Video
ലോകം ഇവന് കാണാപാഠം!!, സമൂഹമാധ്യമത്തിൽ താരമായി ഒരു കൊച്ചുമിടുക്കൻ
ഭൂപടവും ലോകമാപ്പും ഏഷ്യൻ മാപ്പുമൊക്കെ കൈയ്യിലുണ്ടെങ്കിലും കൂട്ടുകാരിൽ പലർക്കും ഈ രാജ്യങ്ങളൊക്കെ എവിടെയാണ് സ്ഥിതി ചെയ്യുന്നതെന്ന് സംശയമാണ് അല്ലേ?. ഏതൊക്കെയാണ് ഈ ഏഷ്യൻ രാജ്യങ്ങളെന്നും അവയുടെ സ്ഥാനമെവിടെയാണെന്നും മിക്കവർക്കും പിടിയുണ്ടാവില്ല അല്ലേ.. ഇതാ ഏഷ്യൽ രാജ്യങ്ങളെക്കുറിൽ വളരെ എളുപ്പം മനസിലാക്കിത്തരുന്ന ഒരു വിഡിയോ ഒന്ന് കണ്ട് നോക്കൂ. ഇനി ഈ രാജ്യങ്ങൾ അറിയില്ലെന്ന് പറയല്ലേ..
ഇന്ത്യയെ മുൻനിർത്തിക്കൊണ്ട് ഒരു കൊച്ചുമിടുക്കൻ ഏഷ്യൽ രാജ്യങ്ങളെ വളരെ സിംപിളായി പരിചയപ്പെടുത്തുന്ന ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഇന്ത്യയുെട ചുറ്റുമായി കിടക്കുന്ന ഈ രാജ്യങ്ങളുടെ പ്രത്യേകതകളും അതിർത്തികളും പറഞ്ഞുകൊണ്ടാണ് ആ മിടുക്കൻ രാജ്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നത്.