ഞാൻ ഒപ്പമില്ല
പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ സിദ്ധാർഥൻ എന്ന വിദ്യാർഥിക്കുണ്ടായ ദുരന്തം എന്നെ ആഴത്തിൽ വേദനിപ്പിക്കുന്നതാണ്.
സിദ്ധാർഥന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനോടൊപ്പം ക്യാംപസുകളിൽ നടക്കുന്ന എല്ലാത്തരം അതിക്രമങ്ങളെയും സംഘട്ടനങ്ങളെയും ഞാൻ തള്ളിപ്പറയുകയും ചെയ്യുന്നു.
സിദ്ധാർഥനു സംഭവിച്ചത് ഇനിയൊരിക്കലും ഒരു ക്യാംപസിലും ആവർത്തിക്കാൻ പാടില്ലാത്തതാണ്.
ഇത്തരം അക്രമങ്ങളിൽ ഞാൻ ഒരിക്കലും നേരിട്ടോ പരോക്ഷമായോ പങ്കാളിയാവുകയോ അതിനെ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ല.
സ്കൂൾ, കോളജ് ക്യാംപസുകളിൽ റാഗിങ് ഉൾപ്പെടെയുള്ള അപരിഷ്കൃതവും മനുഷ്യത്വരഹിതവുമായ പ്രവൃത്തികൾ ഉണ്ടാകരുതെന്ന് എല്ലാ സഹപാഠികളോടും ഞാൻ അഭ്യർഥിക്കുന്നു.
ഇത്തരം ക്രിമിനൽ പ്രവൃത്തികൾക്കെതിരെ ഉചിതവും ശക്തവുമായ നടപടിയുണ്ടാകണമെന്ന് ഭരണാധികാരികൾ ഉൾപ്പെടെയുള്ള അധികൃതരോട് ഞാൻ ആവശ്യപ്പെടുന്നു. സൗഹൃദവും സ്നേഹവും കരുണയും പരസ്പരവിശ്വാസവും നിറഞ്ഞ, ജനാധിപത്യപരമായ ക്യാംപസിനു വേണ്ടി പ്രവർത്തിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.