Video
ജിമിക്കി കമ്മൽ സട്രെയ്റ്റ് ഫ്രം ചെരുപ്പുകട, കിടിലൻ വിഡിയോ!
എന്റമ്മേടെ ജിമ്മിക്കി കമ്മല്‍
എന്റപ്പൻ കട്ടോണ്ടു പോയേ....
ജിമ്മിക്കി കമ്മൽ തരംഗമാണെവിടെയും. കോളജുകളിലും കല്യാണ ആഘോഷങ്ങളിലും വീട്ടിലും എവിടെ നോക്കിയാലും ജിമ്മിക്കി കമ്മൽ പാട്ടിൻറെ താളത്തിനൊപ്പമാണ്. വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിൽ ഷാൻ റഹ്മാൻ ഈണമിട്ട ഈ പാട്ട് പ്രായഭേഗമെന്യേ ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്. ഒരു കൊച്ചുസുന്ദരി ജിമ്മിക്കി കമ്മല്‍ പാട്ടിനൊത്ത് ഡാൻസ് ചെയ്യുന്നത് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഒരു ചെരുപ്പു കടയിൽ നിന്നാണ് ഈകൊച്ചു മിടുക്കിയുടെ തകർപ്പൻ ഡാൻസ്. സ്ഥലവും സന്ദർഭവുമൊന്നും ജിമ്മിക്കി കമ്മൽ കളിക്കാൻ ഒരു തടസമേയല്ല എന്ന് തോന്നും ഈ കുസൃതിക്കുരുന്നിൻറെ ഡാൻസ് കണ്ടാൽ
ഈ പാട്ടിന്റെ ഡാൻസ് വിഡിയോകള്‍ യുട്യൂബിലും സമൂഹ മാധ്യമങ്ങളിലും വൈറലാണിപ്പോൾ. ഈ പാട്ടിനൊത്ത് ഡാൻസ് ചെയ്യുന്ന അനേകം വിഡിയോകളാണ് ഇന്റർനെറ്റിലുള്ളത്. അനിൽ പനച്ചൂരാന്റെ വരികൾ പാടിയത് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയുമാണ്.