ഒരു ടീസ്പൂൺ
3.തേങ്ങ ചിരകിയത് - ഒരു മുറി
4. കട്ടി മോര് -അര ലിറ്റർ
കടുക് വറക്കാൻ

5.ചുവന്നുള്ളി -മൂന്ന്
കടുക്, ഉലുവ -ടീസ് പൂൺ
വറ്റൽ മുളക് -രണ്ട്
വെളിച്ചെണ്ണ -കാൽ കപ്പ്
പാകം ചെയ്യുന്ന വിധം:-

ചെറിയ കഷ്ണങ്ങളായി അരിഞ്ഞുവച്ച താളിൽ മുളകു പൊടി , മഞ്ഞള്‍പൊടി ,ഉപ്പ് എന്നിവ ചേർത്ത് നന്നായി തിരുമ്മി വെക്കുക .
പച്ചമുളക് ,കറിവേപ്പില ,ഇഞ്ചി എന്നിവ ചെറുതായി അരിഞ്ഞതും കഷ്ണങ്ങളിൽ ചേർത്ത് പത്ത് മിനിറ്റ് വെക്കുക.
ഇതു മൺ ചട്ടിയിൽ അടുപ്പത്ത് വച്ച് പാകത്തിന് വെള്ളം ഒഴിച്ച് വേവുമ്പോൾ തേങ്ങ അരച്ചത് ചേർത്ത് തിളപ്പിക്കുക.
നന്നായി തിളച്ച ശേഷം മോര് ചേർത്ത് തിള വരുമ്പോള്‍ വാങ്ങുക , ഇതിലേക്ക് കടുക്് വറുത്തത് ചേർത്ത് ചൂടോടെ വിളമ്പാം .
14). രസം
മസാല പപ്പടത്തിന്റെ ചേരുവകള്‍ വെച്ചാണ് രസം ഉണ്ടാക്കിയിട്ടുള്ളത് .
ഇതിലേക്ക് രണ്ട് തക്കാളിയും പുളിയും ചേർത്ത് തിളപ്പിച്ചാതാണ് രസം . ഉപ്പും ,മുളക്പൊടിയും പാകത്തിന് ചേര്‍ത്തു . കറിവേപ്പില ,ചുവന്ന മുളക് ഇതെല്ലാം താളിച്ചു ചേർത്ത് . മല്ലിയില മുകളിൽ വിതറുക .ചൂടോടെ വിളമ്പാം.
15). വടകൂട്ടുകറി
ആവശ്യമുള്ള സാധനങ്ങൾ

1. ഉഴുന്ന് - അരകപ്പ്
സേമിയ -അരകപ്പ്
2.പച്ചമുളക് -ഒന്ന് ,അരിഞ്ഞത്
ഇഞ്ചി അരിഞ്ഞത് -ഒരു ചെറിയ കഷ്ണം
ഉപ്പ് -പാകത്തിന്
3.എണ്ണ -പാകത്തിന്
4. സവോള അരിഞ്ഞത് - രണ്ട്
കാരറ്റ് -ഒന്ന് വലുത് ചെറുതായി അരിഞ്ഞത്
5. മല്ലിപൊടി - ഒരു ടീസ്പൂൺ
മുളകുപൊടി -ഒരു ടീസ്പൂൺ
മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
കുരു മുളക്പൊടി - കാൽ ടീസ്പൂൺ
6. തേങ്ങപാൽ -ഒന്നാം പാൽ - അര കപ്പ്
രണ്ടാം പാൽ -ഒരു കപ്പ്
7.ഗരം മസാലപൊടി -അര ടീസ്പൂൺ
8.കടുക് - അര ടീസ്പൂൺ
വറ്റല് മുളക് - രണ്ട്
കറിവേപ്പില - രണ്ട് തണ്ട്

പാകം ചെയ്യുന്ന വിധം:-

ചെറിയ കഷ്ണങ്ങളായി അരിഞ്ഞുവച്ച താളിൽ മുളകു പൊടി , മഞ്ഞള്‍പൊടി ,ഉപ്പ് എന്നിവ ചേർത്ത് നന്നായി തിരുമ്മി വെക്കുക .
പച്ചമുളക് ,കറിവേപ്പില ,ഇഞ്ചി എന്നിവ ചെറുതായി അരിഞ്ഞതും കഷ്ണങ്ങളിൽ ചേർത്ത് പത്ത് മിനിറ്റ് വെക്കുക.
ഇതു മൺ ചട്ടിയിൽ അടുപ്പത്ത് വച്ച് പാകത്തിന് വെള്ളം ഒഴിച്ച് വേവുമ്പോൾ തേങ്ങ അരച്ചത് ചേർത്ത് തിളപ്പിക്കുക.
നന്നായി തിളച്ച ശേഷം മോര് ചേർത്ത് തിള വരുമ്പോള്‍ വാങ്ങുക , ഇതിലേക്ക് കടുക്് വറുത്തത് ചേർത്ത് ചൂടോടെ വിളമ്പാം .
16). നേന്ത്രപഴം സേമിയ അച്ചാർ
ആവശ്യമുള്ള സാധനങ്ങൾ

1. അധികം പഴുക്കാത്ത പഴം ചെറുതായി അരിഞ്ഞത് - ഒരു കപ്പ്
2.നല്ലെണ്ണ - കാൽ കപ്പ്
3.ഇഞ്ചി ,വെളുത്തുള്ളി അരിഞ്ഞത് -ഒരു ടേബിള്‍സ്പൂൺ
4.മുളക്പൊടി -ഒരു വലിയസ്പൂൺ
5.ഉപ്പ് -പാകത്തിന്
വിനാഗിരി -രണ്ട് ടേബിള്‍സ്പൂൺ
പഞ്ചസാര -ഒരു ടീസ്പൂൺ
6.സേമിയ വറുത്തത് -ഒരു കപ്പ് (വേവിച്ചത്)
7. കടുക് പരിപ്പ് -ഒരു ടേബിള്‍സ്പൂൺ
കായപ്പൊടി ,ഉലുവാപൊടി -ഒരു ടീസ്പൂൺ

പാകം ചെയ്യുന്ന വിധം:-

ചട്ടിയിൽ എണ്ണ ചൂടാക്കി പഴം ഉപ്പ് ചേർത്ത് വഴറ്റുക.
ഇത് ചട്ടിയിൽനിന്നും മാറ്റി ബാക്കി എണ്ണയിൽ ഇഞ്ചിയും ,വെളുത്തുള്ളിയും വഴറ്റുക .
ഇതിലേക്ക് മുളക്പൊടി വെള്ളത്തിൽ കലക്കി ഒഴിക്കുക . വെള്ളം മാറ്റി എണ്ണ തെളിയുമ്പോൾ വിനാഗിരി , ഉപ്പ് പഞ്ചസാര എന്നിവ ചേർത്ത് തിളക്കുമ്പോള്‍ വാങ്ങി വെക്കുക.
ചൂടാറിയ ശേഷം . ഏഴാമത്തെ ചേരുവ ചേർത്ത് ഇളക്കി നനവില്ലാത്ത കുപ്പിയിലാക്കി സൂക്ഷിക്കാം .
17). പുളിഞ്ചി
ആവശ്യമുള്ള സാധനങ്ങൾ

ഇഞ്ചി -ഒരു കപ്പ്
മുളക്പൊടി -ഒരു ടീസ്പൂൺ
ഉലുവപൊടി -കാൽ ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
പുളി -ചെറുനാരങ്ങ വലിപ്പമുള്ള ഉണ്ട.
വെള്ളം -അഞ്ച് കപ്പ്്
കടുക് കറിവേപ്പില -ആവശ്യത്തിന്
വറ്റൽ മുളക് -രണ്ട്
പച്ച മുളക് -രണ്ട്
ശർക്കര -രണ്ട് കപ്പ്
സേമിയ വേവിച്ചത് -രണ്ട് ടേബിള്‍സ്പൂണ്‍

പാകം ചെയ്യുന്ന വിധം:-

ഒരു ചട്ടി അടുപ്പത്ത് വെച്ച് രണ്ടര ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടായാൽ അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടുമ്പോള്‍ ,വറ്റൽ മുളകും , കറിവേപ്പിലയും ചേർത്ത് മൂത്ത് വരുമ്പോൾ ഇഞ്ചി ചേർത്ത് ക്രിസ്പി ആകുന്നത് വരെ വഴറ്റണം .
മുളക് പൊടി ,ഉലുവാപോടി, ഉപ്പ് പച്ചമുളക് പച്ച മണം മാറുന്നത് വരെ വഴറ്റുക . പുളി വെള്ളം ഒഴിക്കുക -കുറുക്കുക .
ഇതിലേക്ക് ശർക്കര പാനി ചേർക്കുക . നന്നായി കുറുക്കിയെടുക്കുക. തണുക്കുമ്പോള്‍ നന്നായി കുറുകി വരും .വേവിച്ചു വച്ച സേമിയ കൊണ്ട് അലങ്കരിച്ചു വിളമ്പാം ..
18).സേമിയ പിടി ഇട്ട പായസം
പിടി ഉണ്ടാക്കാൻ ആവശ്യമായ ചേരുവകള്‍

1. അരിപൊടി - കാൽ കപ്പ്
സേമിയ വറുത്ത് പൊടിച്ചത് - മുക്കാൽ കപ്പ്
ജീരകം , എള്ള് -അര ടീസ്പൂൺ
സേമിയ -കാൽ കപ്പ്
തേങ്ങ ചിരകിയത് -കാൽ കപ്പ്
ശര്‍ക്കര, ഉപ്പ് -കുറച്ച്
നെയ്യ് -രണ്ട് ടീസ്പൂൺ
വെള്ളം -രണ്ട് കപ്പ്

പാകം ചെയ്യുന്ന വിധം:-

വെള്ളം അടുപ്പത്ത് വെച്ച് തിളയുമ്പേോള്‍ ഒന്നാമത്തെ ചേരുവകൾ ചേർത്ത് നന്നായി ഇളക്കി വാട്ടിയെടുക്കുക.
ഇതു തണുത്തതിന് ശേഷം ചെറിയ കുഞ്ഞു പിടികൾ ഉണ്ടാക്കി അപ്പ ചെമ്പിന്റെ തട്ടിൽ വെച്ച് ആവിയിൽ വേവിക്കുക. ഈ പിടി കൊണ്ടാണ് പായസം ഉണ്ടാക്കുന്നത് .

പായസം ഉണ്ടാക്കുനുള്ള ചേരുവകള്‍

1.ഉണ്ടാക്കി വച്ച പിടി - ഒന്നര കപ്പ്

2.ശർക്കര -250 ഗ്രാം 3. നെയ്യ് - കാൽ കപ്പ്
4.തേങ്ങാപാൽ ഒന്നാംപാൽ -ഒന്നര കപ്പ്
രണ്ടാംപാൽ -രണ്ടര കപ്പ്
5. അരണിപരിപ്പ്, തേങ്ങാകൊത്ത് - മൂന്ന് ടേബിൾസ്പൂൺ
6.ഏലക്കാപൊടി -അര ടീസ്പൂൺ

പാകം ചെയ്യുന്ന വിധം:-

ഉരുളി അടുപ്പ് വെച്ച് ശർക്കര ഉരുക്കിയത് കുറുക്കുയെടുക്കുക
ഇതിലേക്ക് ഉണ്ടാക്കി വച്ച പിടി ചേർത്തിളക്കുക
കുറച്ചു നെയ്യ് ഒഴിച്ചു നന്നായി ഇളക്കുക .
രണ്ടാം പാൽ ഒഴിച്ച് വറ്റിക്കുക , ശേഷം ഒന്നാംപാൽ ചേർത്ത് മിക്സ് ആക്കുക, സേമിയ ചേർക്കുക ഒന്ന് ചൂടായാൽ വാങ്ങി വെച്ച് ഏലക്കാപൊടി വിതറുക
അണ്ടിപരിപ്പ് തേങ്ങാകൊത്ത് എന്നിവ വറുത്ത് പായസത്തിൽ ചേർക്കുക.
വാഴയില കൊണ്ട് കുറച്ച് നേരം മൂടി വച്ച് കുറച്ചു കഴിഞ്ഞാൽ തുറന്ന് ചൂടോടെ വിളമ്പാം .
ഇതേ പോലെ സേമിയ പൊടിച്ചത് മാങ്ങായണ്ടി പൊടിച്ചത് ചേര്‍ത്ത് മാവുണ്ടക്കി ബോൾസുകളാക്കി ആവിയിൽ വേവിച്ച് പായസം ഉണ്ടാക്കാം . പിടിക്ക് പകരം സേമിയ മാങ്ങായണ്ടി ബോൾസ് ചേർക്കുമെന്നതാണ് പ്രത്യേകത. ഇത്രയുമാണ് സദ്യ.
19).സേമിയ സാമ്പാർ
ആവശ്യമുള്ള സാധനങ്ങൾ

1. ചുവന്ന ചീര - രണ്ട് കപ്പ്
2. പരിപ്പ് -100 ഗ്രാം
സേമിയ വേവിച്ചത് -കാൽ കപ്പ്
3.മുരിങ്ങക്കായ -ഒന്ന്
4.കാരറ്റ് -ഒന്ന്
5.ചേന ,ചേമ്പ് -അര കപ്പ് -സേമിയ - അര കപ്പ്
6.ചക്കകുരു - അര കപ്പ്
7.ചുവന്നുള്ളി - 6
8.മഞ്ഞള്‍പൊടി -അര ടീസ്പൂൺ
9.കായം -ഒരു കഷ്ണം
10വെളിച്ചെണ്ണ -കാൽ കപ്പ്
11. കറിവേപ്പില -ഒരു തണ്ട്
12.കടുക് -അര ടീസ്പൂൺ
13.ഉണക്കമുളക് -നാല്
14.ഉലുവ -കാൽ ടീസ്പൂൺ
15. ജീരകം -ഒരു നുള്ള്
16.സാമ്പാർപൊടി -100 ഗ്രാം
17.മുളകുപൊടി - ഒന്നര ടീസ്പൂൺ
18. പുളി -100ഗ്രാം
19. മല്ലിയില , ഉപ്പ് -ആവശ്യത്തിന്
20. തക്കാളി -മൂന്ന്
21. മല്ലിപ്പൊടി -6 ടീസ്പൂൺ

പാകം ചെയ്യുന്ന വിധം:-

പച്ച കറികള്‍ എല്ലാം വലുതാക്കി അരിഞ്ഞു വക്കുക .
പുളി ഒന്നര കപ്പ് വെള്ളത്തിൽ പിഴിഞ്ഞെടുക്കുക
ഒരു ചട്ടിയിൽ പരിപ്പ് .ചുവന്നുള്ളി ,മഞ്ഞൾ പൊടി ,കായം ,കറിവേപ്പില. വെളിച്ചെണ്ണയും ചേർത്ത് പാകത്തിന് വെള്ളമൊഴിച്ച് നന്നായി വേവിക്കുക.
ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കറിവേപ്പില , കടുക്, ഉണക്കമുളക് , ഉലുവ, ജീരകം എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക.
ഇതിലേക്ക് അരിഞ്ഞുവച്ച കഷ്ണങ്ങൾ ഇട്ട് വാട്ടുക .കുറച്ച് വാടുമ്പോൾ മുളകുപൊടി ,മല്ലിപ്പൊടി,മഞ്ഞള്‍പൊടി, സാമ്പാർപൊടി ചേർത്ത് അഞ്ച് മിനിറ്റ് തീ കുറച്ച് ഇളക്കുക .
ശേഷം പിഴിഞ്ഞ പുളിവെള്ളവും ഉപ്പും ചേർത്ത് നന്നായി വേവിക്കുക . മുക്കാൽ ഭാഗം വേവാകുമ്പോള്‍ പരിപ്പും തക്കാളിയും ചേര്‍ത്ത് തിള വരുമ്പോൾ സേമിയായും കൂടി ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കണം.
മല്ലിയില മുകളിൽ തൂകി പാകമാകുമ്പോൾ ഉപയോഗിക്കാം.
© COPYRIGHT 2020 MANORAMA ONLINE. ALL RIGHTS RESERVED.