Video

"നിന്റെ പേരെന്താ പേര തത്തമ്മേ ?" ഈ വാവയുടെ പേരോ നാടോ ആർക്കെങ്കിലും അറിയുമോ?

മുറ്റത്തുണ്ടൊരു പേരമരം

പേരമരത്തിൽ പേരയ്ക്ക

പേരയ്ക്ക കായ് തിന്നാനെത്തിയ പേരത്തത്തമ്മ.....

വാതിൽപ്പടിയിലിരുന്ന് ആംഗ്യങ്ങളുടെ അകമ്പടിയോടെ അങ്ങനെ ആസ്വദിച്ച് പാട്ടുപാടുന്ന ഒരു കൊച്ചു കുട്ടിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ കറങ്ങിനടക്കുന്നുണ്ട്. ഒന്നൊന്നര നീളമുള്ള പാട്ടല്ലേ കക്ഷി ഒറ്റ ഇരിപ്പിന് പാടിത്തീർത്തത്. അതുകൊണ്ട് തന്നെ ആൾക്ക് അത്യാവശ്യം ആരാധകരൊക്കയുണ്ട് കേട്ടോ. അതിന് തെളിവാണ് നമ്മുടെ കൊച്ചു പാട്ടുകാരി ശ്രേയ ജയദീപ് "നിന്റെ പേരെന്താ പേര തത്തമ്മേ ?" എന്ന് ചോദിച്ചുകൊണ്ട് ഫെയ്സ്ബുക്കിൽ ഈ വിഡിയോ ഷെയർ ചെയ്തത്. "ഈ വാവയുടെ പേരോ നാടോ ആർക്കെങ്കിലും അറിയുമോ" എന്നാണ് ശ്രേയക്കുട്ടി ഫെയ്സ്ബുക്കിലൂടെ അന്വേഷിക്കുന്നത്. വിഡിയോയ്ക്ക് താഴെ ആശംസകളും സ്നേഹവും കൊണ്ട് നിറഞ്ഞു കവിയുകയാണിപ്പോൾ. എത്രയും വേഗം ഈ കുട്ടിയെക്കുറിച്ചുള്ള വിവരങ്ങളറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

ജിമിക്കി കമ്മൽ സട്രെയ്റ്റ് ഫ്രം ചെരുപ്പുകട, കിടിലൻ വിഡിയോ!