സേവറിറ്റ് ബ്ലൂ ഡെസേർട്
ആവശ്യമായ സാധനങ്ങൾ
സേവറിറ്റ് റോസ്‌റ്റഡ് സേമിയ - 1 കപ്പ്
നീല ശംഖുപുഷ്പം - 25 എണ്ണം
ചൗവരി - 2 സ്പൂൺ
പാൽ - 750 ml
പഞ്ചസാര - 3 or 5 സ്പൂൺ
നെയ്യ് - 1 സ്പൂൺ
അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി - 10 എണ്ണം വീതം
ഏലക്ക - 2 എണ്ണം
ഉപ്പ് - ഒരു നുള്ള്
തയ്യാറാക്കുന്ന വിധം :-
ശംഖുപുഷ്പം ഇതളുകൾ മാത്രം എടുത്തു വക്കുക. കുറച്ചു വെള്ളം ചൂടാക്കി ഇതളുകൾ അതിലിട്ട് തിളപ്പിക്കുക നല്ല കടും നീല നിറം ആകുമ്പോൾ വെള്ളം അരിച്ചെടുത്തു മാറ്റി വക്കുക.
വേറൊരു പാത്രത്തിൽ കുറച്ചു വെള്ളം ഒഴിച്ച് തിളക്കുമ്പോൾ ചവ്വരി ഇട്ട് വേവിക്കുക.
ചുവട് കട്ടിയുള്ള പാത്രം അടുപ്പിൽ വച്ച് ചൂടാകുമ്പോൾ നെയ്യൊഴിക്കുക അണ്ടിപ്പരിപ്പ്, മുന്തിരി ഇവ വറുത്തു കോരി മാറ്റി വക്കുക. ഇതിലേക്കു savorite സേമിയ ചേർത്ത് ഇളക്കി കുറച്ചു വെള്ളം ചേർത്ത് വേവിക്കുക. വെന്ത് കഴിയുമ്പോൾ ഇതിലേക്ക് പഞ്ചസാര ചേർത്ത് കൊടുക്കുക പഞ്ചസാര മുഴുവൻ അലിയുമ്പോൾ പാൽ ചേർത്ത് കൊടുക്കണം ഇനി അവിടിരുന്നു തിളക്കട്ടെ ഇടക്ക് ഇളക്കി കൊടുക്കാൻ വിട്ട് പോകരുത്. കുറുകി തുടങ്ങുമ്പോൾ ചവ്വരി വേവിച്ചതും ഉപ്പും, ഏലക്ക ചതച്ചതും ചേർത്തിളക്കി ശംഖുപുഷ്പം സിറപ്പ് കൂടി ചേർത്ത് നന്നായി ഇളക്കി തീ of ചെയ്യുക. അണ്ടിപ്പരിപ്പ് മുന്തിരി കൂടി ചേർത്ത് ചൂടോടെ കുടിച്ചോ ഈ അടിപൊളി പായസം