Video
വെള്ളച്ചാട്ടം മുറിച്ചു കടന്ന് സ്കൂളിലേയ്ക്ക്
സ്കൂളിൽ പോകാൻ മടിയുള്ള കൂട്ടുകാർ ഈ വിഡിയോ ഒന്നു കാണുക തന്നെ വേണം. സ്കൂളിൽ പോകാൻ ഹിമാചൽ പ്രദേശിലെ ചമ്പ ഗ്രാമത്തിലെ കുട്ടികൾ എന്തുമാത്രം കഷ്ടപ്പെടുന്നുവെന്ന് നോക്കിക്കേ. കുന്നും മലയും ഒക്കെ കടന്ന് അതിസാഹസികമായി സ്കൂളിൽ പോകുന്ന കുട്ടികളെ കുറിച്ചുള്ള ധാരാളം വാർത്തകളും വിഡിയോകളും നാം കണ്ടിട്ടുണ്ട്. എന്നാൽ വെള്ളച്ചാട്ടം മുറിച്ചു കടന്ന് പഠിക്കാൻ പോകുന്ന ഈ കുരുന്നുകളുെട വിഡിയോ ഞെട്ടലോടെയേ കാണാനാകൂ.
ചമ്പ ഗ്രാമത്തിലെ കുട്ടികൾക്ക് ഒരു സ്കൂളിലേക്ക് എത്തണമെങ്കിൽ ഈ വെള്ളച്ചാട്ടം മുറിച്ചു കടക്കണം. ഒരു ചെറു അരുവിയായ ഇത് മഴക്കാലമെത്തുന്നതോടെ നല്ല ഒഴുക്കുള്ള വെള്ളച്ചാട്ടമായി മാറുന്നു. ഏകദേശം പതിനഞ്ച് മീറ്റർ നീളമുള്ള ഈ വെള്ളച്ചാട്ടം അവർ മുറിച്ചു കടക്കുന്നത് തനിച്ചാണ്. ചെറുജോലികൾക്ക് പോകുന്ന മാതാപിതാക്കൾക്ക് പലപ്പോഴും കുഞ്ഞുങ്ങളുടെ സഹായത്തിനെത്താനും കഴിയില്ല. കുഞ്ഞുകുട്ടികളെ തോളിലേറ്റി വെള്ളച്ചാട്ടം മറികടക്കുന്നവരുമുണ്ട്.