നാലു പതിറ്റാണ്ടുകൾ നീളുന്ന അഭിനയജീവിതത്തിൽ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ വെള്ളിത്തിരയിലും അല്ലാതെയുമായി അവതരിപ്പിച്ച അറുപത് കഥാപാത്രങ്ങളും അവയുടെ കാരിക്കേച്ചറുകളും. മോഹൻലാൽ തന്നെ ആ കഥാപാത്രങ്ങളെക്കുറിച്ചും സിനിമകളെക്കുറിച്ചും സംസാരിക്കുന്നുവെന്നതാണ് ഇതിന്റെ മുഖ്യ സവിശേഷത. വേഷങ്ങൾ ആപ്പ് എന്ന നൂതന ആശയത്തിന്റെ ആദ്യ പതിപ്പിനായി തിരഞ്ഞെടുക്കപ്പെട്ട ഇൗ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കും സഞ്ചരിക്കാം.