ട്രോഫിയുടെ രൂപം പെൻസിൽ ഉപയോഗിച്ച് വരച്ചെടുക്കുന്നു. ഒാരോ മൂലകങ്ങൾക്കും ഒാരോ നിറമായിരിക്കും. വിജയാഹ്ലാദത്താൽ കൈ ഉയർത്തിയ രണ്ടു പേർ ഭൂഗോളത്തെ പിടിച്ചു നിൽക്കുന്ന രീതിയിലാണ് ഡിസൈൻ.
മോൾഡ്
ജിപ്സം ഉപയോഗിച്ച് ട്രോഫിയുടെ ആദ്യ രൂപം ഉണ്ടാക്കുന്നു.
വാക്സിങ്
വാക്സിങ് മോൾഡിലേക്ക് മെഴുക് ഒഴിക്കുന്നു. ഇത് തണുപ്പിച്ചെടുക്കുന്നു.
ഡീറ്റെയ്‍ലിങ്
മെഴുക് രൂപത്തിൽ ട്രോഫി ഡിസൈനിലെ സൂക്ഷ്മമായ രേഖകൾ കോറിയെടുക്കുന്നു. ഇത് ലോഹപാളിയിൽ പൊതിയുന്നു.
സ്വർണം
ലോഹരൂപത്തിനു മുകളിൽ സ്വർണം ഒഴിക്കുന്നു. ആസിഡും മറ്റും ഉപയോഗിച്ച് പോളിഷ് ചെയ്തെടുക്കുന്നു.
യഥാർഥ ട്രോഫി
ലോകപ്പിന്റെ യഥാർഥ ട്രോഫിയല്ല ഇപ്പോൾ ജേതാക്കൾക്കു നൽകുന്നത്. അതിന്റെ സ്വർണം പൂശിയ പതിപ്പ് മാത്രമാണ്. യഥാർഥ ട്രോഫി ഫിഫ തന്നെ കൈവശം വയ്ക്കുന്നു.