Zero Waste Home
Zero Waste Home

ഇ– വേസ്റ്റ് ശേഖരിച്ചുവയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ

Zero Waste Home

ഇലക്ട്രോണിക് ഹസാർഡ്സ് മാലിന്യം പ്രത്യേകമായി സൂക്ഷിക്കണം. ഉദാഹരണത്തിന് ട്യൂബ്‍ലൈറ്റുകൾ തന്നെ ചരിച്ചിടാൻ പാടില്ല, കുത്തനെവെയ്ക്കണം. 25 ട്യൂബ്‍ലൈറ്റുകൾ ചേർത്ത് ഒരു പ്ലാസ്റ്റിക് ബാഗിലാക്കി അത് ബണ്ടിൽ ചെയ്ത് പ്രത്യേകമായി നിവര്‍ത്തി വയ്ക്കണം. ഈ പറയുന്ന ഒരു പ്രത്യേക മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി ഒാരോ അപാർട്മെന്റ് കോംപ്ലക്സിൽ ഉണ്ടാവുകയാണെങ്കില്‍ അവിടെ കുറെയധികം ബാസ്കറ്റുകൾ വച്ചുതന്നെ ഈ തരംതിരിച്ച മാലിന്യങ്ങൾ തരംതിരിച്ചുതന്നെ ശേഖരിച്ചു സൂക്ഷിക്കാം.

അവിടെയുള്ള ഓരോ വീട്ടിലും ഫ്ളാറ്റിലും മാലിന്യം തരംതിരിച്ചു വയ്ക്കാവുന്ന സംവിധാനവും, തരംതിരിച്ച് മാലിന്യം ശേഖരിക്കാനുള്ള സംവിധാനവും, അഴുകുന്ന മാലിന്യങ്ങൾ അന്നന്നു തന്നെ കമ്പോസ്റ്റ് ആക്കുന്നതിനോ ബയോഗ്യാസ് ആക്കുന്ന തിനോ ഉള്ള സംവിധാനം വേണം. അഴുകാത്ത മാലിന്യങ്ങൾ റീസൈക്കിളിന് വേണ്ടി നൽകുന്ന സംവിധാനം വേണം. ഇത്തരം സംവിധാനങ്ങൾ ഉറപ്പാക്കിക്കൊണ്ടു മാത്രമേ ഫ്ളാറ്റുകൾ പ്രവർത്തിക്കാനായിട്ട് ഇന്നത്തെ നിലയിൽ സാധ്യമാകുകയുള്ളൂ.

വിവരങ്ങൾക്ക് കടപ്പാട്

പി. കേശവൻ നായർ

മാനേജിങ് ഡയറക്ടർ

ക്ലീൻ കേരള കമ്പനി ലിമിറ്റഡ്