Video

ഈ കുഞ്ഞു ക്യാപ്റ്റനാണ് നെഹ്റുട്രോഫിയിലെ താരം

ഒരു കുഞ്ഞു ക്യാപ്റ്റനാണ് ഇത്തവണത്തെ നെഹ്റുട്രോഫിയിലെ താരം. ദുബായില്‍ നിന്നാണ്, ഇരുട്ടുകുത്തി വള്ളത്തെ നയിക്കാന്‍ ക്യാപ്റ്റന്റെ വരവ്. പ്രായംകേട്ടും ക്യാപ്റ്റനെ കണ്ടും ആരും ആശ്ചര്യപ്പെടരുത്.

എങ്ങിനെ ക്യാപ്റ്റനാകാതിരിക്കും. കുട്ടനാട്ടിലെ വള്ളംകളിക്കാരില്‍ തലയെടുപ്പുള്ള കുടുംബത്തില്‍നിന്നാണ് വരവ്. മൂന്നുതൈക്കല്‍ അച്ചന്‍കുഞ്ഞിന്റെ ചെറുമകനാണ്. ആര്‍പ്പുവിളി രക്തത്തിലലിഞ്ഞതാണ്.

സ്വന്തം വള്ളമായ മൂന്നുതൈക്കലുമായാണ് ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തില്‍ എയ്ഡന്‍ ഇറങ്ങുന്നത്. കഴിഞ്ഞ നാലുതവണയും ചാമ്പ്യന്മാരായിരുന്നു. മകന്റെ വള്ളംകളിയോടുള്ള താല്‍പര്യം തന്നെയാണ് ക്യാപ്റ്റനാക്കാന്‍ കാരണമെന്ന് പ്രവാസിയായ അലന്‍ പറയുന്നു. തൃശൂര്‍ വടക്കന്‍ ബ്രദേഴ്സാണ് മൂന്നുതൈക്കന്‍ തുഴയുന്നത്. ജലോല്‍സവം കഴിഞ്ഞാല്‍ ക്യാപ്റ്റന്‍ ദുബയിക്ക് പറക്കും.

മന:പൂർവ്വം ഇടയ്ക്ക് കേറി അലമ്പ് ഉണ്ടാക്കുവാ... ലവൻ..!!!!