Video

ഡാഡിയുടെ ബർത്ത് ഡെ കുളമാക്കി കുറുമ്പത്തികൾ

ഈ ഡാഡി എന്ത് പണിയാ ഈ കാണിക്കുന്നത്? ബർത്ത് ഡെ ഡാഡിയുടോതായിരിക്കാം, എന്നാലും ഇങ്ങനെയൊക്കെ ചെയ്യാമോ?

ഡാഡിയുെട ബർത്ത് ഡെ സെലിബ്രേറ്റ് ചെയ്യുന്ന ആ അഞ്ച് കുരുന്നുകളും ചേച്ചിക്കുട്ടിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. മമ്മീടെ ബർത്ത് ഡെ സോങ് ഒക്കെ തകർപ്പനായിരുന്നു. അത് കഴിഞ്ഞ് ഈ ഡാഡി എന്തിനാ ആ മെഴുകുതിരികൾ ഉൗതിക്കെടുത്തിയത്? മെഴുകുതിരികൾ കെട്ടതോടെ ഒരാൾ സങ്കടം സഹിക്കാനാവാതെ ചിണുങ്ങിക്കരയാൻ തുടങ്ങി... അതോടെ കോറസായി മറ്റുള്ളവരും കരച്ചിയായി. അതിനടുത്ത വർഷവും ഡാഡിയുെട ബർത്ത് ഡെ ഈ കുറുമ്പത്തികൾ അലമ്പാക്കി. അത് മെഴുകുതിരി കെടുത്തിയതിനല്ല. ആറു പേരും കൂടെ ബർത്ത് ഡെ കേക്കിനെ ആക്രമിക്കാൻ തുടങ്ങിപ്പോൾ ഡാഡി അതൊന്നു മാറ്റിയതിനായിരുന്നു ഇത്തവണത്തെ കൂട്ടക്കരച്ചിൽ.

എന്തിനും ഈ ചേട്ടനുണ്ട് കൂടെ !