ആവശ്യമായ സാധനങ്ങൾ
സേവരിറ്റ് സേമിസ- 450 ഗ്രാം
ഇളനീർ - 2 എണ്ണം
തേങ്ങ -1/2 മുറി + 2 ടേ.സ്പൂൺ
സവാള - ചെറുത് ഒന്നിന്റെ 1/2 ഭാഗം
ചെറിയ ഉള്ളി - 10 എണ്ണം
വെളുത്തുള്ളി -10 എണ്ണം
ഇഞ്ചി - ഒരു കഷണം
പച്ച മുളക് - 4 എണ്ണം
തക്കാളി -1എണ്ണം
ഉരുള കിഴങ്ങ് - 2 എണ്ണം
കാരറ്റ് -1 എണ്ണം
കാന്താരി മുളക് - 10എണ്ണം
കടലപരിപ്പ് വേവിച്ചത് - 1/2 കപ്പ്
മുരിങ്ങയില അരിഞ്ഞത്- 1/2 കപ്പ്
മല്ലിയില - കുറച്ച്
കറിവേപ്പില -6 തണ്ട്
മല്ലിപ്പൊടി -2 1/2 ടീസ്പൂൺ
മുളകുപൊടി - 1 ടീസ്പൂൺ
മഞ്ഞള്‍പൊടി -1/2 ടിസ്പൂൺ
കുരുമുളകുപൊടി -1 ടീസ്പൂൺ
വറ്റല്‍ മുളക് -4 + 3 എണ്ണം
കടുക് -1/2 ടീസ്പൂൺ
റാഗിപ്പൊടി - 1/2 കപ്പ്
ഉപ്പ് - ആവശ്യത്തിന്
കറുത്തമുന്തിരി -75 ഗ്രാം
അണ്ടിപ്പരിപ്പ് -100 ഗ്രാം
എള്ള് -1 സ്പൂൺ
തയ്യാറാക്കുന്ന വിധം :-
1 സ്റ്റെപ്പ് :
സേവറൈറ്റ് സേമിയ ചെറുതായി മുറിച്ചു വയ്ക്കുക. അതിൽ നിന്ന് കുറച്ച് മഞ്ഞൾപ്പൊടിയും ഉപ്പും വെളിച്ചെണ്ണയും ചേർത്ത് വേവിച്ചെടുക്കുക. ബാക്കി ചെറുതായി ഒന്ന് വറുത്ത് നേർമ്മയായി പൊടിച്ചെടുക്കുക. ഇളനീർ പൊട്ടിച്ച് വെള്ളം എടുത്ത് തിളപ്പിക്കുക. അൽപം ഉപ്പും ബട്ടറും ചേർക്കുക. തിളച്ച ഇളനീർ ബട്ടർ മിശ്രിതം സേവറൈറ്റ് സേമിയ പൊടിയിലേക്ക് ഒഴിച്ച് കട്ടിയിൽ കുഴച്ചെടുക്കുക. പൊടിയായി അരിഞ്ഞ മുരിങ്ങയില, കറിവേപ്പില, മല്ലിയില, കാരറ്റ്, ചെറിയ കഷണം ഇഞ്ചി, ചതച്ച് എടുത്ത കാന്താരി മുളക്, പുഴുങ്ങി ഉടച്ച് ഒരു ഉരുളക്കിഴങ്ങു വേവിച്ച് കുറച്ച് സേമിയ, ഉപ്പ് എന്നിവ ചേർത്ത് നന്നായി കഴച്ചെടുക്കുക. ചെറിയ ഉരുളകളാക്കുക. ചതച്ചെടുത്ത കുറച്ച് അണ്ടിപ്പരിപ്പും മുന്തിരിയും ഉള്ളിൽ വച്ച് ചെറിയ ഉരുളകളാക്കി പൊരിച്ച് എടുത്താൽ വടബോൾസ് റെഡി.
2 സ്റ്റെപ്പ് :
അടികട്ടിയുള്ള പാത്രത്തിൽ ബാക്കിയുള്ള ബട്ടർ ചൂടാകുമ്പോൾ ചെറിയ ജീരകം പൊട്ടിക്കുക. ഇതിലേക്ക് വലിയ ഉള്ളി അരിഞ്ഞത് ചേർത്ത് വഴറ്റുക. പിന്നീട് ചെറിയ ഉള്ളി ചതച്ചിട്ട് വീണ്ടും വഴറ്റുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ചെറുതായി മുറിച്ചു വച്ച ഇളനീർ കഷണങ്ങളും 1 ഉരുളക്കിഴങ്ങിന്റെ കഷണങ്ങളും ചേർത്തു ഒന്നുകൂടി വഴറ്റുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് വീണ്ടും വഴറ്റുക. ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക.
3 സ്റ്റെപ്പ് :
മറ്റൊരു പാത്രത്തിൽ 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് തേങ്ങാക്കൊത്ത് ചേർത്ത് വഴറ്റുക. അതിലേക്ക് കുരുമുളകുപൊടി ചേർക്കുക. തൊലികളഞ്ഞ ഒരു തക്കാളി ഫ്രൈ ചെയ്തതും നാല് വറ്റൽ മുളക് നന്നായി അരച്ചതും പച്ചമുളക് കീറിയതും ചേർത്ത് ഇളക്കുക. ഇതിലേക്ക് വേവിച്ചു വച്ച സേവറൈറ്റ് സേമിയ കുടഞ്ഞിടുക. വേവിച്ചു വച്ച കടലപ്പരിപ്പും കറിക്കൂട്ടും യോജിപ്പിച്ചെടുക്കുക. യോജിച്ചു വരുമ്പോൾ വറുത്തരച്ച തേങ്ങ ചേർത്ത് തിളപ്പിച്ച് ഇറക്കിവയ്ക്കുക.
4 സ്റ്റെപ്പ് :
ബാക്കി വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിൽ എള്ള്, കറിവേപ്പില, വറ്റൽമുളക് മുറിച്ചത്, കശുവണ്ടി, കറുത്ത മുന്തിരി വറുത്തതും ഒഴിക്കുക. അല്പം ചൂടാറുമ്പോൾ ഉണ്ടാക്കി വെച്ച സേവറൈറ്റ് പോഷക വട ബോൾസ് ചേർത്ത് വിളമ്പാം.