തീപാറുന്ന പോരാട്ടമാണ് ഇത്തവണ ഹിമാചൽ പ്രദേശിൽ. അധികാരത്തിലിരിക്കുന്ന ബിജെപി മുഖ്യമന്ത്രി ജയ് റാം ഠാക്കൂറിന്റെ നേതൃത്വത്തിൽ തുടർഭരണത്തിനുള്ള സാധ്യതകൾ തേടുമ്പോൾ വീണ്ടും വീർഭദ്രസിങ്ങിന്റെ കുടുംബത്തിൽ വിശ്വാസം അർപ്പിച്ചാണ് കോൺഗ്രസ് ഇറങ്ങുന്നത്. ആംആദ്മി പാർട്ടി കളത്തിലുണ്ടെങ്കിലും ഇത്തവണ ഗുജറാത്ത് പിടിക്കുകയെന്നതാണ് അവരുടെ ലക്ഷ്യമെന്നതിനാൽ കാര്യമായ പ്രചാരണ കോലാഹലങ്ങളില്ല. പത്തു മണ്ഡലങ്ങളില്‍ സ്ഥാനാർഥികളെ ഇറക്കി സിപിഎമ്മും രംഗത്തുണ്ട്. ബിജെപിയെയും കോൺഗ്രസിനെയും വലയ്ക്കുന്ന വിമതരാകും ഒരുപക്ഷേ ഇത്തവണ തിരഞ്ഞെടുപ്പു ഫലത്തിന്റെ ഗതി നിർണയിക്കുക. 68 അംഗ ഹിമാചൽ നിയമസഭയിൽ ബിജെപി 44, കോൺഗ്രസ് 21, സിപിഎം 1, മറ്റുള്ളവർ 2 എന്നിങ്ങനെയാണു നിലവിലെ സീറ്റുനില. ആകെ 413 സ്ഥാനാർഥികൾ. അറിയാം, ഇത്തവണത്തെ തിരഞ്ഞെടുപ്പിനെപ്പറ്റി വിശദമായി...
ആകെ സീറ്റ്: 68
നവംബർ 12