Video

മന:പൂർവ്വം ഇടയ്ക്ക് കേറി അലമ്പ് ഉണ്ടാക്കുവാ... ലവൻ..!!!!

അതേ അവനത് മനപൂർവം തന്നെ ചെയ്യുന്നതാ. ആ ഡാൻസ് കുളമാക്കൽ മാത്രമാ അവന്റെ ലക്ഷ്യം. എന്ത് സ്റ്റൈലായിട്ടാ ആ മോള് ഡാന്‍സ് ചെയ്യുന്നത് . അതിന്റെടേലാ അവന്റെ ഒരു അലമ്പ്. ഓ... ആരെന്ത് അലമ്പുണ്ടാക്കിയാലും ഒരു സ്റ്റെപ്പും ഞാൻ തെറ്റിക്കൂല്ല എന്ന ഭാവത്തിൽ പാട്ടിനൊത്ത് ‍ഡ‍ാൻസ് മുഴുവനാക്കി ആ കുസൃതിക്കുടുക്ക. "മന:പൂർവ്വം ഇടക്ക് കേറി അലമ്പ് ഉണ്ടാക്കുവാ... ലവൻ..!!!!" എന്ന ടാഗ്​ലൈനിൽ സോഷ്യൽ മീ‍ഡിയയിൽ കറങ്ങിനടക്കുന്ന ക്യൂട്ട് വിഡിയോ ഒന്നു കണ്ടുനോക്കൂ. നല്ല കിടിലനായി ഡാൻസ് ചെയ്യുന്ന ഒരു കൊച്ചു മിടുക്കിയും അതിന്റെടേൽ അലമ്പ് സ്റ്റെപ്പുമായി എത്തുന്ന കുഞ്ഞാവയും ആരുടേയും ഹൃദയം കവരും.

ഡാഡിയുടെ ബർത്ത് ഡെ കുളമാക്കി കുറുമ്പത്തികൾ